Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് അമിത് ഷാ; സുപ്രീം കോടതിയുടെ നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് നടപ്പിൽ വരുത്താതെ ശബരിമലയുടെ കാര്യത്തിൽ മാത്രം പിണറായി സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും ചോദ്യം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ; കമ്മ്യൂണിസ്റ്റ് സർക്കാർ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുകയാണെന്നും വിമർശനം

മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് അമിത് ഷാ; സുപ്രീം കോടതിയുടെ നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് നടപ്പിൽ വരുത്താതെ ശബരിമലയുടെ കാര്യത്തിൽ മാത്രം പിണറായി സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും ചോദ്യം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ; കമ്മ്യൂണിസ്റ്റ് സർക്കാർ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുകയാണെന്നും വിമർശനം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ എല്ലാ മുന്നണികളും പ്രചരണച്ചൂടിന്റെ തിരക്കിലാണ്. ഈ അവസരത്തിലാണ് ശബരിമല വിഷയം പ്രചരണത്തിനുപയോഗിക്കരുതെന്നുള്ള കർശന നിർദ്ദേശവും വന്നത്. നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരിലും ഇതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ഈ വേളയിൽ പിണറായി സർക്കാരിനെ ചോദ്യം ചെയ്തത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയതാണ് ചൂടൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ധൈര്യമുണ്ടോ എന്നാണ് ഷാ ചോദിച്ചത്. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യം ചോദിച്ചത്. ഇതോടെ കേന്ദ്ര ബിജെപി നേതൃത്വത്തിൽ നിന്നും വൻ വിമർശനമാണ് പിണറായി സർക്കാരിന് നേരിടേണ്ടി വരുന്നത് എന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുൾപ്പെടെ സുപ്രീം കോടതിയുടേതായി നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതെല്ലാം നടപ്പിൽ വരുത്താതെ ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ആഞ്ഞടിച്ചു. യുവതികൾക്ക് ശബരിമല പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയുടെ മറവിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുകയാണെന്നും ശബരിമലയിൽ ആക്രമണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ പറഞ്ഞു.

ശനി ഷിംഘ്‌നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോൾ ശബരിമലയിൽ അതിനെ എതിർക്കുന്നതെന്തിനെന്ന് ചോദ്യം വന്നപ്പോൾ അത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച് ഭഗവാൻ അയ്യപ്പനെതിരെ പ്രവർത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP