Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാംസ്‌കാരിക, നരവംശശാസ്ത്ര ഗവേഷണ മേഖലയിൽ അരനൂറ്റാണ്ടിലധികം കാലത്തെ സജീവ സാന്നിദ്ധ്യം; കൊറഗർ ഉൾപ്പടെ ആദിവാസി വിഭാഗങ്ങളെ പ്രാചീന ഗോത്രവിഭാഗത്തിൽപ്പെടുത്താൻ ആധാരമായ റിപ്പോർട്ട് തയ്യാറാക്കി; നരവംശ ശാസ്ത്രജ്ഞൻ പി.ആർ.ജി.മാത്തൂർ മടങ്ങുമ്പോൾ

സാംസ്‌കാരിക, നരവംശശാസ്ത്ര ഗവേഷണ മേഖലയിൽ അരനൂറ്റാണ്ടിലധികം കാലത്തെ സജീവ സാന്നിദ്ധ്യം; കൊറഗർ ഉൾപ്പടെ ആദിവാസി വിഭാഗങ്ങളെ പ്രാചീന ഗോത്രവിഭാഗത്തിൽപ്പെടുത്താൻ ആധാരമായ റിപ്പോർട്ട് തയ്യാറാക്കി; നരവംശ ശാസ്ത്രജ്ഞൻ പി.ആർ.ജി.മാത്തൂർ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : നരവംശ ശാസ്ത്രജ്ഞനും കിർത്താഡ്‌സ് സ്ഥാപക ഡയറക്ടറുമായ ഡോ.പി.ആർ.ജി.മാത്തൂർ (88) അന്തരിച്ചു. സാംസ്‌കാരിക, നരവംശശാസ്ത്ര ഗവേഷണ മേഖലയിൽ അരനൂറ്റാണ്ടിലധികം സജീവമായിരുന്നു.

കൊറഗർ, കാട്ടുനായ്ക്കർ, കുറുമ്പർ ആദിവാസി വിഭാഗങ്ങളെക്കുറിച്ചു മാത്തൂരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സമുദായങ്ങളെ പ്രാചീന ഗോത്രവിഭാഗത്തിൽപ്പെടുത്തിയത്.'ദ് മാപ്പിള ഫിഷർഫോക് ഒാഫ് കേരള' പുസ്തകമെഴുതി. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെക്കുറിച്ചും അദ്ദേഹം ആധികാരിക പഠനം നടത്തി.

കൊൽക്കത്ത സർവകലാശാലയിൽ നിന്നു കൾച്ചറൽ ആന്ത്രപ്പോളജിയിൽ പിഎച്ച്ഡി നേടിയ പി.ആർ.ജി.മാത്തൂർ കൊൽക്കത്ത ആന്ത്രപ്പോളജിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയിൽ സീനിയർ ടെക്‌നിക്കൽ അസിസ്റ്റന്റും റിസർച് അസോഷ്യേറ്റുമായി 1973 വരെ ഗവേഷണം നടത്തി.

1987 വരെ കിർത്താഡ്‌സിന്റെ സ്‌പെഷൽ ഒാഫിസറും ഡയറക്ടറുമായിരുന്നു. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ അംഗം, ഇന്റർനാഷനൽ കമ്മിഷൻ ഒാഫ് ആന്ത്രപ്പോളജിക്കൽ റിസർച് ചാപ്റ്റർ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. മുദ്ദമൂപ്പൻ സ്മാരക പഠനകേന്ദ്രം, സെന്റർ ഫോർ ഇൻഡിജിനസ് നോളജ് കൾചർ ആൻഡ് സയൻസ്, അനന്തകൃഷ്ണയ്യർ ഇന്റർനാഷനൽ സെന്റർ ഫോർ ആന്ത്രപ്പോളജിക്കൽ സ്റ്റഡീസ് എന്നിവ സ്ഥാപിച്ചു.

ഭാര്യ: രുക്മിണി, മകൻ: ഡോ. ശ്രീനിവാസൻ, പരേതയായ ആശ. മരുമകൾ: ഡോ.എൻ.സോന (ജില്ലാ ആശുപത്രി, പാലക്കാട്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP