Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാള നാടിന്റെ വീരപുത്രന് അശ്രൂപൂജയർപ്പിച്ച് ജന്മനാട്; വയനാട് ലക്കിടിയിൽ സൈനികൻ വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി ആയിരങ്ങൾ; വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങൾ; നാടിന് പ്രിയങ്കരനായ ധീരജവാന്റെ അന്ത്യവിശ്രമം കുടുംബ ശ്മശാനത്തിൽ; പഠിച്ച സ്‌കൂളിൽ അന്ത്യദർശനത്തിന് വച്ചപ്പോൾ ദൂരദേശത്തു നിന്നുപോലും അഭിവാദ്യം അർപ്പിക്കാനെത്തി നിരവധിപേർ; സൈനിക ബഹുമതികളോടെ വിട നൽകി സഹപ്രവർത്തകരും സേനാംഗങ്ങളും

മലയാള നാടിന്റെ വീരപുത്രന് അശ്രൂപൂജയർപ്പിച്ച് ജന്മനാട്; വയനാട് ലക്കിടിയിൽ സൈനികൻ വസന്തകുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി ആയിരങ്ങൾ; വീട്ടിൽ മൃതദേഹം എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങൾ; നാടിന് പ്രിയങ്കരനായ ധീരജവാന്റെ അന്ത്യവിശ്രമം കുടുംബ ശ്മശാനത്തിൽ; പഠിച്ച സ്‌കൂളിൽ അന്ത്യദർശനത്തിന് വച്ചപ്പോൾ ദൂരദേശത്തു നിന്നുപോലും അഭിവാദ്യം അർപ്പിക്കാനെത്തി നിരവധിപേർ; സൈനിക ബഹുമതികളോടെ വിട നൽകി സഹപ്രവർത്തകരും സേനാംഗങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കരിപ്പൂരിൽ എത്തിച്ച മൃതദേഹം വയനാട് ലക്കിടിയിൽ എത്തിയപ്പോൾ ആയിരങ്ങളാണ് ആ വീരജവാന് അശ്രുപൂജ അർപ്പിക്കാൻ എത്തിയത്. പൊതുദർശനം അർപ്പിക്കാൻ ലക്കിടി ഗവ. സ്‌കൂളിലാണ് നാട്ടുകാർക്ക് അവസരം ഒരുക്കിയത്. നാട്ടുകാർക്കിടയിൽ സമ്മതനായിരുന്ന വസന്തകുമാർ ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽ നിന്ന് പോയത്. അതിനാൽ തന്നെ ആ ചെറുപ്പക്കാരനെ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കാൻപോലും ആകാതെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പൊട്ടിക്കരഞ്ഞു. മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ മൃതദേഹത്തിന് അകമ്പടി സേവിച്ചിരുന്നു. 
രാജ്യത്തിന്റെയും ജന്മനാടിന്റെയും ആദരങ്ങൾ അർപിച്ച ശേഷം രാത്രി പത്തോടെയാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്.

ലക്കിടിയിലെ സ്വവസതിയിലെത്തിച്ച മൃതദേഹം അരമണിക്കൂറോളം അവിടെ അന്ത്യദർശനത്തിന് വച്ചു. ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമായിരുന്നു ഇവിടെ മൃതദേഹത്തിൽ ആദരമർപ്പിക്കുന്നതിന് അവസരമുണ്ടായിരുന്നത്. പെറ്റമ്മയും ഭാര്യയുമുൾപ്പെടെ ബന്ധുക്കളുടെ കരച്ചിൽ സഹിക്കാനാവാതെ അയൽക്കാരും പൊട്ടിക്കരഞ്ഞുപോയി. ഇതിന് ശേഷമാണ് മൃതദേഹം തൊട്ടടുത്തുള്ള ലക്കിടി സ്‌കൂളിലേക്ക് പൊതു ദർശനത്തിന് വച്ചത്. ഇവിടെ നിന്നും മൃതദേഹം പിന്നീട് സംസ്‌കാരത്തിനായി മാറ്റി. വസന്തകുമാറിന് അന്ത്യവിശ്രമത്തിന് അവസരമൊരുക്കിയത് കുടുംബ ശ്മശാനത്തിൽ തന്നെയാണ്.

വീട്ടിലും സ്‌കൂളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ആദരാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളാണ് ലക്കിടിയിലെ വീട്ടിൽ എത്തിയത്. ദൂര സ്ഥലങ്ങളിൽ നിന്നുപോലും രാജ്യത്തിന് വേണ്ടി ജീവൻവെടിഞ്ഞ വീരപുത്രനെ കാണാൻ ജനം എത്തി. വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കളേയും കുടുംബസുഹൃത്തുകൾക്കും മാത്രമാണ് കാണാൻ അവസരം നൽകിയത്. തുടർന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തിൽ സമീപത്തുള്ള ഗ്രാമവാസികളും ആദരാജ്ഞലി അർപ്പിച്ചു. ശേഷം പത്മകുമാർ പഠിച്ച സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്. ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്‌കാരമെന്ന് നേരത്തേ തന്നെ തീരുമാനച്ചിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.

ബറ്റാലിയൻ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാർ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്. പതിനെട്ട് വർഷത്തെ സൈനിക സേവനം പൂർത്തയാക്കിയ വസന്തകുമാർ രണ്ട് വർഷത്തിന് ശേഷം തിരിച്ചുവരാൻ ഒരുങ്ങവേയാണ് ആക്രമണത്തിൽ വീര്യമൃത്യു വരിക്കുന്നത്.

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഹവിൽദാർ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കരിപ്പൂരിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വസന്തകുമാറിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP