Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിൽ ഗേറ്റ്‌സ് സീനിയർ അന്തരിച്ചു; മൈക്രോസോഫ്റ്റ് സ്ഥാപകന്റെ പിതാവിന്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്: ആദാഞ്ജലികളുമായി ലോകം

ബിൽ ഗേറ്റ്‌സ് സീനിയർ അന്തരിച്ചു; മൈക്രോസോഫ്റ്റ് സ്ഥാപകന്റെ പിതാവിന്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്: ആദാഞ്ജലികളുമായി ലോകം

സ്വന്തം ലേഖകൻ

വാഷിങ്ടൺ: മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽഗേറ്റ്‌സിന്റെ പിതാവ് ബിൽ ഗേറ്റ്‌സ് സീനിയർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു അദ്ദേഹത്തിന് പിതാവിന്റെ മരണ വാർത്ത ബിൽ ഗേറ്റ്‌സ് തന്നെയാണ് തന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടത്. കുടുംബാംഗങ്ങളെ സാക്ഷിയാക്കി പിതാവ് മരണത്തെ പുൽകി എന്നാണ് ബിൽഗേറ്റ്‌സ് തന്റെ വെബ്‌സൈറ്റിൽ കുറിച്ചത്.

നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമായിരുന്നെന്നും മരണം ഏത് നിമിഷവും എത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ബിൽഗേറ്റ്‌സ് കുറിച്ചു. ഇത്രയും കാലം പിതാവിനൊപ്പം കഴിയാൻ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം കുറിച്ചു. 1925ൽ ജനിച്ച സീനിയർ ബിൽഗേറ്റ്‌സ് അറ്റോണിയും ഒരു ബിസിനസ്മാനും ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ സമയത്ത് മൂന്ന് വർഷം അമേരിക്കൻ സേനയിൽ സേവനം അനുഷ്ഠിച്ച ശേഷം ഷിഡ്‌ലർ ആൻഡ് കിങ് എന്ന നിയമ സ്ഥാപനവും തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP