Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ; ജൈവസമുദ്ര ശാസ്ത്ര വിഷയങ്ങളിൽ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും അനേകം ഗ്രന്ഥങ്ങളും രചിച്ച വ്യക്തി: അന്തരിച്ച ഡോ. എ.എൻ.പി.ഉമ്മർ കുട്ടിക്ക് ആദരാഞ്ജലികൾ

കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ; ജൈവസമുദ്ര ശാസ്ത്ര വിഷയങ്ങളിൽ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും അനേകം ഗ്രന്ഥങ്ങളും രചിച്ച വ്യക്തി: അന്തരിച്ച ഡോ. എ.എൻ.പി.ഉമ്മർ കുട്ടിക്ക് ആദരാഞ്ജലികൾ

സ്വന്തം ലേഖകൻ

തലശ്ശേരി: അന്തരിച്ച പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന തലായി ജമീലത്തിൽ ഡോ. എ.എൻ.പി.ഉമ്മർ കുട്ടിക്ക് ആദരാഞ്ജലികൾ. അറിയപ്പെടുന്ന സമുദ്ര ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ജൈവസമുദ്ര ശാസ്ത്ര വിഷയങ്ങളിൽ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലിഷിലും മലയാളത്തിലുമായി അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തമിഴ്‌നാട് മണ്ഡപം സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം ഓഷ്യനോഗ്രഫി ലബോറട്ടറി, ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി കൊച്ചി കേന്ദ്രം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1992ൽ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രകൃതി ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർ, യുജിസി റിവ്യൂ കമ്മിറ്റി ചെയർമാൻ, വിസി നിയമന പാനലിലെ യുജിസി നോമിനി, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റി വിദഗ്ധ സമിതി, കേരള-എംജി സർവകലാശാല അക്കാദമിക് കൗൺസിൽ, ഔദ്യോഗിക ഭാഷാ സമിതി, ഗ്രന്ഥശാലാ സംഘം ഭരണ സമിതി, പബ്ലിക് ലൈബ്രറി കമ്മിറ്റി അംഗം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസിക ചീഫ് എഡിറ്റർ, തലശ്ശേരി ഗുണ്ടർട്ട് ഫൗണ്ടേഷൻ ഡയറക്ടർ, കൊൽക്കത്ത മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

കടലിനെ കണ്ടെത്തൽ, ഇന്ത്യാ സമുദ്രം, പരിണാമം, കോൺടിക്കി പര്യടനം, കടലിന്റെ കഥ, ശാസ്ത്ര സ്വാധീനം മലയാളത്തിൽ, സയൻസ് ഓഫ് ഓഷൻസ്, ആൻ ഇൻട്രൊഡക്ഷൻ ടു ഓഷ്യനോഗ്രഫി തുടങ്ങിയ പുസ്തകങ്ങളും റിവാർഡ്‌സ് ഓഫ് എ ലെസ് ട്രാവൽഡ് റോഡ് എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വ്യാപാരിയായിരുന്ന സി.വി.മൂസ ഹാജിയുടെയും എ.എൻ.പി.സൈനബയുടെയും മകനായി 1933ൽ തലായി പാറമ്മൽ വീട്ടിലായിരുന്നു ജനനം. ഭാര്യ: മലക്കായ് ജമീല. മക്കൾ: മുബഷീർ സാജിദ് (സീനിയർ സയന്റിസ്റ്റ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഡൽഹി), സൈനബ് ജബീറ (ബെംഗളൂരു). മരുമക്കൾ: ഷോന എലോറ (ഡൽഹി), പരേതനായ ഡോ. വി സി.ഹാരിസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP