Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെംഗളൂരുവിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്; അപകട കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നിഗമനം

ബെംഗളൂരുവിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്; അപകട കാരണം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ബെംഗളൂരുവിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടിത്തം. ബന്നാർഘട്ട റോഡിലുള്ള മന്ദ്റി അസ്പയർ പാർപ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പാർപ്പിട സമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

അപകടത്തിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഒരു സ്ത്രീയും കുട്ടിയുമാണ് ഈ ഫ്‌ളാറ്റിലുണ്ടായിരുന്നത്. തീപടർന്നതോടെ ഇവർ ബാൽക്കണിയിലേക്ക് ഓടിയെങ്കിലും രക്ഷപ്പെടാനായില്ല. സമീപവാസികൾ രക്ഷപ്പെടുത്താൻ തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ല.

രക്ഷാപ്രവർത്തനത്തിനിടെയാണ് മറ്റുള്ളവർക്ക് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമം അഗ്‌നിശമന സേന തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP