Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവസങ്ങളോളം പട്ടിണി കിടന്ന് തളർന്ന മൂന്നു വയസുകാരിക്ക് അയാൾ (അച്ഛൻ എന്ന് വിളിക്കാനാവില്ല) നൽകിയത് പാൽക്കുപ്പിയിൽ മദ്യം; കൊടും ക്രൂരത അരങ്ങേറിയത് ഡെൽഹിയിൽ; അധികൃതർ എത്തുമ്പോൾ മൂന്നുവയസുകാരി കിടന്നത് മദ്യപിച്ച് ലക്കുകെട്ട അയാൾക്ക് സമീപം മലവിസർജ്ജ്യത്തിൽ മൃതപ്രായയായി

ദിവസങ്ങളോളം പട്ടിണി കിടന്ന് തളർന്ന മൂന്നു വയസുകാരിക്ക് അയാൾ (അച്ഛൻ എന്ന് വിളിക്കാനാവില്ല) നൽകിയത് പാൽക്കുപ്പിയിൽ മദ്യം; കൊടും ക്രൂരത അരങ്ങേറിയത് ഡെൽഹിയിൽ; അധികൃതർ എത്തുമ്പോൾ മൂന്നുവയസുകാരി കിടന്നത് മദ്യപിച്ച് ലക്കുകെട്ട അയാൾക്ക് സമീപം മലവിസർജ്ജ്യത്തിൽ മൃതപ്രായയായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തൊടുപുഴയിൽ ഏഴുവയസുകാരന്റെ മരണത്തിൽ കേരളം മുഴുവൻ മാപ്പിരക്കുമ്പോഴും സമാന കൊടിയ പീഡനത്തിന്റെ വാർത്തയാണ് വീണ്ടും രാജ്യത്ത് നിന്ന് പുറുത്തുവരുന്നത്. രാജ്യ തലസ്ഥാനത്തു നിന്നാണ് ഒരു പിതാവിന്റെ അരുംക്രൂരതയുടെ വാർത്തയാണ് എത്തുന്നത്. ഡൽഹിയിൽ മൂന്നു വയസുകാരിക്ക് സ്വന്തം പിതാവിൽ (അങ്ങനെ വിളിക്കാനവില്ലെങ്കിലും) നിന്ന് നേരിടേണ്ടി വന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണ്. ദിവസങ്ങളോളം പട്ടിണി കിടന്ന് തളർന്ന മൂന്നു വയസുകാരിക്ക് അയാൾ നൽകിയത് പാൽക്കുപ്പിയിൽ മദ്യം.

ഡൽഹി കമ്മീഷൻ ഫോർ വിമണിന്റെ ഇടപെടലോടെയാണ് ഡൽഹിയിലെ പ്രേംനഗറിൽ നടന്ന ക്രൂരതയുടെ വാർത്ത പുറംലോകമറിഞ്ഞത്. സംഭവം അയൽക്കാർ അറിയിച്ചതനുസരിച്ചാണ് അധികൃതർ സ്ഥലത്തെത്തിയത്. അധികൃതർ എത്തുമ്പോൾ മദ്യപിച്ച് ലക്കുകെട്ട അയാൾക്ക് സമീപം മലവിസർജ്ജ്യത്തിൽ മൃതപ്രായയായാണ് മൂന്നുവയസുകാരി കിടന്നത്.

തുടർന്ന് വനിതാ കമ്മീഷൻ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തി അയാളെയും കുഞ്ഞിനേയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അയാളുടെ ഭാര്യ ഒരു വർഷം മുമ്പ് മരിച്ചതിൽ പിന്നെ മുഴുവൻ സമയവും മദ്യപാനത്തിൽ മുഴുകുകയായിരുന്നു. ഇയാൾ പുറത്തു പോകുമ്പോൾ മൂന്നു വയസുകാരിയായ കുഞ്ഞിനെ തനിച്ചാക്കിയാണ് പോയിരുന്നതെന്നാണ് വിവരം. അയൽക്കാർ സഹായിക്കാൻ തയാറായെങ്കിലും ഇയാൾ അകന്നു ജീവിക്കുകയായിരുന്നു.

ദിവസത്തോളം മാലിന്യത്തിൽ കിടന്നതുകൊണ്ട് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ശരീരത്ത് മർദനമേറ്റതിന്റെ പാടുകളുമുണ്ട്. വിദഗ്ധ ചികിത്സയ്ക്കു ശേഷം കുഞ്ഞിനെ സുരക്ഷാകേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അതേസമയം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധവും ഉയർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP