Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിടക്കറയിൽ വേണ്ടത് ആത്മവിശ്വാസം; അത് നഷ്ടപ്പെടുന്നവർക്ക് അഞ്ചു കുറുക്കു വഴികൾ നിർദ്ദേശിച്ച് മനഃശാസ്ത്രജ്ഞ

കിടക്കറയിൽ വേണ്ടത് ആത്മവിശ്വാസം; അത് നഷ്ടപ്പെടുന്നവർക്ക് അഞ്ചു കുറുക്കു വഴികൾ നിർദ്ദേശിച്ച് മനഃശാസ്ത്രജ്ഞ

കിടപ്പറയിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നത് പലരുടെയും പ്രശ്നമാണ്. ഇത് തന്റെ മാത്രം പ്രശ്നമാണെന്നു കരുതി പലരും ഇതു പുറത്തു പറയാൻ മടിക്കുന്നു എന്നതാണ് സത്യം. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്ന് ഒട്ടു മിക്ക ആളുകളുടെയും പൊതുവിലുള്ള പ്രശ്നമാണ് ആത്മവിശ്വാസമില്ലായ്മ. ഇതിനെ മറികടക്കാനുള്ള അഞ്ചു വഴികളെക്കുറിച്ച് വിശദീകരിക്കുകയാണ്

ലൈംഗികമനഃശാസ്ത്രജ്ഞ ഡോ.വലേറ ചൂബ.

1. തമാശ പറയാനും ആസ്വദിക്കാനും കഴിയണം
തമാശ പറയുന്നതും ഒരുപാടു ചിരിക്കുന്നതുമൊക്കെ തലച്ചോറിനു നല്ലതാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് കൂടാതെ സമ്മർദ്ദം കുറയ്ക്കാനും പ്രതിരോധ ശേഷി കൂട്ടാനുമെല്ലാം ചിരിക്കു കഴിയുമെന്നാണ് പറയപ്പെടുന്നത്. എന്നാലത് കിടപ്പറയിൽ ആത്മ വിശ്വാസം കൂട്ടാനും സഹായിക്കുമെന്നാണ് ഡോക്ടർ പറയുന്നത്.

2 ആശയ വിനിമയത്തിന്റെ പ്രാധാന്യം
പറയാനും കേൾക്കാനുമുള്ള മനസ്സു കാണിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അന്യോന്യം തുറന്നു സംസാരിക്കയും പങ്കാളിക്കു പറയാനുള്ളതു കേൾക്കാനുള്ള മനസ്സു കാണിക്കയും ചെയ്യുന്നിടത്താണ് സ്നേഹം നിലനിൽക്കുന്നത്. നല്ല രീതിയിൽ ആശയ വിനിമയം നടത്തുകയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുകയും ചെയ്യുന്ന പങ്കാളികൾക്കു നല്ലൊരു ദാമ്പത്യ ബന്ധം ഉണ്ടാകും.

3 പെർഫോമൻസിലല്ല ആസ്വാദനത്തിലാണ് കാര്യം
പലർക്കും പറ്റുന്ന അബദ്ധമാണ് കിടപ്പറയിൽ പങ്കാളിയെ സംത്യപ്തിപ്പെടുത്തുന്നതിനു വേണ്ടി സമ്മർദ്ദം ഉണ്ടാക്കുക എന്നത്. പങ്കാളിയെ സംത്യപ്തിപ്പെടുത്തുന്നതിനു പെടാപാടുപ്പെടുമ്പോൾ സെക്സ് ആസ്വദിക്കാൻ പലപ്പോഴും മറന്നു പോകാറുണ്ട്. കിടപ്പറയിൽ പങ്കാളിയെ കീഴടക്കുക എന്ന മനോഭാവത്തോടു കൂടിയാണ് പലരും സെക്സിൽ ഏർപ്പെടുക. ശാരീരിക ബന്ധത്തിനു പുറമേ ലാളനയും സ്നേഹവുമെല്ലാം കിടപ്പറയിൽ പ്രധാനമാണ്.

4. കഴിഞ്ഞകാലത്തിൽ നിന്നും പഠിക്കാം
പഴയ പ്രണയത്തിൽ നിന്നും പഠിക്കുന്നതാണ് പ്രധാനം. പഴയ ബന്ധത്തിൽ എന്തായിരുന്നു നമ്മുടെ പ്ലസ് പോയിന്റ് എവിടെയൊക്കയാണ് തെറ്റു പറ്റിയത് തുടങ്ങിയ ധാരാളം കാര്യങ്ങൾ നമുക്ക് തിരുത്താൻ സാധിക്കും. നമ്മുടെ പരിധികളെയും കഴിവുകളെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നത് ദാമ്പത്യം സുദൃഢമാകുന്നതിനു സഹായിക്കും.

5. എന്താണ് നമുക്ക് പ്രയോജനപ്പെടുന്നതെന്നു മനസ്സിലാക്കുക
ഡോ.ചൂബ പറയുന്നത്് സ്വയംഭോഗത്തിലൂടെ പങ്കാളിയുമായുള്ള ബന്ധത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ്്. സ്വയംഭോഗം ചെയ്യുന്നത് സെക്സിൽ ഏർപ്പെടുമ്പോഴുള്ള ആത്മ വിശ്വാസം കൂട്ടാൻ സഹായിക്കുമെന്നാണ് തന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്്ടർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP