Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണഞ്ഞത് ഇസ്ലാമിക പാണ്ഡിത്യത്തിന്റെ സുവർണ്ണ വെളിച്ചം; മുജാഹിദ് പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി.കെ മുഹ്‌യുദ്ദീൻ ഉമരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലോകം; ഐഎസ്എം സംസ്ഥാന പ്രസിഡന്റ്- തിരൂരങ്ങാടി യത്തീംഖാന പ്രസിഡന്റ് എന്നിവയടക്കമുള്ള പദവിയിൽ മികവ് തെളിയിച്ച വ്യക്തിത്വം

അണഞ്ഞത് ഇസ്ലാമിക പാണ്ഡിത്യത്തിന്റെ സുവർണ്ണ വെളിച്ചം; മുജാഹിദ് പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി.കെ മുഹ്‌യുദ്ദീൻ ഉമരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലോകം; ഐഎസ്എം സംസ്ഥാന പ്രസിഡന്റ്- തിരൂരങ്ങാടി യത്തീംഖാന പ്രസിഡന്റ് എന്നിവയടക്കമുള്ള പദവിയിൽ മികവ് തെളിയിച്ച വ്യക്തിത്വം

മറുനാടൻ ഡെസ്‌ക്‌

തിരൂരങ്ങാടി: ഇസ്ലാമിക പാണ്ഡിത്യത്തിന്റെ സുവർണ വെളിച്ചം ഇനി ഓർമ്മ. കഴിഞ്ഞ ദിവസം അന്തരിച്ച കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റും മുജാഹിദ് പണ്ഡിതനുമായ ടി.കെ.മുഹ്യുദ്ദീൻ ഉമരി (85)യ്ക്ക് നിറകണ്ണുകളോടെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ലോകം. ഇന്ന് രാവിലെ എട്ട് മുതൽ യത്തീം ഖാനയിൽ മൃതദ്ദേഹം പൊതു ദർശനത്തിന് വയ്ക്കും. 11ന് യത്തീംഖാന പള്ളിയിൽ കബറടക്കും.

തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം നവോത്ഥാന നേതാവായിരുന്ന തിരൂരങ്ങാടിയിലെ കെ.എം. മൗലവിയുടെ മകനുമാണ്.ഓൾ ഇന്ത്യ അഹ്ലെ ഹദീസ് വൈസ് പ്രസിഡന്റായിരുന്നു. തമിഴ്‌നാട്ടിലെ ഉമറാബാദ് ദാറുസ്സലാമിൽനിന്ന് ഒന്നാംറാങ്കോടെ ഉമരി ബിരുദം കരസ്ഥമാക്കി. പുളിക്കൽ ജാമിഅ സലഫിയ്യ, വളവന്നൂർ അൻസാർ അറബി കോളേജ്, ബഹ്റൈൻ അൽഫുർഖാൻ ഖുറാൻ പഠനകേന്ദ്രം എന്നിവടങ്ങളിൽ സേവനമനുഷ്ടിച്ചിരുന്നു.

അഹ്കാമു തജ്വീദ്, ഹജ്ജ്-ഉംറ സിയാറത്ത് എന്നീ ഗ്രന്ഥങ്ങളും നിരവധി വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഐഎസ്എം സംസ്ഥാന പ്രസിഡന്റ്, അഹ്‌ലെ ഹദീസ് ഇന്ത്യ വൈസ് പ്രസിഡന്റ്, കെഎൻഎം സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെഎടിഎഫ് സഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. തിരൂരങ്ങാടി യതീംഖാന പ്രസിഡന്റാണ്.

ഭാര്യ: സൈനബ (തിരൂരങ്ങാടി ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപിക). മക്കൾ: ഷമീമ (റിട്ട. പ്രധാനാധ്യാപിക), സുവൈദ (ഒഎച്ച്എസ്എസ് തിരൂരങ്ങാടി), ജുമാന (നിർമല എച്ച്എസ്എസ് എരുമമുണ്ട), മാജിദ, സനാബി, യഹ്യ (എൻജിനീയർ, ഷാർജ), നൗഫൽ (ജിഎച്ച്എസ്എസ് തിരൂരങ്ങാടി), റഷാദ് (മഞ്ചേരി ജാമിഅഃ സലഫിയ്യ റസിഡൻഷ്യൽ എച്ച്എസ്എസ്).

മരുമക്കൾ: എം.ഐ.അബ്ദുറഹിമാൻ (റിട്ട. പ്രഫ. പിഎസ്എംഒ കോളജ് തിരൂരങ്ങാടി), എ.ബി.മുഹമ്മദ് എരുമമുണ്ട (അദ്ധ്യാപകൻ), അബ്ദുൽ കബീർ കൈപ്പമംഗലം (ദുബായ്), അബ്ദുറസാഖ് കുനിയിൽ (ദുബായ്), വി സി.ഷമീറ പുളിക്കൽ, പി.കെ.ബീന (വലിയോറ), സഹീറ (കാലിക്കറ്റ് സർവകലാശാല), പരേതനായ എൻ.പി.അലിഹസൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP