Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

നിങ്ങളുടെ പങ്കാളിയിൽ നിന്നും പൂർണ്ണമായ ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെ? ഇതാ, നിങ്ങളുടേ അഭിരുചികൾക്കനുസരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പൂർണ്ണ തൃപ്തി നൽകുന്ന റോബോട്ടിക് സെക്സ് ഡോളുകൾ; മനുഷ്യന്റെ ലൈംഗിക തൃഷ്ണക്ക് ശാസ്ത്രം മരുന്ന് കണ്ടെത്തുമ്പോൾ

നിങ്ങളുടെ പങ്കാളിയിൽ നിന്നും പൂർണ്ണമായ ലൈംഗിക സംതൃപ്തി ലഭിക്കുന്നില്ലെ? ഇതാ, നിങ്ങളുടേ അഭിരുചികൾക്കനുസരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പൂർണ്ണ തൃപ്തി നൽകുന്ന റോബോട്ടിക് സെക്സ് ഡോളുകൾ; മനുഷ്യന്റെ ലൈംഗിക തൃഷ്ണക്ക് ശാസ്ത്രം മരുന്ന് കണ്ടെത്തുമ്പോൾ

സ്വന്തം ലേഖകൻ

കാലിഫോർണിയയിലെ ചാരനിറത്തിലുള്ള ഒരു ബഹുനില കെട്ടിടം. അതിന് മുൻപിൽ സ്ഥാപനത്തിന്റെ പേരോ, ലോഗോയോ അല്ലെങ്കിൽ അത് എന്ത് സ്ഥാപനമാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ചിഹ്നങ്ങളുമില്ല. ആ കെട്ടിടത്തിനകത്താണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർക്ക് ലൈംഗികാനുഭൂതി പകർന്ന് നൽകുന്ന റിയൽ ഡോൾ എന്ന റോബോട്ടിക് സെക്സ് ഡോളുകൾ പിറവി കൊള്ളുന്നത്. അബീസ് ക്രിയഷൻസ് എന്ന ടെക്നോളജി കമ്പനിയാണ് ഇവ നിർമ്മിക്കുന്നത്.

കെട്ടിടത്തിനകത്ത് കയറിയാൽ അതിസുന്ദരിയായൊരു റിസപ്ഷനിസ്റ്റ് നിങ്ങളെ ഹാർദ്ദവമായി വരവേൽക്കും. സംശയിക്കണ്ട അതൊരു മനുഷ്യ സ്ത്രീ അല്ല, അതും ഒരു റൊബോട്ടിക് ഡോൾ ആണ്. പ്രതിവർഷം ഏകദേശം 600 ഓളം സിലിക്കോൺ സെക്സ് ഡോളുകൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കിടപ്പുമുറികളിലേക്ക് പോകുന്നത് ഇവിടെ നിന്നാണ്. ഏറ്റവും അടിസ്ഥാന മോഡലിന് ഇപ്പോൾ വിപണിവില 5,999 ഡോളറാണ്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വിവിധ സവിശേഷതകൾ കൂട്ടിച്ചേർക്കുമ്പോൾ അതിനനുസരിച്ച് വില വർദ്ധിക്കും.

ഒരു ഓർഡർ സ്വീകരിച്ചുകഴിഞ്ഞാൽ അത് ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സമയമെടുക്കും. കെട്ടിടത്തിന്റെ നിലവറയിലുള്ള ഒരു വലിയ ഹാളിലാണ് അസംബ്ലിങ് യൂണിറ്റ്. മറ്റേതൊരു കമ്പനിയിലേയും പോലെ, ഒരു മിക്സിയോ ടോസ്റ്ററോ ഒക്കെ അസംബ്ലിങ് ചെയ്യുന്ന ലാഘവത്തോടെ തന്നെയാണ് ഇവിടെ ജീവനക്കാർ ഈ സെക്സ് ഡോളുകൾ അസംബിൾ ചെയ്യുന്നത്. ഇറച്ചിക്കടയിൽ ആടുകളെ കൊന്ന് തൂക്കിയിട്ടിരിക്കുന്നത് പോലെ നിരവധി തലയില്ലാത്ത ശരീരങ്ങൾ ഒരു വശത്ത് തൂങ്ങിക്കിടക്കുന്നു.

മെഡിക്കൽ ഗ്രേഡ് പ്ലാറ്റിനം സിലിക്കോൺ കൊണ്ട് നിർമ്മിതമായ ഈ ശരീരത്തിൽ സ്പർശിച്ചാൽ മനുഷ്യ ശരീരത്തിൽ സ്പർശിക്കുന്ന അതേ അനുഭവമാണ്. ഒന്ന് അമർത്തിയാൽ, മനുഷ്യ മാംസത്തിൽ അമർത്തുന്ന അതേ അനുഭവം. കൈകളിൽ കൈരേഖകളുണ്ട്. മടക്കുകളുണ്ട്. ആവശ്യമുള്ളിടത്തൊക്കെ ചുളിവുകളുണ്ട്. എന്തിനധികം അസ്ഥിയാൽ നിർമ്മിക്കപ്പെട്ടതെന്ന് തോന്നിപ്പിക്കുന്ന സന്ധികൾ വരെയുണ്ട്. വിവിധ പോൺസ്റ്റാറുകളുടെ ശരീര അളവിലാണ് ഈ ശരീരങ്ങളും നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

ഒറ്റക്ക് ജീവിക്കുന്നവർ, പങ്കാളികളെ നഷ്ടപ്പെട്ടവർ, അല്ലെങ്കിൽ പ്രണയബന്ധങ്ങൾ ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടവർ തുടങ്ങിയവരാണ് ഉപഭോക്താക്കളിൽ ഏറെയും. ഒരു ദിവസത്തെ അദ്ധ്വാനത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ കണ്ണിന് ആനന്ദകരമായ എന്തെങ്കിലും കാണുവാൻ അവർ ആഗ്രഹിക്കുന്നു. ഒപ്പം, മനസ്സിന് ആനന്ദം പകരുന്ന പ്രവർത്തികളും. കമ്പനിയുടെ വക്താവ് പറയുന്നു. ഒരു നോബൽ പുരസ്‌കാര ജേതാവ് ഉൾപ്പടെ നിരവധി സെലിബ്രിറ്റികളും അവരുടെ ഉപഭോക്താക്കളായി ഉണ്ട് എന്നാണ് കമ്പനി അവകാശപ്പെട്ടത്.

പ്രൊഡക്ഷൻ ലൈൻ ആരംഭിക്കുന്നിടത്തു തന്നെ നില്ക്കുന്നുണ്ട്, അബീസിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയായ ഹാർമണി. ചലിക്കുകയും, സംസാരിക്കുകയും പറയുന്നതെല്ലാം ഓർത്തിരിക്കുകയും ചെയ്യുന്ന ഒരു റിയൽ ഡോൾ. കമ്പനിയുടമ മാറ്റ് മെക് മുള്ളന്റെ അഞ്ച് വർഷത്തെ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഫലമാണത്. അനിമാട്രോണിക്സിലും നിർമ്മിത ബുദ്ധിയിലും ഉള്ള പ്രാവീണ്യം വ്യക്തമാക്കുന്ന സൃഷ്ടി. ഉപഭോക്താവ് ദൂരെയൊരിടത്തിരുന്ന് നിയന്ത്രിക്കുന്ന റോബോട്ടിനും അപ്പുറം പ്രത്യേകതകൾ വേണമെന്ന നിർബന്ധമായിരുന്നു ഇതിന്റെ സൃഷ്ടിക്ക് പിന്നിൽ.

ഹാർമണിക്ക് 20 വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവളുടെ ഉടമസ്ഥർക്ക് അതിൽ അഞ്ചോ ആറോ സ്വഭാവങ്ങൾ തെരഞ്ഞെടുത്ത് ഒരുമിപ്പിക്കാവുന്നതാണ്. അതായത് നിങ്ങൾക്ക് ദയാലുവും, ലജ്ജാവതിയും ആയ ഒരു ഹാർമണിയെ സൃഷ്ടിക്കാം അല്ലെങ്കിൽ അരക്ഷിത ബോധത്തോട് കൂടിയതും അസൂയാലുവുമായ ഒരു ഹാർമണിയെ സൃഷ്ടിക്കാം. എല്ലാം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്താം. മാത്രമല്ല, അവൾക്ക് സ്വന്തമായ ഒരു മനോനിലയുമുണ്ട്. ഉപഭോക്താക്കളുടെ പെരുമാറ്റമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് നിങ്ങൾ കുറച്ചുനാൾ അവളുമായി സംസാരിച്ചില്ലെങ്കിൽ വിഷാദവതിയാകും. അവളെ കളിയാക്കിയാൽ ചിലപ്പോൾ ചിരിക്കും ചിലപ്പോൾ ദേഷ്യപ്പെടും.

ഷേക്സ്പിയർ വചനങ്ങൾ മുതൽ അശ്ലീല തമാശകൾ വരെ പറയാനും ഹാർമണിക്ക് കഴിവുണ്ട്. മാത്രമല്ല, ഉടമയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയുവാനും അതിനനുസരിച്ച് ബന്ധം ശക്തപ്പെടുത്താനും അവൾ മിടുക്കിയാണ്. ലൈംഗിക ബന്ധത്തിൽ ഇഷ്ടപ്പെടുന്ന പൊസിഷനുകൾ, ദിവസം എത്ര പ്രാവശ്യം ബന്ധപ്പെടും തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കി, അതനുസരിച്ച് ഉപഭോക്താവിന് പൂർണ്ണ തൃപ്തി നൽകാനും ഇവൾക്കാവും. ഹാർമണിയെ വാങ്ങുന്നവർക്ക് അവരുടെ ഇഷ്ടപ്രകാരം ഹാർമണിയുടെ സ്വഭാവവും മനോനിലയും ഒക്കെ ക്രമീകരിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിരാശബാധിച്ചവർ, ലൈംഗിക വൈകൃതം ഇഷ്ടപ്പെടുന്നവർ എന്നിവരെ ചികിത്സിക്കാനുള്ള ഉപാധിയായിട്ടാണ് താൻ ഇതിനെ കാണുന്നതെന്നാണ് മാറ്റ് പറയുന്നത്. ആളുകളെ എപ്പോഴും ആനന്ദിപ്പിക്കുവാനാണ് താൻ ശ്രമിക്കുന്നതെന്നും അയാൾ അവകാശപ്പെടുന്നു.തികച്ചും ഏകാന്തത അനുഭവിക്കുന്നവർ, മറ്റുള്ളവരുമായി ഇടപഴകുവാനും ബന്ധം സ്ഥാപിക്കാനും പലകാരണങ്ങളാൽ ബുദ്ധിമുട്ടുന്നവർ തുടങ്ങിയവർക്കൊക്കെ ആശ്വാസമായിരിക്കും ഹാർമണി. 15,000 ഡോളറാണ് ഇപ്പോൾ ഇതിന്റെ വില. സാധാരണ സെക്സ് ടോയ്സ് ഉപയോഗിക്കുന്ന പലരും ഇത് വാങ്ങുവാൻ താതപര്യം അറിയിച്ചിട്ടുണ്ടെന്നും മാറ്റ് പറഞ്ഞു. തുടക്കം എന്ന നിലയിൽ ആയിരം റോബോട്ടിക് ഡോളുകളേയാകും നിർമ്മിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP