Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലപ്പെട്ട അഞ്ച് പേരും ഉറ്റസുഹൃത്തുക്കൾ; അപകടം ഉണ്ടായത് അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ; നിയന്ത്രണംവിട്ട കാർ മതിലിലും കടയിലും ഇടിച്ചു മറിഞ്ഞു തീപിടിച്ചു; കാറിൽ കുടുങ്ങിയവരെ നാട്ടുകാർ പുറത്തെത്തിച്ചത് വെട്ടിപ്പൊളിച്ച്; പുതിയതായി പണി തീർത്ത പൊൻകുന്നം - പാല- തൊടുപുഴ റോഡിൽ അമിത വേഗം മൂലം എന്നും അപകടം

കൊല്ലപ്പെട്ട അഞ്ച് പേരും ഉറ്റസുഹൃത്തുക്കൾ; അപകടം ഉണ്ടായത് അമിതവേഗതയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ; നിയന്ത്രണംവിട്ട കാർ മതിലിലും കടയിലും ഇടിച്ചു മറിഞ്ഞു തീപിടിച്ചു; കാറിൽ കുടുങ്ങിയവരെ നാട്ടുകാർ പുറത്തെത്തിച്ചത് വെട്ടിപ്പൊളിച്ച്; പുതിയതായി പണി തീർത്ത  പൊൻകുന്നം - പാല- തൊടുപുഴ റോഡിൽ അമിത വേഗം മൂലം എന്നും അപകടം

മറുനാടൻ ഡെസ്‌ക്‌

പാലാ: പാലാ- തൊടുപുഴ റൂട്ടിൽ മാനത്തൂർ പള്ളിക്കു സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ചു പേരും സുഹൃത്തുക്കൾ. ആറ് സുഹൃത്തുക്കൾ ചേർന്നുള്ള ഉല്ലാസയാത്രയാണ് അപകടത്തിന് വഴിവെച്ചത്. പരിക്കേറ്റ ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കടനാട് ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ് 28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ് (27), കടനാട് മലേപ്പറമ്പിൽ എൻ.പി.ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി ജോർജ് (ജിത്തു 28) എന്നിവരാണു മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന അന്തീനാട് മലയിൽ പ്രഭാത് (25) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. പ്രമോദും വിഷ്ണുരാജും ജോബിൻസും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം. തൊടുപുഴ ഭാഗത്തു നിന്നു പാലായിലേക്കു വരുന്നതിനിടെ മൈൽക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട കാർ തൊട്ടടുത്ത കടയിലേക്കും അതോടു ചേർന്നുള്ള വീട്ടിലേക്കും പാഞ്ഞു കയറി. തുടർന്നു മരത്തിലിടിച്ച് ഉയർന്നു പൊങ്ങി തലകുത്തി മറിയുകയായിരുന്നു എന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.

കാറിന്റെ മുൻഭാഗം കത്തുകയും ചെയ്തു. ഇതിനിടെ തീപിടിക്കുകയും ചെയ്തു. കാറിൽ ഡ്രൈവറടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. ജോബിൻസും വിഷ്ണുരാജും പ്രമോദും ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉല്ലാസ്, സുധി എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുകഴിഞ്ഞാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് അന്തിനാട് മലയിൽ പ്രഭാത് (22) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മാനത്തൂർ പള്ളി ജങ്ഷനിൽ മറ്റൊരു വാഹനത്തെ പിൻതുടരുന്നതിനിടെ നിയന്ത്രണംവിടുകയായിരുന്നു.

റോഡിൽ മറിഞ്ഞ കാറിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടി തീ അണച്ചശേഷം വെട്ടിപ്പൊളിച്ചാണ് ഉല്ലാസിനെയും സുധിയെയും പ്രഭാതിനെയും പുറത്തെടുത്തത്. സുധി എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കടനാട് അറയ്ക്കപറമ്പിൽ ജോർജ്-സുധ ദമ്പതിമാരുടെ മകനാണ്. ഭാര്യ വല്യാത്ത് കുന്നേൽ സലില. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരി മീനുക്കുട്ടി.

ഇരുവേലികുന്നേൽ സോമനാഥന്റെ മകനാണ് മരിച്ച പ്രമോദ്. ആർട്ടിസ്റ്റാണ്. മേസ്തിരി ജോലികളും ചെയ്തിരുന്നു. കിഴക്കേക്കര രാജു-അനിത ദമ്പതിമാരുടെ മകനാണ് അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണുരാജ്. പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുൻപായിരുന്നു വിവാഹം. ഭാര്യ നയന കെഴുവംകുളം പുളിയന്മാനായിൽ കുടുംബാംഗമാണ്. നടുവിലേക്കുറ്റ് ജോയി-ലീലാമ്മ ദമ്പതിമാരുടെ മകനാണ് ടോണി എന്ന് വിളിപ്പേരുള്ള ജോബിൻസ്. ചെരിപ്പിന്റെ മൊത്തക്കച്ചവടം നടത്തുകയായിരുന്നു. കടനാട് മലേപ്പറമ്പിൽ എംപി.ഉല്ലാസ് ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. ഭാര്യ: ഇന്ദു. മക്കൾ: അഭിനവ്, അഭിരാമി.

ഞായറാഴ്ച വൈകീട്ട് 6.20ന് പാലാ-തൊടുപുഴ ഹൈവേയിൽ മാനത്തൂർ പള്ളി ജങ്ഷനു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് പോയി മടങ്ങിവരുകയായിരുന്ന ഇവരുടെ കാർ മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലും തുടർന്ന് കെട്ടിടത്തിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽപെട്ട മാരുതി റിറ്റ്സ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അമിതവേഗത്തിലായിരുന്ന കാർ കരണംമറിഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുമാണ്.

അടുത്തിടെ പുതുക്കിപ്പണിത റോഡാണ് പൂങ്കുന്നം - പാല- തൊടുപുഴ റോഡ്. ഇവിടെ മികച്ച റോഡിലൂടെ അമിതവേഗതയിൽ വാഹനം ഓടിക്കുന്നതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. അടുത്തിടെ നിരവധി അപകടങ്ങൾ ഈ റോഡിൽ ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP