Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിലെ കോളേജിൽ കോട്ടയം സ്വദേശി ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനുമായി പ്രാതൽ കഴിച്ച ശേഷം; സ്റ്റോർ റൂമിൽ നിന്നും മൃതദ്ദേഹം ലഭിച്ചത് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ; നാളുകളായി യുവാവ് മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും ബന്ധുക്കൾ

ദുബായിലെ കോളേജിൽ കോട്ടയം സ്വദേശി ആത്മഹത്യ ചെയ്തത് സഹപ്രവർത്തകനുമായി പ്രാതൽ കഴിച്ച ശേഷം; സ്റ്റോർ റൂമിൽ നിന്നും മൃതദ്ദേഹം ലഭിച്ചത് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ; നാളുകളായി യുവാവ് മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നുവെന്നും  ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ് : നഗരത്തിലെ ജെംസ് ജുമൈറ കോളേജിൽ കോട്ടയം മുണ്ടക്കയം സ്വദേശി ആത്മഹത്യ ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ദുരൂഹതയും ഏറുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച രാവിലെ 8.30നാണ് ഷിബിൻ ഗോഡ്വിനെ (32) സ്‌കൂളിന്റെ സ്‌റ്റോർ റൂമിൽ തൂങ്ങി മരിച്ച ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണം സംഭവിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇയാൾ മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. രാവിലെ സ്‌കൂളിലെത്തിയ ഷിബിൻ സഹപ്രവർത്തകനോടൊപ്പം പ്രാതൽ കഴിച്ച ശേഷം സ്‌കൂളിലെ സ്റ്റോർ റൂമിൽ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇയാളോടൊപ്പം സ്ഥിരമായി പ്രാതൽ കഴിക്കാറുള്ള മലയാളി ജീവനക്കാരൻ കുറേ നേരത്തേയ്ക്ക് ഷിബിനെ കാണാത്തതിനെ തുടർന്ന് തിരിച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്തിയത്. ഉടൻ തന്നെ സ്‌കൂൾ അധികൃതർ കുട്ടികളുടെ കൺമുന്നിൽ പെടാതിരിക്കാൻ ഷിബിനെ മാറ്റുകയും സ്‌കൂളിന് അവധി നൽകുകയും ചെയ്തു. മിത ഭാഷിയായയിരുന്നു ഷിബിൻ.

ഷിബിന്റെ ഭാര്യ അടുത്തിടെ സന്ദർശന വീസയിൽ യുഎഇയിലെത്തിയിരുന്നു. ദുബായിലെ സത്വയിൽ സഹോദരന്റെ കുടുംബത്തോടൊപ്പമായിരുന്നു അവർ താമസിച്ചിരുന്നത്. സ്‌കൂൾ അനുവദിച്ച അൽഖൂസിലെ ക്യാംപിൽ താമസിക്കുന്ന ഷിബിൻ ആഴ്ചയിലൊരിക്കൽ കുടുംബത്തിനരികിലേയ്ക്ക് പോയിരുന്നു. ദമ്പതികളുടെ രണ്ടു മക്കൾ നാട്ടിലാണ്. രണ്ടു വർഷം മുൻപ് കുടുംബത്തെ യുഎഇയിലേയ്ക്ക് സന്ദർശനത്തിനായി കൊണ്ടുവന്നിരുന്നു. എന്നാൽ, ഇത്തവണ ജോലി അന്വേഷിക്കാൻ വന്നതിനാൽ മക്കളെ നാട്ടിൽ തന്നെ ബന്ധുക്കളുടെ കൂടെ നിർത്തുകയായിരുന്നു.

ഷിബിന്റെ സഹോദരൻ  ജെംസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സ്‌കൂളിൽ ജോലി ചെയ്യുകയാണ്. എന്തായിരുന്നു ആത്മഹത്യക്ക് പിന്നിലെ കാരണമെന്ന് കണ്ടെത്താൻ ആർക്കും സാധിക്കുന്നില്ല. യുഎഇയിൽ ആത്മഹത്യ ചെയ്യുന്ന ഇന്ത്യക്കാരിൽ മലയാളികളാണ് കൂടുതലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഏതാനും ബിവസം മുൻപ് ഒരു മലയാളി യുവാവ് ഷാർജയിലെ കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുകയുണ്ടായി.

ഇന്ത്യൻ തൊഴിലാളികളുടെ ഇടയിലും ആത്മഹത്യ പെരുകുന്നുണ്ട്. കഴിഞ്ഞ ദിവസം ഷാർജയിൽ ഷാർജ ഫ്രണ്ട്‌സ് എന്ന സംഘടന ആത്മഹത്യാ പ്രവണതയ്‌ക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഗോപിനാഥ് മുതുകാടിന്റെ ഇന്ദ്രജാലം അവതരിപ്പിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്ര അധികൃതരുടെ ഭാഗത്ത് നിന്ന് മതിയായ ബോധവത്കരണ നടപടികളുണ്ടാകുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ പരാതിപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP