Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

65 വയസ്സിനും 80 വയസ്സിനുമിടയിലുള്ള 73 ശതമാനം പേരും സെക്‌സ് ലൈഫ് ആസ്വദിക്കുന്നു; 80 കഴിഞ്ഞവരിൽ 40 ശതമാനവും ലൈംഗിക ജീവിതം തുടരുന്നവർ; വയോധികരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള പഠനം പറയുന്നത്

65 വയസ്സിനും 80 വയസ്സിനുമിടയിലുള്ള 73 ശതമാനം പേരും സെക്‌സ് ലൈഫ് ആസ്വദിക്കുന്നു; 80 കഴിഞ്ഞവരിൽ 40 ശതമാനവും ലൈംഗിക ജീവിതം തുടരുന്നവർ; വയോധികരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള പഠനം പറയുന്നത്

രു പ്രായം കഴിഞ്ഞാൽ ലൈംഗിക വിരക്തി വരുമെന്നാണ് നാം ഇതുവരെ കരുതിയിരുന്നത്. എന്നാൽ, വയോധികർക്കിടയിൽ നടന്ന പഠനങ്ങളിലൊന്ന് തെളിയിക്കുന്നത്. 80 വയസ്സ് പിന്നിട്ട 40 ശതമാനത്തോളം പേർ വളരെ സജീവമായി ലൈംഗിക ജീവിതം ആസ്വദിക്കുന്നുണ്ടെന്നാണ്. 65-നും 80-നും മധ്യേ പ്രായമുള്ള 73 ശതമാനത്തോളം പേരും സെക്‌സ് ലൈഫ് ആസ്വദിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

പ്രായം ചെല്ലുന്തോറും ജീവിതത്തെ കൂടുതൽ ഊർജസ്വലമാക്കി നിർത്തുന്നതിൽ സെക്‌സിന് നിർണായക പങ്കുണ്ടെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം. വയാഗ്ര പോലെ കൃത്രിമ ലൈംഗികശേഷിക്കുള്ള മരുന്നുകളും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നും സർവേ പറയുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ലൈംഗിക ശേഷി കൂട്ടുന്നതിനുള്ള മരുന്നുകളുപയോഗിച്ചത് 18 ശതമാനം പേർ മാത്രമാണ്.

പ്രായം ചെല്ലുന്നതോടെ ലൈംഗിക താത്പര്യം കുറയുന്നുവെന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്നതാണ് കണ്ടെത്തലുകളെന്ന് പഠനത്തിന് നേതൃത്വം നൽകിയ വയോധികർക്കുള്ള ജീവകാരുണ്യ സംഘടനയായ എഎആർപിയിലെ ഡോ. അലിസൺ ബ്രയന്റ് പറയുന്നു. വയോധികരുടെ ലൈംഗികാരോഗ്യത്തെക്കുറിച്ച് ആരും കാര്യമായെടുക്കാറില്ല. എന്നാൽ, ജീവിതത്തിന്റെ സന്തോഷവും പ്രസരിപ്പും നിലനിർത്തുന്നതിന് അത് നിർണായകമാണെന്ന് പഠനം ക്രോഡീകരിച്ച മിഷിഗൺ സർവകലാശാലയിലെ ഡോ. എറീക്ക സോൾവേയും പറഞ്ഞു.

ശാരീരികവും മാനസികവുമായി നല്ല ആരോഗ്യവാന്മാരായ വയോധികരിൽ 45 ശതമാനവും സെക്‌സിലും വളരെ സജീവമാണെന്ന് പഠനത്തിൽ കണ്ടെത്തി. 65 മുതൽ 70 വയസ്സുവരെ പ്രായമുള്ളവർ, 70 പിന്നിട്ടവരെക്കാൾ ഇരട്ടിയോളം ലൈംഗിക താത്പര്യമുള്ളവരാണ്. സ്ത്രീകളെക്കാൾ പുരുഷന്മാരാണ് കൂടുതൽ സജീവം. 65 പിന്നിട്ട സ്ത്രീകളിൽ 31 ശതമാനമാണ് ലൈംഗിക താത്പര്യം പുലർത്തുന്ന സ്ത്രീകളെങ്കിൽ, 51 ശതമാനമാണ് ഇതേ പ്രായത്തിലെ പുരുഷന്മാരുടെ താത്പര്യം.

പങ്കാളിയോടെന്ന പോലെ ഡോക്ടർമാരോടും ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വേണ്ടതെന്ന് ഡോ. എറീക്ക സോൾവേ പറയുന്നു. ലൈംഗികോത്തേജനം കൂട്ടുന്ന മരുന്നുകൾ ഉപയോഗിക്കുന്നതിനുമുമ്പും ഡോക്ടർമാരുടെ ഉപദേശം തേടിയിരിക്കണം. സർവേയിൽ പങ്കെടുത്ത 17 ശതമാനം പേർ മാത്രമാണ് തങ്ങളുടെ ലൈംഗിക രഹസ്യങ്ങൾ ഡോക്ടർമാരോട് തുറന്ന് സംസാരിക്കുന്നത്. വയോധികരോട് ഇത്തരം കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതിന്റെ പ്രധാന്യം ഡോക്ടർമാർക്ക് മനസ്സിലാക്കാനും സർവേ സഹായിക്കുമെന്ന് എറീക്ക സോൾവേ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP