Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്‌സ് എന്ന മഹാത്ഭുതത്തെ തകർത്തത് മതങ്ങളാണ്; സ്ത്രീയെ അറിയുന്നവൻ രാഷ്ട്രീയ പാർട്ടിയുടേയോ മതത്തിന്റേയോ പുറകിൽ പോകില്ല: നവ്യാ നായരെ കല്ലെറിയുന്നവരോട്

സെക്‌സ് എന്ന മഹാത്ഭുതത്തെ തകർത്തത് മതങ്ങളാണ്; സ്ത്രീയെ അറിയുന്നവൻ രാഷ്ട്രീയ പാർട്ടിയുടേയോ മതത്തിന്റേയോ പുറകിൽ പോകില്ല: നവ്യാ നായരെ കല്ലെറിയുന്നവരോട്

സെക്‌സിന് സ്വാതന്ത്ര്യം ആവശ്യമാണെന്നും നാട്ടിൽ വ്യഭിചാരശാലകൾ വേണമെന്നും സിനിമാതാരം നവ്യ നായർ പറഞ്ഞത് എനിക്ക് ഇഷ്ടമായി. പച്ചക്കറികളായ മറ്റ് സിനിമാക്കാർ പൊതുവേ സ്വന്തം വിഷയത്തിനല്ലാതെ സാമൂഹ്യ വിഷയങ്ങളിൽ ആത്മാർത്ഥമായി ഇടപ്പെടാറില്ല, എന്നാൽ ഇവിടെ നവ്യ വ്യതസ്തമാവുകയാണ്, മിടുക്കി ! സെക്‌സ് എന്ന വാക്ക് ഉച്ചരിച്ചാൽ അവരെ മോശമാക്കി ചിത്രീകരിക്കുന്ന ഈ രാജ്യത്ത് ധൈര്യമായി സ്വന്തം അറിവിന്റെ ആഴത്തിൽ നിന്നുകൊണ്ട് സംസാരിച്ച നവ്യക്ക് അഭിനന്ദനം. കഴിയുമെങ്കിൽ നവ്യയെ പോലുള്ളവർ സമൂഹത്തിന് പഠിപ്പിക്കേണ്ട വിഷയം മറ്റുചിലതുണ്ട്. അതുപോലെ നവ്യ പറഞ്ഞു അടുത്ത ജന്മത്തിൽ പുരുഷനാവണമെന്ന്, പുരുഷനേക്കാളും ഏറ്റവും ഉത്തമ ജന്മം സ്ത്രീതന്നെയാണ് അതിന് ചില കാരണങ്ങൾ ഉണ്ട്, അവയെക്കുറിച്ച് അറിഞ്ഞാൽ ഈ നിലപാടിന് മാറ്റം സംഭവിക്കും.

പക്ഷേ കുറച്ചുകൂടി വ്യക്തമായ അറിവുകൾ നവ്യക്ക് ലഭിച്ചിരുന്നെങ്കിൽ അവർ അരങ്ങ് തകർക്കുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശക്തിയും സന്തോഷവും ആനന്ദവും സെക്‌സാണ്, പക്ഷേ നമ്മുടെ പകൽമാന്യർ ഒരിക്കലും അതിനെക്കുറിച്ച് പൊതുവിൽ തുറന്നു പറയാൻ മുന്നോട്ടുവരാറില്ല. എല്ലാ തെണ്ടികൾക്കും സെക്‌സ് ഇഷ്ടമാണ്, എന്നാൽ അതിനെ കുറിച്ച് സംസാരിക്കാൻ ആരും തയ്യാറല്ല. പ്രകൃതി നിലനിൽക്കുന്നത് തന്നെ സെക്‌സിനെ ആശ്രയിച്ചിട്ടാണ് പിന്നെ എന്തിന് ആരെ ഭയക്കണം? സെക്‌സ് എന്ന മഹാത്ഭുതത്തെ തകർത്തത് മതങ്ങളാണ്. കപട സന്യാസികൾക്കും മത നേതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും പവർ പൊളിറ്റിക്‌സ് കളിക്കണമെങ്കിൽ സെക്‌സ് എന്ന ഈശ്വരന്റെ സമ്മാനത്തിന്റെ അനുഭൂതി ജനം അറിയാൻ പാടില്ല, അതറിഞ്ഞാൽ പിന്നെ ഒരിക്കലും അണികളായി നേതാക്കാരുടെ പിന്നാലെ നടക്കാൻ ജനത്തെ അവർക്ക് കിട്ടില്ല. യഥാർത്ഥ സെക്‌സിനെക്കുറിച്ച് അറിഞ്ഞവർക്ക് മാത്രമേ ആത്മീയ അനുഭൂതി ഉണ്ടാവുന്നുള്ളൂ. അവർക്ക് ഒരിക്കലും പണം, പദവി, അംഗീകാരം, അഹങ്കാരം എന്നിവയൊന്നും ഉണ്ടാവില്ല. ജനങ്ങളെ മാനസികമായും ശാരീരികമായും യഥാർത്ഥ സെക്‌സിൽ നിന്നും അകറ്റി നിർത്താൻ മതങ്ങൾ വളരെ കാലങ്ങളായി പാടുപ്പെട്ട് പരിശ്രമിക്കുകയാണ്, കാരണം ശരിക്കുമുള്ള സെക്‌സ് മനുഷ്യനറിഞ്ഞാൽ അവർക്ക് മനസമാധാനം ശാന്തി സന്തോഷം എന്നിവ ലഭിക്കും, ജനത്തിന് ഇവയെല്ലാം ലഭിച്ചാൽ പിന്നെ മതങ്ങളുടെ പുറകിൽ ആരാണ് പോവുക? രണ്ട് ശക്തികൾ തമ്മിലുള്ള സംഗമവും, ഇരു ഊർജ്ജങ്ങൾ തമ്മിലെ ആഴത്തിലുള്ള കൂടി കാഴ്‌ച്ചയുമാണ് സെക്‌സ്.

ശരീരമാകുന്ന ക്ഷേത്രത്തിലാണ് ഈശ്വരൻ കുടികൊള്ളുന്നത്, അല്ലാതെ ദേവാലയങ്ങളിൽ അല്ല. ആത്മാർത്ഥയിൽ നിന്നുമാണ് ആത്മീയതയിൽ എത്തുന്നത്, പരസ്പരമുള്ള ആത്മാർത്ഥമായ സ്‌നേഹം ഉണ്ടാകുമ്പോൾ അവിടെ ആത്മീയ അനുഭൂതി ഉണ്ടാകും. സ്ത്രീകളെ ശവശരീരത്തെ പോലെ അടിയിൽ അമർത്തി കിടത്തി, അവളുടെ മുകളിൽ കയറിയിരുന്നു മൈക്കിൾ ജോസഫ് ജാക്‌സൺ കളിയും വെളിച്ചപ്പാടിനെപ്പോലെ ഒന്നോ രണ്ടോ മിനിറ്റ് നേരം തുള്ളുകയും ഒടുവിൽ കൂർക്കം വലിച്ച് ഉറങ്ങുന്നതുമല്ല കോസ്മിക് സെക്‌സ്. അതുപോലെതന്നെ വേശ്യകളോടും മറ്റും നടത്തുന്ന സെക്‌സിനെ ഒരിക്കലും സെക്‌സ് എന്ന് പറയാനാവില്ല, അതിൽ ആത്മീയതയില്ല. സെക്‌സ് എന്ന വാക്കിന്റെ മഹത്വം പോലും ഇന്ന് നശിച്ചിരിക്കുന്നു. പണം നൽകിയുള്ള സെക്സ്സും നേർച്ചകളും കണ്ടുവളർന്ന നമ്മുടെ ജനത്തിന് അറിയാത്ത ഒരു കാര്യമുണ്ട്, പണം കൊണ്ട് സെക്‌സ് വാങ്ങാം എന്നാൽ സ്‌നേഹം വാങ്ങാൻ സാധിക്കില്ല, പണം കൊണ്ട് പുരോഹിതരെ വാങ്ങാം എന്നാൽ ധ്യാനം വാങ്ങാൻ സാധിക്കില്ല.

പുരുഷന് ലിംഗത്തിൽ മാത്രമാണ് കാമം കുടികൊള്ളുന്നത്, സ്ത്രീയുടെ ആകട്ടെ അവളുടെ ശരീരം മുഴുവനുമായി കാമം പടർന്നിരിക്കുന്നു. സ്ത്രീ ഒരു വയലിൻ പോലെയാണ്, അവളുടെ വികാരത്തെ ഒരു സംഗീതമാക്കാൻ പുരുഷന് പൊതുവേ അറിയില്ല. ആരാണോ ആ സംഗീതത്തെ അറിയുന്നത്, അവർ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടേയോ മതത്തിന്റേയോ പുറകിൽ പോകില്ല. പക്ഷികളും മൃഗങ്ങളും തങ്ങളുടെ അന്നത്തിനുള്ള വസ്തുവകകൾ കണ്ടെത്തിയാൽ പിന്നെ അവർ ഓടിയെത്തുന്നത് സ്വന്തം ഇണയുടെ അരുകിൽ മാത്രമാണ്. ഒരു മൃഗത്തിനും പൊലീസ് സ്റ്റേഷനോ കോടതിയോയില്ല, എന്തുകൊണ്ട് ? ഒരു മൃഗവും സ്വന്തം വർഗ്ഗത്തെ കൊല്ലുകയോ വഞ്ചിക്കുകയോ ദ്രോഹിക്കുകയോ ഇല്ല. അവർക്കിടയിൽ മതങ്ങൾ ഇല്ല, ജാതിയില്ല മറ്റുതരത്തിലുള്ള ഹീനപ്രവർത്തികൾ ഒന്നുംതന്നെയില്ല, എന്നാൽ അവർക്കിടയിൽ ആത്മീയതയുണ്ട്, സ്‌നേഹമുണ്ട്, സന്തോഷമുണ്, സഹകരണമുണ്ട്, മനുഷ്യരിൽ ആകട്ടെ ഇതൊന്നുമില്ല. ഇന്ന് മനുഷ്യൻ മാതൃകയാക്കേണ്ടത് മതങ്ങളെയല്ല, മറിച്ച് മൃഗങ്ങളെയാണ്, ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവി മൃഗങ്ങളല്ല, അതേസമയം മനുഷ്യനാണെന്ന് തിരിച്ചറിയുക.

സെക്‌സ് എന്നത് ഒരു ചവിട്ടു പടിമാത്രമാണ് അതിൽ നിന്നും നിങ്ങൾ എത്തേണ്ടത് സമാധിയിലാണ്. രതിമൂർച്ഛയിൽ നിന്നുമുള്ള ധ്യാനം കഴിഞ്ഞാൽ പിന്നെ ആരും സെക്‌സ് എന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കുകപോലുമില്ല. അല്ലാതെ വേശ്യാലയങ്ങൾ ധാരാളം ഉണ്ടാക്കിയതുകൊണ്ടോ നിരവധി തവണ പലരുമായി ബന്ധപ്പെട്ടതുകൊണ്ടോ കാമാത്തിനോടുള്ള ആർത്തിയും ആവേശവും ആർക്കും അടങ്ങാൻ പോകുന്നില്ല. ഇവിടുത്തെ ബ്രഹ്മചാരികളാണ് ഏറ്റവും വലിയ വ്യഭിചാരികൾ. സന്യാസികൾ പലരും അവകാശപ്പെടുന്നത് അവർ ബ്രഹ്മചാരികളാണെന്നാണ്, എന്നാൽ അവരാണ് ഏറ്റവും അധികം കണ്ണുകൾ കൊണ്ടും മനസ്സുകൊണ്ടും വ്യഭിചരിക്കുന്നത്. ഒരു വ്യക്തി കോസ്മിക് സെക്‌സ് അറിഞ്ഞതിന് ശേഷമാണ് യഥാർത്ഥ ബ്രഹ്മചാരിയായി മാറുന്നത്, അതല്ലാത്തവർ സ്വന്തം ഉള്ളിലെ കാമവികാരത്തെ അമർത്തി പിടിച്ചും അതിന്റെ പുറത്തുകയറിയിരുന്നും കഴുതയെ പോലെ കാമം കരഞ്ഞു തീർക്കുകയാണ്, ഇതിൽ ചിലർ പലപ്പോഴും രഹസ്യമായി 'ടിഷും ടിഷും' നടത്താറുമുണ്ട്. അവർക്ക് ഒരിക്കലും ആത്മീയ അനുഭൂതി ലഭിക്കില്ല.

ഒരു കാര്യം കൂടി ഞാൻ ഓർമിപ്പിക്കുന്നു, എന്റെ വാക്കുകൾ വളരെ വിവേകത്തോടെ സ്വീകരിക്കണം. സെക്‌സ് എന്ന വിഷയത്തെ കുറിച്ച് തോക്ക് സ്വാമി പറഞ്ഞു, എന്നാൽ പിന്നെ നമ്മൾക്ക് മറ്റേ വെടി വെക്കാം എന്നൊന്നും ആരും കരുതരുത്. സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിൽ സംസരിക്കലാണ് എന്റെ രീതി അല്ലാതെ കപട സന്യാസികളെ പോലെ സ്വാഹ ചേർത്ത് സംസാരിക്കാൻ അറിയില്ല. സെക്സ്സിലൂടെ ആത്മീയതയിലെത്തുന്ന വിഷയത്തെ കുറിച്ച് ഞാൻ പറഞ്ഞുകൊണ്ട് നിങ്ങളാരും പലരുമായി സരിതകർമ്മം നടത്തരുത്. സ്വന്തം ശരീരത്തെ അധികാരത്തിനും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും വേണ്ടി വിൽക്കുന്നതും സരിതകർമ്മം നടത്തുന്നതുമല്ല യഥാർത്ഥ സെക്‌സ്, അതിൽ ഒരിക്കലും അത്മീയതയില്ല, അത് വെറും വേശ്യാവൃത്തിമാത്രമാണ്. ദൈവത്തിന്റെ സമ്മാനമായ സെക്‌സ് എന്ന വിഷയത്തെക്കുറിച്ചും, അത്മീയതെകുറിച്ചും, കുട്ടികളെ എങ്ങനെ വളർത്തണമെന്നും പലതും പറയണമെന്നുണ്ട്, പക്ഷേ ഇപ്പോൾ സമയപരിധികാരണം നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP