Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇറച്ചിക്കടകൾ ബലമായി അടപ്പിച്ചു; രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ; 40ഓളം പേർ എത്തിയത് വടി, ഹോക്കിസ്റ്റിക്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയുമായി

ഇറച്ചിക്കടകൾ ബലമായി അടപ്പിച്ചു; രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ; 40ഓളം പേർ എത്തിയത് വടി, ഹോക്കിസ്റ്റിക്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയുമായി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; ഡൽഹിയിലെ ഗുഡ്ഗാവിൽ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ.വടി, ഹോക്കിസ്റ്റിക്, വടിവാൾ, ഇരുമ്പ് ദണ്ഡ് എന്നിവയുമായാണ് ഹിന്ദുസേന പ്രവർത്തകർ കട അടപ്പിക്കാനെത്തിയത്.ഞായറാഴ്ച നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവർത്തകർ മാംസവ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്.

ഹിന്ദുസേന പ്രവർത്തകരായ രാകേഷ്, പ്രമോദ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഇവർ ബലമായി കടകൾ അടപ്പിക്കുകയും വ്യാപാരികളെ മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.നവരാത്രി ആഘോഷം കഴിയുന്നതു വരെ കടകൾ തുറക്കരുതെന്നാണ് ഹിന്ദുസേനാ പ്രവർത്തകർ ഇറച്ചിക്കട വ്യാപാരികൾക്ക് നൽകിയ മുന്നറിയിപ്പ്.

കടകൾ തുറന്നു പ്രവർത്തിക്കുന്നവർക്കെതിരെ 40ഓളം വരുന്ന സേനാ പ്രവർത്തകർ അക്രമം നടത്തുകയായിരുന്നു.മാംസ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇവർ കട അടപ്പിക്കുകയായിരുന്നു. ഹിന്ദുസേനയുടെ നാൽപതോളം പ്രവർത്തകരാണ് ഇറച്ചിക്കട അടപ്പിക്കാൻ എത്തിയത്. കട അടച്ചില്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് കടയുടമയെ ഇവർ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇരുനൂറോളം ഹിന്ദുസേന പ്രവർത്തകർ ഗുഡ്ഗാവിന്റെ വിവിധ ഭാഗങ്ങളിൽ മാർച്ച് നടത്തിയിരുന്നു. ഇവിടങ്ങളിലെ 250 ഇറച്ചിക്കടകൾ ഇവർ അടപ്പിച്ചു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP