Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം സെഡാൻ മോഡൽ ത്രീ സീരീസ് ഗ്രാൻ ലിമോസിൻ പതിപ്പ് ഇന്ത്യയിൽ; ത്രീ സീരീസ് ജി.ടി. പതിപ്പിന് പകരക്കാരനാകും; വില 51.50 ലക്ഷം രൂപ മുതൽ

ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം സെഡാൻ മോഡൽ ത്രീ സീരീസ് ഗ്രാൻ ലിമോസിൻ പതിപ്പ് ഇന്ത്യയിൽ; ത്രീ സീരീസ് ജി.ടി. പതിപ്പിന് പകരക്കാരനാകും; വില 51.50 ലക്ഷം രൂപ മുതൽ

ന്യൂസ് ഡെസ്‌ക്‌

ഡൽഹി: ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ പ്രീമിയം സെഡാൻ മോഡലായ ത്രീ സീരീസിന്റെ ഗ്രാൻ ലിമോസിൻ പതിപ്പ് ഇന്ത്യയിലെത്തി. ബി.എം.ഡബ്ല്യു നിരത്തുകളിൽ എത്തിച്ചിട്ടുള്ള ത്രീ സീരീസ് മോഡലുകളുടെ ലോങ്ങ് വീൽ ബേസ് പതിപ്പാണിത്. ബി.എം.ഡബ്ല്യുവിന്റെ ത്രീ സീരീസ് ജി.ടി. പതിപ്പിന് പകരക്കാരനായാണ് ഈ ഗ്രാൻ ലിമോസിൻ എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
330 Li ലക്ഷ്വറി ലൈൻ, 330Li എംസ്പോർട്ട് എന്നീ രണ്ട് വേരിയന്റുകളിൽ എത്തുന്ന ഗ്രാൻ ലിമോസിൻ പെട്രോളിന് 51.50 ലക്ഷം രൂപ മുതൽ 53.90 ലക്ഷം രൂപ വരെയും ഡീസലിന് 52.50 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

റെഗുലർ ത്രീ സീരീസ് മോഡലിനെക്കാൾ 110 എം.എം. അധിക വീൽബേസാണ് ഈ വാഹനത്തിൽ അധികമായി നൽകിയിട്ടുള്ളത്. 2961 എം.എം. ആണ് ഗ്രാൻ ലിമോസിന്റെ വീൽബേസ്. 4819 എം.എം. നീളവും 1827 എം.എം. വീതിയും 1463 എം.എം. ഉയരവുമാണ് പുതിയ ഗ്രാൻ ലിമോസിന്റെ അളവുകൾ. റെഗുലൽ മോഡലിനെക്കാൾ നീളമുണ്ടെങ്കിലും ഉയരത്തിൽ 28 എം.എം. കുറവാണ് ഈ മോഡൽ.

എൽ.ഇ.ഡി. ഹെഡ്‌ലാമ്പ്, ടെയ്ൽലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, പുതിയ ഹെഡ്‌റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവയായിരിക്കും ഈ വാഹനത്തിൽ മാറ്റമൊരുക്കുന്നത്. ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, കണക്ടഡ് കാർ സംവിധാനം, വയർലെസ് ചാർജിങ്ങ്, ത്രീഡി നാവിഗേഷൻ എന്നിവ സാങ്കേതിക മികവ് തെളിയിക്കും.

2.0 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എൻജിനുകളിൽ ഈ വാഹനമെത്തിയേക്കും. പെട്രോൾ എൻജിൻ 255 ബി.എച്ച്.പി. പവറും 400 എൻ.എം ടോർക്കും, ഡീസൽ എൻജിൻ 188 ബി.എച്ച്.പി പവറും 400 എൻ.എം ടോർക്കുമേകും. ത്രീ സീരീസിന്റെയും ഫൈവ് സീരീസിന്റെയും മധ്യത്തിലായിരിക്കും ഗ്രാൻ ലിമോസിന്റെ സ്ഥാനമെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP