Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾ ലാപ് ടോപ്പ് മടിയിൽ വയ്ക്കാറുണ്ടോ? നിങ്ങളുടെ ലൈംഗീകതയ്ക്ക് തകരാറ് സംഭവിക്കും

നിങ്ങൾ ലാപ് ടോപ്പ് മടിയിൽ വയ്ക്കാറുണ്ടോ? നിങ്ങളുടെ ലൈംഗീകതയ്ക്ക് തകരാറ് സംഭവിക്കും

ലാപ്‌ടോപ്പ് ഇത്ര പ്രശ്‌നക്കാരനാണെന്ന് ആരും കരുതിയിരിക്കില്ല പക്ഷെ ഇനി മുൻകരുതലെടുക്കേണ്ടിയിരിക്കുന്നു. ലാപ് ടോപ്പിന്റെ ഉപയോഗം പുരുഷ ലൈംഗീകതയ്ക്ക് തകരാറു സംഭവിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഇന്റർനെനറ്റ് കണക്ഷനുവേണ്ടിയുള്ള വൈഫൈയിലെ റേഡിയേഷൻ പുരുഷ ബീജത്തെ നശിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കോർഡോബയിലെ നാസെന്റിന മെഡിസിന റിപ്രൊഡക്ടിവയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രൊഫസർ കൊണാർഡോ അവൻഡാനോയുടെ നേതൃത്വത്തിലുളള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ലാപ്‌ടോപ്പ്, മൊബൈൽഫോൺ എന്നിവ വഴി തുടർച്ചയായി വൈഫൈ കണക്ഷൻ ഉപയോഗിക്കുന്നവർ അച്ഛനാകാനുള്ള സാധ്യത മങ്ങുന്നതായി പഠനറിപ്പോർട്ടിൽ പറയുന്നു.26 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള 29 പുരുഷന്മാരുടെ ബീജം ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇത്തരത്തിൽ ശേഖരിച്ച ബീജം വൈഫൈ കണക്ഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാപ്‌ടോപ്പിന് സമീപം വച്ചാണ് പരീക്ഷണം നടത്തിയത്. വൈഫൈ ഓണാക്കിയ ശേഷം തുടർച്ചയായി നാലുമണിക്കൂർ ലാപ്‌ടോപ്പ് പ്രവർത്തിപ്പിക്കുകയും ഇന്റർനെനറ്റ് ഉപയോഗിക്കുകയും ചെയ്തു.

ഇതിനുശേഷം നടത്തിയ പരിശോധനയിൽ 25 ശതമാനം ബീജത്തിന്റെ ചലനശേഷി നശിക്കുകയും 9 ശതമാനത്തിന്റെ ഡിഎൻഎ തകരാറിലാകുകയും ചെയ്തതായി കണ്ടെത്തി. വൈഫൈ കണക്ഷനിൽ നിന്നുള്ള ഇലക്‌ട്രോമാഗ്നറ്റിക് റേഡിയേഷനാണ് ബീജത്തെ നശിപ്പിക്കുന്നതെന്നും പഠനസംഘം കണ്ടെത്തി. അതുകൊണ്ടുതന്നെ അച്ഛനാകാൻ ആഗ്രഹിക്കുന്നവർ ഒരുകാരണവശാലും ലാപ്‌ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കരുതെന്നും പഠനറിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. പഠനറിപ്പോർട്ട് ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP