Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തശ്ശന്റെ കല്ലറയിൽ പ്രാർത്ഥിച്ച് കുനിഞ്ഞു പൂവെക്കുന്നതിനിടെ ഒപ്പീസ് പ്രാർത്ഥനക്കായി കത്തിച്ച് വെച്ച മെഴുകുതിരിയിൽ നിന്നും തീ ഉടുപ്പിൽ പടർന്നുപിടിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടികൾ ബഹളം കൂട്ടിയപ്പോൾ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്കാരും ഓടിയെത്തി തീയണച്ചു; ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റു ഒമ്പതു വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു; എടത്വായിലെ ഒമ്പതു വയസുകാരിയുടെ അകാല മരണത്തിൽ മനംനൊന്ത് നാട്ടുകാർ

മുത്തശ്ശന്റെ കല്ലറയിൽ പ്രാർത്ഥിച്ച് കുനിഞ്ഞു പൂവെക്കുന്നതിനിടെ ഒപ്പീസ് പ്രാർത്ഥനക്കായി കത്തിച്ച് വെച്ച മെഴുകുതിരിയിൽ നിന്നും തീ ഉടുപ്പിൽ പടർന്നുപിടിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടികൾ ബഹളം കൂട്ടിയപ്പോൾ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്കാരും ഓടിയെത്തി തീയണച്ചു; ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റു ഒമ്പതു വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു; എടത്വായിലെ ഒമ്പതു വയസുകാരിയുടെ അകാല മരണത്തിൽ മനംനൊന്ത് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

കുട്ടനാട്: സെമിത്തേരിയിൽ മുത്തശ്ശന്റെ കല്ലറയിൽ പ്രാർത്ഥിക്കുന്നതിനിടെ കൊളുത്തിവെച്ച മെഴുകുതിരിയിൽ നിന്നും വസ്ത്രത്തിലേക്ക് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായ മൂന്നാം വയസുകാരി പൊള്ളലേറ്റ് മരിച്ചു. വേഴപ്ര വില്ലുവിരുത്തിയിൽ ആന്റണി -ലീന ദമ്പതികളുടെ മകളും ചമ്പക്കുളം ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ ടീന ആന്റണി(9)യുടെ വിയോഗം നാടിനെ മൊത്തത്തിൽ ദുഃഖത്തിലാക്കി.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30ന് വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോൾസ് പള്ളിയിലെത്തിയ ബാലിക കല്ലറയിൽ പൂക്കൾ അർപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പീസ് പ്രാർത്ഥനയുമായി ബന്ധപ്പെട്ട് കത്തിച്ചുവെച്ച മെഴുകുതിരിയാണ് ടീനയുടെ ജീവനെടുത്തത്. കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും തീ ആളിപ്പടർ്‌നതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചു. ഇതോടെ പള്ളി ഭാരവാഹികളും സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് തീ കെടുത്തി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഉടുപ്പിൽ തീപടർന്നതിനെ തുടർന്ന് ആളിപ്പടർന്നതോടെ 70 ശതമാനത്തിലധികം ബാലികയ്ക്ക് പൊള്ളലേറ്റിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ഇന്നലെ വൈകിട്ട് നാലോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വേഴപ്ര സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ. ടോം, ടെസ എന്നിവർ സഹോദരങ്ങളാണ്. പെൺകുട്ടിയുടെ സംസ്‌ക്കാരം പിന്നീട് നടക്കും.

ഒരു മാസം മുമ്പും സമാനമായ അപകടത്തിൽ ബാലിക മരിക്കുന്ന സംഭവം ഉണ്ടായിരുന്നു. വരാപ്പുഴയിലായിരുന്നു ഇത്തരം സംഭവം ഉണ്ടായത്. മരണപ്പെട്ട പിതാവിന്റെ കുഴിമാടത്തിന് ചുറ്റും മെഴുകുതിരി കത്തിക്കാൻ മാതാവിനൊപ്പം സെമിത്തേരിയിൽ എത്തി പ്രാർത്ഥിച്ച വേളയിൽ പൊള്ളലേറ്റ് ചികിത്സയിലായ 12 വയസുകാരിയായ പെൺകുട്ടിയാണ് മരിച്ചത്. രണ്ടാഴ്ചയോളം വിവിധ ആശുപത്രികളിൽ ചികത്സ നടത്തിയിരുന്നെന്നും ഇതിനുശേഷം വീട്ടിൽ തിരിച്ചെത്തി ആയുർവ്വേദ ചികിത്സ നടത്തിവരവെ ശീതൾ മരണപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP