Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ചു മരിച്ച കർണാടക ഭദ്രാവതി രൂപതാ വികാരി ജനറൽ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സംസ്‌ക്കാരം നടത്തി; മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തിയത് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്

കോവിഡ് ബാധിച്ചു മരിച്ച കർണാടക ഭദ്രാവതി രൂപതാ വികാരി ജനറൽ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സംസ്‌ക്കാരം നടത്തി; മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തിയത് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്

സ്വന്തം ലേഖകൻ

കണ്ണൂർ: കോവിഡ് ബാധിച്ചു മരിച്ച കർണാടക ഭദ്രാവതി രൂപതാ വികാരി ജനറലും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് (ഷാജി54) മുണ്ടപ്ലാക്കലിന്റെ സംസ്‌ക്കാരം നടത്തി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സംസ്‌ക്കാരം. കോവിഡ് ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കാസർകോട് ജില്ലയിലെ കൊന്നക്കാട് ഇടവകാംഗമായിരുന്ന ഫാ. കുര്യാക്കോസ്, 1992 ഡിസംബർ 26ന് ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റത്തിൽ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. മേരിഗിരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. തലശ്ശേരി അതിരൂപത യുവജനവിഭാഗം, ചെമ്പേരി കരുണാലയം എന്നിവയുടെ ഡയറക്ടറായിരുന്നു.

ബെൽജിയം ലുവൈൻ കാത്തലിക് സർവകലാശാലയിൽ നിന്നു ധാർമിക ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ഇരിട്ടി കുന്നോത്ത് മേജർ സെമിനാരിയിൽ മോറൽ തിയോളജി അദ്ധ്യാപകനായിരുന്നു. 2019 മേയിലാണു ഭദ്രാവതി വികാരി ജനറലായി ചുമതലയേറ്റത്. പിതാവ് മാത്യു, മാതാവ് അന്നമ്മ. സഹോദരങ്ങൾ: ബാബു മാത്യു, ബിജു മാത്യു, ജീജ മാത്യു, സിസ്റ്റർ ഷാരോൺ (ഡിഎം, യുകെ), സിന്ധു മാത്യു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP