Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിടപറഞ്ഞത് കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കേറ്റിലെ 84ാം പാത്രിയാർക്കീസ്; അർമീനിയൻ പാത്രിയർക്കീസ് മെസ്രോബ് രണ്ടാമൻ മുതഫിയാൻ കാലം ചെയ്തത് ഹൃദയാഘാതത്തെ തുടർന്ന്; മറവിരോഗത്തിന് ചികിത്സ നടത്തിയത് തുടർച്ചയായി 11 വർഷം; അനുശോചന പ്രവാഹവുമായി ക്രൈസ്തവ സഭകൾ

വിടപറഞ്ഞത് കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കേറ്റിലെ 84ാം പാത്രിയാർക്കീസ്; അർമീനിയൻ പാത്രിയർക്കീസ് മെസ്രോബ് രണ്ടാമൻ മുതഫിയാൻ കാലം ചെയ്തത് ഹൃദയാഘാതത്തെ തുടർന്ന്; മറവിരോഗത്തിന് ചികിത്സ നടത്തിയത് തുടർച്ചയായി 11 വർഷം; അനുശോചന പ്രവാഹവുമായി ക്രൈസ്തവ സഭകൾ

മറുനാടൻ ഡെസ്‌ക്‌

ഇസ്തംബുൾ (തുർക്കി) : കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കേറ്റിലെ 84ാം പാത്രിയർക്കീസായ മെസ്രോബ് രണ്ടാമൻ മുഫ്തിയാൻ (62) വിടവാങ്ങിയതിന് പിന്നാലെ അനുശോചന പ്രവാഹവുമായി ക്രൈസ്തവ സഭകൾ. 2008 മുതൽ അദ്ദേഹം മറവി രോഗത്തിന് ചികിത്സയിലായിരുന്നു. 1998ൽ പാത്രിയർക്കീസായ മുഫ്തിയാൻ തുർക്കിയിലെ അർമീനിയക്കാരുടെ ആത്മീയ തലവനാണ്. അർമീനിയയിലെ ഹോളി എച്മിയാഡ്‌സിൻ ആസ്ഥാനമായുള്ള അർമീനിയൻ സുപ്രീം കാതോലിക്കോസിനു കീഴിലാണ് ജറുസലേമിലെയും കോൺസ്റ്റാന്റിനോപ്പിളിലെയും അർമീനിയൻ പാത്രിയർക്കീസുമാർ.

ഇസ്താബൂളിലെ യെദിക്കുലെ ബോളി സേവ്യർ അർമേനിയൻ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. 2008ൽ മറവി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇതേ ആശുപത്രിയിൽ തന്നെയായിരുന്ന അദ്ദേഹത്തിന്റെ ചികിത്സയെന്നാണ് അധികൃതർ നൽകുന്ന വിവരം. ഇതോടെ ഇദ്ദേഹത്തിന് ആര് പിൻഗാമി ആകും എന്നായിരുന്നു സഭയിൽ ഏറെ ചർച്ചയായ വിഷയം. 1998ൽ സ്ഥാനമൊഴിഞ്ഞ പാത്രിയർക്കീസായ കാരെയ്ക്കിന്റെ പിൻഗാമിയാണ് മെസ്രോബ്.

അദ്ദേഹം രോഗാവസ്ഥയിലായതോടെ ആർച്ച് ബിഷപ്പായ ആരാം അതെസ്യാനെ പാത്രിയാർക്കൽ വികാരിയായി നിയമിച്ചിരുന്നു. ഇതിനിടെ സഭയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തടസം നിൽക്കുന്നുവെന്ന ആരോപണം ആരാം അതെസ്യാനെതിരെ ഉയർന്നിരുന്നു. മെസ്രോബ് രണ്ടാമന്റെ മരണത്തിന് പിന്നാലെ തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ അടക്കമുള്ള നേതാക്കൾ അനുശോചനം അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP