Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതു മുതൽ ഉറക്കമില്ലായ്മയ്ക്കു വരെ പരിഹാരം; സെക്‌സിന്റെ ഒമ്പതു ഗുണങ്ങൾ

പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതു മുതൽ ഉറക്കമില്ലായ്മയ്ക്കു വരെ പരിഹാരം; സെക്‌സിന്റെ ഒമ്പതു ഗുണങ്ങൾ

സെക്സിലൂടെ അടുപ്പവും സംതൃപ്തിയും മാത്രമല്ല ശരീരത്തിനു ഒൻപതു ഗുണങ്ങൾ കൂടി ലഭിക്കുമെന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തൽ. നമ്മുടെ മാനസീകവും ശാരീരികവുമായ പല പ്രശ്നങ്ങൾക്കും സെക്സ് പരിഹാരമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദയത്തിനും ശരീരത്തിനും മനസ്സിനുമെല്ലാം വളരെയധികം ഗുണം ചെയ്യുമെന്നാണ് കാലിഫോർണിയയിലെ ഗൈനക്കോളജിസ്റ്റ് ആയ ഡോ.ഷെറി റോസ് പറയുന്നത്.

കലോറിയുടെ അളവ് കുറയ്ക്കുന്നതിനു മുതൽ പ്രതിരോധശേഷി കൂട്ടുക, പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടാകുക തുടങ്ങി മാനസീകമായും ശാരീരികമായും നമ്മളെ ബാധിക്കുന്ന പല കാരണങ്ങൾക്കും സെക്സ് ഒരു പരിഹാര മാർഗ്ഗമാണ്.

1. കലോറി കുറയ്ക്കാൻ സഹായിക്കുന്നു
മോണ്ഡ്റിയലിലെ ക്വിബെക് യൂണിവേഴ്സിറ്റി 22 വയസ്സു വരുന്ന 21 സ്ത്രീ പുരുഷ ജോടികളിൽ നടത്തിയ പഠനത്തിൽ സെക്സിലൂടെ കലോറിയുടെ അളവ് കുറയ്്ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. 25 മിനുറ്റ് സെക്സിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾക്ക് 69.1 കലോറിയോളം കുറവുണ്ടാകുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. രതിമൂർച്ഛയിൽ ആയിരിക്കുന്ന അവസരങ്ങളിൽ ഇതിനു വലിയ വ്യത്യാസം ഉണ്ടാകുമെന്നും പറയുന്നു. ലൈംഗികബന്ധത്തിലൂടെ നമ്മൾ സ്ഥിരം വ്യായാമം ചെയ്ത് ഇല്ലാതാക്കുന്ന അത്രയും കലോറി ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കും.

2.പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു
ഇന്ത്യൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ആരോഗ്യപ്രദമായ ലൈംഗികബന്ധം ഉള്ള സ്ത്രീകളുടെ ശരീരത്തിൽ ആന്റിബോഡിയുടെ അളവ് കൂടുതലായിരിക്കും. അതിനാൽ തന്നെ അലർജി, ഇൻഫെക്ഷൻ പോലുള്ള അസുഖങ്ങളിൽ അത്ര പെട്ടന്നൊന്നും അവരെ ബാധിക്കില്ല. സ്ഥിരമായി ആരോഗ്യ പ്രഥമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് പ്രതിരോധ ശേഷി കൂടുതലായ കാരണം സാധാരണയായി വരാറുള്ള ജലദോഷം തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവായിരിക്കും. കൂടാതെ ബ്ലഡ് പ്രഷർ, ഹാർട്ട് അറ്റാക്ക് മുതലായവ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും.

3. മൂത്രസംബന്ധമായ പ്രശ്‌നത്തിനും പരിഹാരം
പ്രസവശേഷം പലർക്കും ഉണ്ടാകാറുള്ള പ്രശ്നമാണ് മൂത്രം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ. വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ അവസ്ഥയ്ക്ക് ആരോഗ്യപരമായ ലൈംഗിക ബന്ധം ഒരു പരിധി വരെ പരിഹാരമാകാറുണ്ട്. മൂത്രാശയത്തെയും നിയന്ത്രിക്കാനും പെൽവിക് പ്രദേശത്ത് ഉറപ്പു നൽകാനും സഹായിക്കാറുണ്ട്.

4.വേദന സംഹാരിയായി പ്രവർത്തിക്കുന്നു
ആർത്തവവേദന കുറയ്ക്കാനും തലവേദന, ശരീരവേദന, തുടങ്ങിയവ മാറാനും സെക്സിലൂടെ കഴിയും. ലൈംഗിക അവയവങ്ങൾ ചുരുങ്ങുന്നത് ആർത്തവ സമയത്തെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനു സഹായിക്കും.

5.ഉറക്കമില്ലായ്മയെ ഇല്ലാതാക്കും
രതിമൂർച്ഛയ്ക്കു ശേഷം എൻഡോർഫിൻസ് പ്രോലാക്ടിൻ എന്നീ ഹോർമോണുകൾ ഉൽപാദ്ദിക്കപ്പെടും ഇത് ശരീരത്തിനും മനസ്സിനും റിലാക്സേഷൻ നൽകി സുഖമായി ഉറങ്ങുന്നതിനു സഹായിക്കും.

6.ഗർഭിണി ആകുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും
കിങ്സി യൂണിവേഴ്സിറ്റി, ഇന്ത്യാന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രകാരം സെക്സിൽ ഏർപ്പെടുന്നതു വഴി അണ്ഡോത്പ്പാദനം ഇല്ലാത്ത സ്ത്രീകളിൽ വരെ ഗർഭിണിയാകാനുള്ള സാധ്യത ഉണ്ടെന്നാണ് വ്യക്തമാകുന്നത്.

7.മാനസീകാരോഗ്യം പ്രദാനം ചെയ്യുന്നു
ശരീരങ്ങൾ തമ്മിൽ ബന്ധപ്പെടുമ്പോൾ ഓക്സിറ്റോസിൻ എന്ന ഹോർമോൺ ഉത്പ്പാദിക്കപ്പെടുന്നു. ഇത് ഉത്കണ്ഠ, സമ്മർദ്ദം മുതലായവ കുറയ്ക്കാൻ സഹായിക്കുന്നു.

8.ശരീരത്തിലെ ചുളിവുകൾ ഇല്ലാതാക്കും
2013-ൽ ഇംഗ്ലണ്ട് അടിസ്ഥാനമാക്കി 3500 ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ 10 വർഷത്തെ അവരുടെ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നൽകുകയുണ്ടായി.അതിൽ നിന്നും സ്ഥിരമായി ബന്ധത്തിലേർപ്പെടുന്നവർക്ക് വല്ലപ്പോഴും മാത്രം സെക്സിലേർപ്പെടുന്നവരെക്കാൾ ഏഴു വയസ്സു കുറവേ തോന്നിക്കുന്നുള്ളു എന്നു കണ്ടെത്തി. ഇത് സമ്മർദ്ദത്തിന്റെ കുറവും ഹോർമോണുകളുടെ ഉത്പ്പാദനവും കാരണമാണ് സംഭവിക്കുന്നത്.

9.കാഴ്ചയും കേൾവിയും വരെ കൂട്ടാം
ആരോഗ്യപരമായ ലൈംഗികബന്ധത്തിലേർപ്പെടുന്നത് പ്രായമായവർക്ക് കാഴ്‌ച്ച കേൾവി തുടങ്ങിയവ മെച്ചപ്പെടുത്താൻ സഹായിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP