Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം; കൈവശം 1.67 ലക്ഷം കോടി, കടം നാലു ലക്ഷം കോടി; സംസ്ഥാനത്തിന്റെ മൊത്തം കടമെന്ന് സ്ഥാനാർത്ഥി; തോന്നുംപടി സമർപ്പിക്കുന്ന സത്യവാങ്മൂലം വെള്ളംതൊടാതെ വിഴുങ്ങുന്ന തെരഞ്ഞെടുപ്പു കമ്മിഷനെ പരിഹസിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് റിട്ട. പൊലീസ് ഇൻസ്പെക്ടർ

സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം; കൈവശം 1.67 ലക്ഷം കോടി, കടം നാലു ലക്ഷം കോടി; സംസ്ഥാനത്തിന്റെ മൊത്തം കടമെന്ന് സ്ഥാനാർത്ഥി; തോന്നുംപടി സമർപ്പിക്കുന്ന സത്യവാങ്മൂലം വെള്ളംതൊടാതെ വിഴുങ്ങുന്ന തെരഞ്ഞെടുപ്പു കമ്മിഷനെ പരിഹസിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് റിട്ട. പൊലീസ് ഇൻസ്പെക്ടർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പണമായി കൈവശമുള്ളത് 1.67 ലക്ഷം കോടി രൂപ, വായ്പയിനത്തിൽ ലോകബാങ്കിൽനിന്നു കടം പറ്റിയിരിക്കുന്നത് നാലു ലക്ഷം കോടി. നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന തമിഴ്‌നാട്ടിലെ പെരാമ്പൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന റിട്ട. പൊലീസ് ഇൻസ്പെക്ടർ ജെ. മോഹൻരാജ്(67) നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലെ വിശദാംശമാണിത്.

ആസ്തി വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിനൊപ്പം മോഹൻരാജിന്റെ നാമനിർദ്ദേശ പത്രികയും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്നവർക്കു മോഹൻരാജ് സമർപ്പിച്ച കണക്ക് ചിരപരിചിതമായിരിക്കുമെന്നുറപ്പ്. കുറഞ്ഞപക്ഷം 1.67 ലക്ഷം കോടിയെങ്കിലും. ഇന്ത്യൻ രാഷ്ട്രീയത്തെ ഉലച്ച 2ജി സ്പെക്ട്രം അഴിമതിക്കേസിൽ മാധ്യമങ്ങളിൽ പലവട്ടം പ്രത്യക്ഷപ്പെട്ട കോടിക്കണക്കിന് സത്യവാങ്മൂലവുമായി സാമ്യം തോന്നിയാൽ അതു യാദൃച്ഛികം മാത്രം! നാലു ലക്ഷം കോടിയെന്ന അക്കങ്ങൾ കൂടുതൽ പരിചിതം തമിഴ്‌നാട്ടുകാർക്കായിരിക്കും. സംസ്ഥാനത്തിന്റെ മൊത്തം കടമാണത്രേ ഈ തുക.

മനഃപൂർവമാണ് ഇത്തരമൊരു കണക്ക് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയതെന്ന് മോഹൻരാജ് പറയുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർത്ഥികൾ തങ്ങൾക്കു തോന്നുംപടി സമർപ്പിക്കുന്ന സത്യവാങ്മൂലം വെള്ളംതൊടാതെ വിഴുങ്ങുന്ന തെരഞ്ഞെടുപ്പു കമ്മിഷനെ പരിഹസിക്കുകയായിരുന്നു തന്റെ ലക്ഷ്യംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP