Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറുപ്പം മുതൽ ഉറ്റ ചങ്ങാതിമാർ; വാഹന ബ്രോക്കർ പണിയും പേപ്പർ വേയ്സ്റ്റ് കച്ചവടവും നടത്തിയതും ഒരുമിച്ച്; ചങ്ങരംകുളത്ത് നിർത്തിയിട്ട കണ്ടൈൻ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയത് രാത്രിയായതു കൊണ്ട് ആരും അറിഞ്ഞതുമില്ല; രക്തം വാർന്ന് കാറിനുള്ളിൽ മരിച്ചു കിടന്നത് ഷിബിനും സമറും; നവവരന്മാരുടെ മരണം മൂവാറ്റുപുഴയെ കണ്ണീരിലാക്കുമ്പോൾ

ചെറുപ്പം മുതൽ ഉറ്റ ചങ്ങാതിമാർ; വാഹന ബ്രോക്കർ പണിയും പേപ്പർ വേയ്സ്റ്റ് കച്ചവടവും നടത്തിയതും ഒരുമിച്ച്; ചങ്ങരംകുളത്ത് നിർത്തിയിട്ട കണ്ടൈൻ ലോറിയിലേക്ക് കാർ ഇടിച്ചു കയറിയത് രാത്രിയായതു കൊണ്ട് ആരും അറിഞ്ഞതുമില്ല; രക്തം വാർന്ന് കാറിനുള്ളിൽ മരിച്ചു കിടന്നത് ഷിബിനും സമറും; നവവരന്മാരുടെ മരണം മൂവാറ്റുപുഴയെ കണ്ണീരിലാക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: നവവരന്മാരുടെ അപ്രതീക്ഷിത വിയോഗം മൂവാറ്റുപുഴയെ കണ്ണീരിലാഴ്തി. മരണപ്പെട്ട ഷിബിന്റെയും സുഹൃത്ത് സമർ യൂസഫിന്റെയും ഭാര്യമാരുടെയും ഉറ്റവരുടെയും ദുഃഖം കണ്ടു നിന്നവരുടെ മിഴികളെയും ഈറനണിയിച്ചു. ഇന്ന് പുലർച്ചെയാണ് ഇവരുടെ മരണവാർത്ത ഉറ്റവരെ തേടിയെത്തുന്നത്. സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് വാഹനാപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.

മൂവാറ്റുപുഴ ആട്ടായം കണ്ടോത്തികുടി വളപ്പിൽ ഷിബിൻ(29)വാഴപ്പിള്ളി പടിഞ്ഞാറെചാലിൽ സമർ പി യൂസഫ്(28)എന്നിവരാണ് മരിച്ചത്. ഷാബിന്റെ വിവാഹം കഴിഞ്ഞിട്ട് 6 മാസവും സമറിന്റെ വിവാഹം കഴിഞ്ഞിട്ട് 3 മാസവും മാത്രമേ ആയിട്ടുള്ളു . ഇരുവരും ചെറുപ്പം മുതൽ ഉറ്റ ചങ്ങാതിമാരണ്. ഇരുവരും വാഹന ബ്രോക്കർമാരാണ്.

ഇതു കൂടാതെ പ്രിന്റിങ് പ്രസ്സുകളിൽ നിന്നും പേപ്പർ വെയിസ്റ്റ് രേഖരിച്ച് തരംതിരിച്ച് വിൽപ്പന നടത്തുന്ന ജോലിയും ചെയ്തിരുന്നു . രാവിലെ മുതൽ നഗരത്തിന്റെ പല ഭാഗത്തായി പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ വ്യാപാരികൾക്കും നിരന്തരം നഗരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും ഇവർ ഇരുവരെയും അടുത്തറിയാം. ഇതു കൊണ്ടു തന്നെ ഇവരുടെ ഒരുമിച്ചുള്ള വിയോഗം മൂവാറ്റുപുഴയെ ശോകമൂകമാക്കി.

ഗുരുതരമായി പരിക്കേറ്റ ചെരട്ടിക്കാട്ടിൽ ഷാജി 47- നെ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമർ മൂവാറ്റുപുഴ നഗരത്തോടു ചേർന്നുള്ള കീച്ചേരിപ്പടിയിലാണ് താമസം .ഇവിടെ നിന്നും കഷ്ടി രണ്ടുകിലോ മീറ്റർ ദൂരരെ ആട്ടായത്താണ് ഷാബിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇന്ന് പുലർച്ചെ 2.30തോടെ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളത്തിനടുത്ത് വളയംകുളത്ത് ആണ് അപകടം.

റോഡരികിൽ നിർത്തിയിട്ട കണ്ടൈനർ ലോറിക്ക് പുറകിൽ മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് കയറുകയായിരുന്നു. പുലർച്ചെ ആയതുകൊണ്ട് അപകട വിവരം ആരും അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് അപകടം മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ചങ്ങരംകുളം പൊലീസും ഹൈവേ പൊലീസും ആംബുലൻസ് ഡ്രൈവർമാരും സ്ഥലത്തെത്തിയാണ് വാഹനം പൊളിച്ച് കാറിനകത്ത് കുടുങ്ങിയവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. അപ്പോഴേയ്ക്കും രണ്ട് പേരും മരണപ്പെട്ടിരുന്നു.

തൃശ്ശൂർ അശ്വനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP