Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാരീരിക ബന്ധത്തിന് മുമ്പ് സ്ത്രീകൾ മൂത്രം ഒഴിക്കരുത്...!!! ഒഴിച്ചാൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകും; അമേരിക്കയിലെ ഡോക്ടർമാരുടെ പുതിയ കണ്ടുപിടിത്തം ഇങ്ങനെ

ശാരീരിക ബന്ധത്തിന് മുമ്പ് സ്ത്രീകൾ മൂത്രം ഒഴിക്കരുത്...!!! ഒഴിച്ചാൽ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകും; അമേരിക്കയിലെ ഡോക്ടർമാരുടെ പുതിയ കണ്ടുപിടിത്തം ഇങ്ങനെ

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാൻ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാൽ അത് നിർത്തുന്നതായിരിക്കും നല്ലതെന്നാണ് യുഎസിലെ ഡോക്ടർമാർ മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരത്തിൽ മൂത്രമൊഴിക്കുന്നതിലൂട യൂറിനറി ഇൻഫെക്ഷൻ അഥവാ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (യുടിഐ) ഉണ്ടാകുന്നതിന് സാധ്യതയേറെയാണെന്നാണ് അവർ പുതിയ കണ്ടുപിടിത്തത്തിലൂടെ താക്കീതേകിയിരിക്കുന്നത്. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് മിക്കവർക്കും ഏറെ തെറ്റിദ്ധാരണകളാണുള്ളതെന്നാണ് തന്റെ ക്ലിനിക്കിലെത്തുന്ന രോഗികളുമായി ഇടപഴകിയതിൽ നിന്നു തനിക്ക് മനസിലാക്കാൻ സാധിച്ചിരിക്കുന്നതെന്നാണ് ന്യൂയോർക്കിലെ യൂറോളജിസ്റ്റായ ഡേവിഡ് കൗഫ്മാൻ വിശദീകരിക്കുന്നത്.

ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിന് പ്രാധാന്യമുണ്ടെങ്കിലും അതിന് മുമ്പ് മൂത്രമൊഴിക്കുന്നത് അനുപേക്ഷണീയമല്ലെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. സെക്‌സിനിടെ യോനിയിൽ നിന്നും ബാക്ടീരിയകൾ മൂത്രദ്വാരത്തിലേക്ക് വൻതോതിൽ എത്താൻ സാധ്യതയുണ്ട്. സെക്‌സിന് മുമ്പ് മൂത്രമൊഴിച്ചാൽ മൂത്രത്തിന്റെ അംശങ്ങൾ അവിടെ ശേഷിക്കുമെന്നും ഇത് ബാക്ടീരിയകൾക്ക് അണുബാധയുണ്ടാക്കാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നുവെന്നുമാണ് ഗവേഷകർ എടുത്ത് കാട്ടുന്നത്. മൂത്രദ്വാരത്തിലെ ബാക്ടീരിയകളെ ശക്തമായി പുറന്തള്ളാൻ മാത്രം മൂത്രമുള്ളപ്പോൾ മാത്രം അത് ഒഴിക്കുന്നതായിരിക്കും നല്ലതെന്നാണ് കൗഫ്മാൻ പറയുന്നത്.

അല്ലാതെ ബ്ലാഡറിൽ കുറച്ച് മൂത്രം തങ്ങി നിൽക്കുന്ന രീതിയിൽ മുത്രമൊഴിച്ചാൽ അത് യൂറിനറി ഇൻഫെക്ഷന് സാധ്യത വർധിപ്പിക്കുകയും ചെയ്യും. നിങ്ങൾ സെക്‌സിന് ശേഷം മൂത്രമൊഴിക്കാൻ പോയില്ലെങ്കിൽ ഇത്തരം ബാക്ടീരിയകൾ ബ്ലാഡറിലേക്ക് പോയി അണുബാധയുണ്ടാക്കാൻ സാധ്യതയേറെയാണ്. സ്ത്രീകളുടെ ശാരീരികമായ സവിശേഷത കാരണം പുരുഷന്മാരേക്കാൾ യുടിഐ ഉണ്ടാകാനുള്ള സാധ്യത അവർക്കാണ് കൂടുതലെന്നും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.

സ്ത്രീകളിൽ യോനിയിൽ നിന്നും ബാക്ടീരിയകൾ മൂത്രദ്വാരത്തിലേക്ക്എത്താൻ സാധ്യത കൂടുതലാണ്. ഇതിലൂടെ ഇൻഫെക്ഷനുള്ള സാധ്യതയും വർധിക്കും. അതായത് സ്ത്രീകളിൽ ബാക്ടീരിയകൾക്ക് ബ്ലാഡറിലെത്താൻ അധിക ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ചുരുക്കം. സ്ഥിരമായി യുടിഐ ബാധിക്കുന്നവർ ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ അത് ഒഴിവാക്കാൻ സാധിച്ചേക്കാം. ഇതിനായി പെർഫ്യൂംഡ് ബബിൾ ബാത്ത് ഒഴിവാക്കിയാൽ നന്നായിരിക്കും. സോപ്പ്, അല്ലെങ്കിൽ ടാൽകം പൗഡർ തുടങ്ങിയവ ലൈംഗികഅവയവങ്ങൾക്ക് സമീപം ഉപയോഗിക്കാതിരിക്കുക. അതിന് പകരം പ്ലെയിനായതും പെർഫ്യൂമില്ലാത്തതുമായ ഇനങ്ങൾ ഉപയോഗിച്ചാൽ നന്നായിരിക്കും.

മൂത്രമൊഴിക്കുമ്പോൾ ബ്ലാഡറിൽ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം ഒഴിക്കുക.സെക്‌സിന് ശേഷം ബ്ലാഡറിൽ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം മൂത്രമൊഴിക്കണം. കോൺട്രാസെപ്റ്റീവ് ഡയഫ്രമോ സ്‌പെർമിസൈഡൽ ലൂബ്രിക്കന്റുള്ള കോണ്ടമോ ഇത്തരക്കാർ ഉപയോഗിക്കരുത്. അതിന് പകരം മറ്റ് ഗർഭനിരോധന മാർഗങ്ങൾ അനുവർത്തിക്കുക. നൈലോണിന് പകരം കോട്ടൺ കൊണ്ടുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കണം. ഇതിന് പുറമെ ടൈറ്റ് ജീൻസ്, ട്രൗസറുകൾ തുടങ്ങിയവയും ഇത്തരക്കാർ ധരിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP