Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിതാവിന്റെ കുഴിമാടത്തിൽ തെളിച്ച മെഴുകുതിരി അണഞ്ഞപ്പോൾ തിരികേപോയി തെളിയിക്കുന്നതിനായി കുനിഞ്ഞപ്പോൾ സമീപത്ത് കത്തിനിന്ന മെഴുകുതിരിയിൽ നിന്നും ഒറ്റഉടുപ്പിന് തീപിടിച്ചു; നിലവിളി കേട്ട് ഓടിക്കൂടിയ മാതാവിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും പരിശ്രമങ്ങൾ വിജയിച്ചില്ല; പൊള്ളൽ ഗുരുതരമാക്കിയത് പോളീസ്റ്റർ തുണികൊണ്ടുണ്ടാക്കിയ ഒറ്റ ഉടുപ്പിന്റെ ഭാഗങ്ങൾ ഉരുകി ശരീരത്തിൽ പറ്റിപ്പിടിച്ചത്: ശീതളിന്റെ അകാല വിയോഗത്തിൽ തേങ്ങി ബന്ധുക്കളും നാട്ടുകാരും

പിതാവിന്റെ കുഴിമാടത്തിൽ തെളിച്ച മെഴുകുതിരി അണഞ്ഞപ്പോൾ തിരികേപോയി തെളിയിക്കുന്നതിനായി കുനിഞ്ഞപ്പോൾ സമീപത്ത് കത്തിനിന്ന മെഴുകുതിരിയിൽ നിന്നും ഒറ്റഉടുപ്പിന് തീപിടിച്ചു; നിലവിളി കേട്ട് ഓടിക്കൂടിയ മാതാവിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും പരിശ്രമങ്ങൾ വിജയിച്ചില്ല; പൊള്ളൽ ഗുരുതരമാക്കിയത് പോളീസ്റ്റർ തുണികൊണ്ടുണ്ടാക്കിയ ഒറ്റ ഉടുപ്പിന്റെ ഭാഗങ്ങൾ ഉരുകി ശരീരത്തിൽ പറ്റിപ്പിടിച്ചത്: ശീതളിന്റെ അകാല വിയോഗത്തിൽ തേങ്ങി ബന്ധുക്കളും നാട്ടുകാരും

പ്രകാശ് ചന്ദ്രശേഖർ

വരാപ്പുഴ: രണ്ട് ദിവസം മുമ്പ് മരണപ്പെട്ട പിതാവിന്റെ കുഴിമാടത്തിന് ചുറ്റും മെഴുകുതിരി കത്തിക്കാൻ മാതാവിനൊപ്പം സെമിത്തേരിയിൽ എത്തി. തെളിയിച്ചുവരവെ ഇടയ്ക്ക് ഒരു മെഴുകുതിരി അണഞ്ഞതായി കണ്ടു. ഇത് വീണ്ടും തെളിയിക്കുന്നതിനായി കുനിഞ്ഞപ്പോൾ സമീപത്ത് കത്തിനിന്നിരുന്ന മെഴുകുതിരിയിൽ നിന്നും അണിഞ്ഞിരുന്ന ഒറ്റഉടുപ്പിന് തീപിടിച്ചു. ഊരിമാറ്റുന്നതിനുള്ള മാതാവിന്റെ നീക്കം വിജയിച്ചില്ല. ആശുപത്രിയിൽ എത്തിച്ചത് 37 ശതമാനം പൊള്ളലേറ്റ നിലിയിൽ. മരണം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി എത്തി ആയുർവ്വേദ ചികത്സ നടത്തിവരവേ എന്ന സൂചന.

കഴിഞ്ഞമാസം 22-ന് വരാപ്പുഴ പുത്തൻപള്ളിയിൽ 12 കാരിയക്ക് പൊള്ളലേറ്റത് സംബന്ധിച്ച് വരാപ്പുഴ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം ഇതാണ്. പരേതനായ കാരിക്കാശേരി അനിലിന്റെ മകൾ ശീതളിനാണ് പൊള്ളലേറ്റത്. രണ്ടാഴ്ചയോളം വിവിധ ആശുപത്രികളിൽ ചികത്സ നടത്തിയിരുന്നെന്നും ഇതിനുശേഷം വീട്ടിൽ തിരിച്ചെത്തി ആയുർവ്വേദ ചികിത്സ നടത്തിവരവെ ശീതൾ മരണപ്പെട്ടു എന്നുമാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം. കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശീതൾ.

ഉടുപ്പിന് തീപടർന്നതിനെത്തുടർന്ന് ശീതൾ നിലവിളിച്ചെന്നും ഇതുകേട്ടാണ് താൻ ഇവിടേയ്ക്ക് ഓടിയെത്തിയതെന്നും തീപടർന്നതിനെ തുടർന്ന് ഉടുപ്പിന്റെ ഭാഗങ്ങൾ ഉരുകി ദേഹത്തേയ്ക്ക് ഒട്ടിയിരുന്നതിനാൽ നീക്കാനായില്ലെന്നും രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കൂട്ടത്തിൽപ്പെട്ട പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനിടെ കൈക്ക് പൊള്ളലേറ്റതിനെത്തുടർന്ന് ഇയാൾക്കും ചികത്സ ലഭ്യമാക്കിയിരുന്നു. ശീതളിന്റെ മരണം വീട്ടുകാർക്കും നാട്ടുകാർക്കും ഇനിയും ഉൾക്കൊള്ളാനാകുന്നില്ല. ഭർത്താവിന്റെ അകാല വിയോഗത്തിന് പിന്നാലെ മകളും നഷ്ടപ്പെട്ട വേദനയിൽ കണ്ണീർവാർക്കുന്ന റാണിയെ ആശ്വസിപ്പിക്കാൻ പോലും ആർക്കും ആകുന്നില്ല.

പിതാവ് മരിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് അമ്മ റാണിയുമൊത്തു ശീതൾ കുഴിമാടത്തിൽ പ്രാർത്ഥിക്കാൻ എത്തിയത്. ആളിപ്പടർന്ന തീ അമ്മയും ഓടിക്കൂടിയവരും ചേർന്ന് നിമിഷനേരം കൊണ്ട് അണച്ചെങ്കിലും പോളീസ്റ്റർ ഇനത്തിലുള്ള തുണിയിൽ തുന്നിയിരുന്ന ഒറ്റ ഉടുപ്പിന്റെ ഭാഗങ്ങൾ ഇതിനകം ഇരുകി ശരീര ഭാഗങ്ങളിൽ പറ്റിപ്പിടിച്ചിരുന്നു. ഇത് ഉള്ളിലേയ്ക്ക് പൊള്ളലേൽക്കുന്നതിന് കാരണമായി എന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. ആദ്യം ആസ്റ്റർ മെഡിസിറ്റിയിലും പിന്നീട് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമായിരുന്നു ചികിത്സ. ഇവിടെ നിന്നും എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സംസ്‌ക്കാരം നടത്തി. അങ്കണവാടി വിദ്യാർത്ഥി ആബേൽ സഹോദരനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP