Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കവിതയ്ക്ക് കണ്ണീരിൽ കുതിർന്ന വിട; സംസ്‌കരിക്കാൻ സ്ഥലമില്ലാതെ വിങ്ങിപ്പൊട്ടിയ മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഉറ്റവരും നാട്ടുകാരും; ആകെയുണ്ടായിരുന്നത് കുടുംബസ്വത്തായി കിട്ടിയ മൂന്ന് സെന്റ് ഭൂമി മാത്രം; ഒടുവിൽ വിലാപയാത്രയായി കൊണ്ടുവന്ന ഭൗതികശരീരം സംസ്‌കരിച്ചത് നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ; തിരുവല്ലയിൽ പ്രണയപ്പകയിൽ യുവാവ് തീകൊളുത്തി വകവരുത്തിയ പെൺകുട്ടിക്ക് അന്ത്യാഞ്ജലി അർപിച്ച് നാട്ടുകാർ

കവിതയ്ക്ക് കണ്ണീരിൽ കുതിർന്ന വിട; സംസ്‌കരിക്കാൻ സ്ഥലമില്ലാതെ വിങ്ങിപ്പൊട്ടിയ മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഉറ്റവരും നാട്ടുകാരും; ആകെയുണ്ടായിരുന്നത് കുടുംബസ്വത്തായി കിട്ടിയ മൂന്ന് സെന്റ് ഭൂമി മാത്രം; ഒടുവിൽ വിലാപയാത്രയായി കൊണ്ടുവന്ന ഭൗതികശരീരം സംസ്‌കരിച്ചത് നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ; തിരുവല്ലയിൽ പ്രണയപ്പകയിൽ യുവാവ് തീകൊളുത്തി വകവരുത്തിയ പെൺകുട്ടിക്ക് അന്ത്യാഞ്ജലി അർപിച്ച് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല; വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയ കവിത വിജയകുമാറിന് (19) നാട് കണ്ണീരോടെ വിട നൽകി. കവിതയുടെ ചേതനയറ്റ ശരീരം സംസ്‌കരിക്കാൻ സ്ഥലമില്ലാതെ മാതാപിതാക്കൾ വിങ്ങി പൊട്ടുകയായിരുന്നു. കുടുംബസ്വത്തായി അയിരൂരിൽ ലഭിച്ച മൂന്ന് സെന്റ് ഭൂമി മാത്രമാണ് കുടുംബത്തിന് ആകെയുണ്ടായിരുന്നത്. അവിടെ മൃതദേഹം സംസ്‌കരിക്കുക പ്രായോഗികമായിരുന്നില്ല. മാത്രമല്ല ഏറെനാളായി തിരുവല്ല ചുമത്രയിൽ വാടകക്ക് കഴിയുകയായിരുന്നു കവിതയുടെ കുടുംബം. അവസാനം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

മാർച്ച് പന്ത്രണ്ടിനാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. തിരുവല്ലയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജി വിദ്യാർത്ഥിനിയായ കവിത ക്ലാസിലേക്ക് പോകവെ പ്രതിയായ അജിൻ റെജി മാത്യു (18) തടഞ്ഞ് നിർത്തുകയും വയറ്റിൽ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. തുടർന്ന് ബാഗിൽ കരുതിയിരുന്ന രണ്ട് കുപ്പി പെട്രോൾ കവിതയുടെ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയും ചെയ്തു. ഉടൻതന്നെ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും 60 % പൊള്ളലേറ്റ് ഗുരുതരമായ നിലയിലായതിനാൽ എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ എട്ട് ദിവസങ്ങൾ വെന്റിലേറ്ററിൽ കഴിഞ്ഞെങ്കിലും കവിതയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച ഉച്ചയോടെ ശ്വാസ തടസ്സം ഉണ്ടാകുകയും ഹൃദയത്തിന് തകരാറ് സംഭവിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടത്തിയശേഷം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം ഉച്ചക്ക് മൂന്ന് മണിയോടെ കവിത പഠിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ പൊതുദർശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളും സഹപാഠികളും അന്തിമോപചാരം അർപ്പിച്ചു. പിതാവ് വിജയകുമാർ, മാതാവ് ഉഷ, സഹോദരങ്ങളായ വിദ്യ, വീണ എന്നിവർ അലമുറയിട്ട് കരയുന്നത് കണ്ട് തടിച്ചു കൂടിയ ജനങ്ങൾ കണ്ണീരടക്കാൻ പാടുപെട്ടു. സഹപാഠികൾ ചുറ്റും നിന്ന് വിങ്ങി പൊട്ടി. വൈകുന്നേരം നാലരയോടെ തിരുവല്ലയിലെ പൊതുശ്മശാനത്തിൽ എത്തിച്ച് അന്ത്യ കർമ്മങ്ങൾ നടത്തിയ ശേഷം മൃതദേഹം സംസ്‌കരിച്ചു.

മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ, ജില്ലാ കലക്ടർ പി.ബി നൂഹ്, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, രാജു ഏബ്രഹാം, മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, എം ജി യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം സതീഷ് കൊച്ചു പറമ്പിൽ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജിലി പി ഈശോ, കുറ്റപ്പുഴ, തിരുവല്ല വില്ലേജ് ഓഫീസർമാർ, മുനിസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP