Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വയാഗ്ര നിയമപരമായി ഉപയോഗിക്കാമോ...?അത് ആരോഗ്യത്തിന് ഹാനികരമാണോ...? നീലഗുളികയ്ക്ക് 20 തികയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വയാഗ്ര നിയമപരമായി ഉപയോഗിക്കാമോ...?അത് ആരോഗ്യത്തിന് ഹാനികരമാണോ...? നീലഗുളികയ്ക്ക് 20 തികയുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലൈംഗിക ഉത്തേജനമുണ്ടാക്കാൻ സഹായിക്കുന്ന ഗുളികയായ വയാഗ്ര ഇറങ്ങിയ കാലം മുതൽക്ക് തന്നെ വിവാദങ്ങളുടെ തോഴനാണ്. ഈ നീല ഗുളികയ്ക്ക് ഇപ്പോൾ 20 വർഷം പിന്നിടുമ്പോഴും അതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്കും വിവാദങ്ങൾക്കും വിരാമമാകുന്നില്ല. വയാഗ്ര നിയമപരമായി ഉപയോഗിക്കാമോ...?അത് ആരോഗ്യത്തിന് ഹാനികരമാണോ...? തുടങ്ങിയ ചോദ്യങ്ങൾ മിക്കവരുടെയും മനസിൽ ഇപ്പോഴും ഉയരുന്നുണ്ട്. വയാഗ്രയുമായി ബന്ധപ്പെട്ടതും ഏവരും അറിഞ്ഞിരിക്കേണ്ടതുമായ ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.

ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമാകുന്ന മരുന്നെന്ന ഖ്യാതിയുള്ള വയാഗ്രയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകൾ നിരവധി പേർക്കുണ്ട്. 1998മുതൽ ബ്രിട്ടനിൽ നിന്നും നിർമ്മിക്കാനാരംഭിച്ച ഈ നീലഗുളിക ലോകമാകമാനമുള്ള നിരവധി പേരുടെ ലൈംഗിക ജീവിതത്തെയാണ് രണ്ട് ദശാബ്ദത്തിനുള്ളിൽ മാറ്റി മറിച്ചിരിക്കുന്നത്. വയാഗ്രയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഉടൻ കാര്യമായ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഇത് പ്രകാരം ഈ വരുന്ന സ്പ്രിങ് മുതൽ ആളുകൾക്ക് പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ വയാഗ്ര ഫാർമസിസ്റ്റിനടുത്ത് നിന്നും വാങ്ങാൻ സാധിക്കും. വയാഗ്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത്തരത്തിൽ പുരോഗതികൾ ഏറെ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെങ്കിലും ഈ മരുന്നുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ പൂർണമായി നീങ്ങിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

തങ്ങളുടെ ലൈംഗികജീവിതം നിമിഷ നേരം കൊണ്ട് മാറ്റി മറിക്കുന്ന മാന്ത്രിക മരുന്നാണിതെന്നായിരുന്നു വയാഗ്ര ലോഞ്ച് ചെയിതിരുന്ന സമയത്ത് ആളുകൾ തെറ്റിദ്ധരിച്ചിരുന്നതെന്നാണ് സൈക്കോളജിക്കൽ തെറാപ്പിസ്റ്റും കോളജ് ഓഫ് സെക്ഷ്വൽ തെറാപ്പി ആൻ റിലേഷൻഷിപ്പ് വക്താവുമായ ജോ കോക്കർ പറയുന്നത്. എന്നാൽ എല്ലാ വിധ ഒറ്റമൂലികൾക്കുമുള്ള ദോഷങ്ങളും വയാഗ്രക്കുമുണ്ടെന്ന് അധികം വൈകാതെ വെളിപ്പെട്ടുവെന്നും അവർ എടുത്ത് കാട്ടുന്നു. മിക്ക സ്ത്രീകൾക്കും അവരുടെ 60 വയസാകുന്നതോടെ ആർത്തവം നിലയ്ക്കുന്നതിനാൽ പിന്നീട് അവർക്ക് ലൈംഗികതയോടുള്ള താൽപര്യം കുറഞ്ഞ് വരുന്ന അവസ്ഥയാണുള്ളതെന്നും അതിനാൽ അവരുടെ ഭർത്താവ് വയാഗ്ര കഴിച്ച് ലൈംഗിക കഴിവ് കൂട്ടുന്നതിന്റെ പ്രയോജനം പൂർണമായി ലഭിക്കില്ലെന്നും കോക്കർ ഓർമിപ്പിക്കുന്നു.

ഇത്തരം സ്ത്രീകൾക്ക് ഭർത്താക്കന്മാർ വയാഗ്ര കഴിക്കുന്നതിനോട് യോജിപ്പുമില്ല. ഇതിന് പുറമെ ജന്മനാ അലസനും ചുറുചുറുക്കില്ലാത്തവരുമായ ഭർത്താക്കന്മാർ വയാഗ്ര കഴിച്ചതുകൊണ്ട് പൂർണമായ ഫലമുണ്ടാവില്ലെന്നും വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നു.പ്രോസ്‌റ്റേറ്റ് കാൻസറിന് സർജറിക്ക് വിധേയരായ പുരുഷന്മാരിൽ ഉദ്ധാരണം വീണ്ടെടുക്കാൻ വേണ്ടി വയാഗ്ര പോലുള്ള മരുന്നുകൾ നൽകാറുണ്ടെന്നും ഇതിലൂടെ ലിംഗഭാഗത്തേക്കുള്ള രക്തവിതരണം വർധിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് കൺസൾട്ടന്റ് യൂറോളജിസ്റ്റും ദി പ്രോസ്‌റ്റേറ്റ് സെന്റർ ഇൻ ലണ്ടന്റെ ഡയറക്ടറുമായ റോഗെർ കിർബി വെളിപ്പെടുത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP