Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവ വരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുമോ എന്ന് ഭയം; വിവാഹത്തിന് നടക്കും മുമ്പ് 17കാരി ജീവനൊടുക്കി

നവ വരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുമോ എന്ന് ഭയം; വിവാഹത്തിന് നടക്കും മുമ്പ് 17കാരി ജീവനൊടുക്കി

സ്വന്തം ലേഖകൻ

ഗുവഹാത്തി: ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള സർക്കാർ നടപടി ശക്തമാക്കാവെ 17കാരി ആത്മഹത്യ ചെയത്.ു ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് അസമിലാണ് പതിനേഴുകാരി ജീവനൊടുക്കിയത്. പെൺകുട്ടിയുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കെ, പൊലീസ് അതിക്രമം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം.

അതേസമയം, കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്നും, പോസ്റ്റ്മോർട്ടം റിപ്പോർ്ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകുമെന്നും കച്ചാർ എസ്‌പി പറഞ്ഞു. പെൺകുട്ടിക്ക് അവളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാണും. ശൈശവവിവാഹത്തിനെതിരായ നടപടിയുമായി പെൺകുട്ടിയുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രണയിച്ച യുവാവുമായി വീട്ടുകാർ പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നതിന് മുൻപായി പെൺകുട്ടിയുടെ കുടുംബം യുവാവുമായി വിവാഹ നിശ്ചയം നടത്തിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശൈശവ വിവാഹം നടന്നാൽ ഭർത്താവിനെ അറസ്റ്റ് ചെയ്യുമെന്ന് മകൾ ഭയന്നതായി അമ്മ പറഞ്ഞു.

ശൈശവ വിവാഹങ്ങൾക്കെതിരെ അസം സർ്ക്കാർ നടപടികൾ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നാലായിരത്തി അഞ്ഞൂറോളം ശൈശവ വിവാഹകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 14 വയസിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

14നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP