Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; നാലു ഘട്ടങ്ങളിലെ 135 സീറ്റുകളിൽ 92 ലും ബിജെപി മുന്നിലെന്ന് അമിത് ഷാ

പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; നാലു ഘട്ടങ്ങളിലെ 135 സീറ്റുകളിൽ 92 ലും ബിജെപി മുന്നിലെന്ന് അമിത് ഷാ

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ വൻവിജയപ്രതീക്ഷ പങ്കുവച്ച് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. നാലുഘട്ടങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയായ 135 സീറ്റുകളിൽ 92 ലും ബിജെപി
മുന്നിലെന്ന് അമിത് ഷാ അവകാശപ്പെട്ടു.

പാർട്ടിക്ക് 200 ലധികം സീറ്റുകൾ കൈമാറുന്ന മമത ബാനർജിക്ക് ഉചിതമായ യാത്രയയപ്പ് നൽകണമെന്നും അമിത് ഷാ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശനിയാഴ്ച നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

''മമത ബാനർജി വലിയ നേതാവാണ്. 294 അംഗ നിയമസഭയിൽ 200 ലധികം സീറ്റുകൾ ബിജെപി നേടിയെന്ന് ഉറപ്പ് വരുത്തി ജനങ്ങൾ വലിയ യാത്രയയപ്പ് തന്നെ മമതയ്ക്ക് നൽകണം.'' അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിലെല്ലാം ബംഗാളിന്റെ പേരിനേക്കാൾ കൂടുതൽ മമത ബാനർജി പരാമർശിച്ചത് തന്റെ പേരാണെന്നും അമിത് ഷാ പരിഹസിച്ചു. സംസ്ഥാനത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ അവസരം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിൽ സീതാൽകുച്ചിയിൽ ഉണ്ടായ വെടിവെയ്പിൽ നാലുപേർ മരിച്ച സംഭവം വളരെ ദുഃഖകരമായി എന്നും ഷാ പറഞ്ഞു. ഈ നാലുപേരുടം മരണത്തെ അപലപിച്ച മമതബാനർജി, ബിജെപി പ്രവർത്തകനായ ആനന്ദ് ബർമാന്റെ പേര് ഒരിടത്തും പറഞ്ഞില്ല. അന്നേ ദിവസം സീതാൽകുച്ചിയിൽ ആനന്ദ് ബർമാനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മമതയുടെ വോട്ട് ബാങ്കല്ലാത്ത രാജ്ബംഗി സമുദായത്തിൽ നിന്നുള്ള വ്യക്തിയായതുകൊണ്ടാണ് ഇപ്രകാരം പെരുമാറിയതെന്നും അമിത് ഷാ വിമർശിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അന്വേഷണം പുറപ്പെടുവിക്കുകയും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 17നും ആറാംഘട്ടം ഏപ്രിൽ 22നും ഏഴാംഘട്ടം ഏപ്രിൽ 26നും എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP