Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ; വാഴക്കാല സെന്റ് തോമസ് കോൺവെന്റിൽ നിന്നും കന്യാസ്ത്രീയെ കാണാതായത് ഉച്ചക്ക്; മൃതദേഹം കണ്ടെത്തിയത് മഠം അധികൃതരുടെ പരാതിയിൽ തിരച്ചിൽ നടത്തിയപ്പോൾ; സി. ജസീന തോമസ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പരാതിയിൽ

കൊച്ചിയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ; വാഴക്കാല സെന്റ് തോമസ് കോൺവെന്റിൽ നിന്നും കന്യാസ്ത്രീയെ കാണാതായത് ഉച്ചക്ക്;  മൃതദേഹം കണ്ടെത്തിയത് മഠം അധികൃതരുടെ പരാതിയിൽ തിരച്ചിൽ നടത്തിയപ്പോൾ; സി. ജസീന തോമസ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം വാഴക്കാലയിലെ പാറമടയിൽ കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോൺവെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ച മുതൽ മഠത്തിൽ നിന്ന് സിസ്റ്ററെ കാണാതാവുകയായിരുന്നു. തുടർന്ന് മഠം അധികൃതർ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയൽഫോഴ്സ് എത്തി മൃതദേഹം കരക്കെത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കന്യാസ്ത്രീക്ക് 2011 മുതൽ മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും പരാതിയിലുണ്ട്. ഇടുക്കി സ്വദേശിയാണ് മരിച്ച ജസീന തോമസ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ അപകട മരണങ്ങൾ അടുത്തിടെ വർദ്ധിച്ചു വരുന്ന സംഭവമാണ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP