Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാത്തരം പനികളും വൈറസുകളും നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രലോകം; ഏറെ വൈകാതെ ഫ്ളൂ വരുന്നത് തടയാം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യ മനസ്സ് വായിക്കുന്ന സംവിധാനം കണ്ടെത്തി ടെക്സാസ് യൂണിവേഴ്സിറ്റി

എല്ലാത്തരം പനികളും വൈറസുകളും നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രലോകം; ഏറെ വൈകാതെ ഫ്ളൂ വരുന്നത് തടയാം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യ മനസ്സ് വായിക്കുന്ന സംവിധാനം കണ്ടെത്തി ടെക്സാസ് യൂണിവേഴ്സിറ്റി

മറുനാടൻ ഡെസ്‌ക്‌

വൈറസ്സുകൾ താണ്ഡവമാടുന്ന ലോകത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യൻ മറ്റൊരു ചുവടുകൂടി മുൻപോട്ട് വയ്ക്കുന്നു. ഒരു യൂണിവേഴ്സൽ വാക്സിൻ വികസിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഏത് തരം പനികൾക്കും, ഫ്ളൂവിനുമൊക്കെ കാരണമാകുന്ന ഏത് തരം വൈറസുകൾക്കും എതിരെ മനുഷ്യൻ പ്രതിരോധശേഷി നൽകുന്നതാണ് ഈ വൈറസ്. നിലവിലെ ഫ്ളൂ പ്രതിരോധ കുത്തിവയ്‌പ്പ് നാല് വകഭേദം വൈറസുകൾക്ക് എതിരെ മാത്രമെ ഫലപ്രദമാവുകയുള്ളു.

യു കെയിൽ മാത്രം പ്രതിവർഷം 10,000 മുതൽ 30,000 പേർ വരെയാണ് ഫ്ളൂ ബാധിച്ച് മരണമടയുന്നത്. പുതിയ വാക്സിൻ എത്തിയാൽ ഏത് തരം ഫ്ളൂവിനും എതിരെ പ്രതിരോധം വർദ്ധിപ്പിക്കാൻ കഴിയും എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും എ ബി സി എന്നിങ്ങനെ മൂന്ന് തരം വൈറസുകളാണ് മനുഷ്യരിൽ ഫ്ളൂവിന് കാരണമാകുന്നത്. ഇതിൽ ഓരോ വിഭാഗത്തിനും അനേകം ഉപ വിഭാഗങ്ങളും ഉണ്ട്. എ എന്ന വൈറസിന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത് 29 ഉപ വകഭേദങ്ങൾ ആണെന്നറിയുമ്പോൾ മനസ്സിലാക്കാം വൈറസ് വ്യാപനത്തിന്റെ വ്യാപ്തി.

ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽ നിന്നും ഫ്ളൂ ബാധിച്ചവരുടെ സ്രവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പഠനം നടത്തിയതിനു ശേഷമാണ് ഏതൊക്കെ വകഭേദങ്ങൾക്കെതിരെ പ്രതിരോധം ആവശ്യമാണെന്ന് തീരുമാനിച്ചത്. നിലവിലെ വാക്സിനിൽ എ വിഭാഗത്തിലെ രണ്ട് ഉപ വകഭേദങ്ങൾക്കും ബി വിഭാഗത്തിലെ രണ്ട് ഉപവകഭേദങ്ങൾക്കുമ്മ് എതിരെ മാത്രമാണ് പ്രതിരോധശേഷി ഉള്ളത്. ബ്രിട്ടനിൽ ഫ്ളൂവിന് പ്രധാനമായും കാരണമാകുന്നത് ഈ നാല് വകഭേദങ്ങൾ ആണ്. സി വിഭാഗത്തിലെ ഒരു ഉപ വകഭേദത്തിനും നിലവിൽ പ്രതിരോധ കുത്തിവയ്പില്ല. ഈ വിഭാഗത്തിൽ പെടുന്ന ഫ്ളൂ വളരെ ദുർബലമായ ഒന്നായതിനാൽ അതിനെ ആരും ഗൗരവത്തിൽ എടുക്കാറുമില്ല.

ഇപ്പോൾ അറിവുള്ള എല്ലാ ഫ്ളൂ വൈറസുകളെയും പരിഗണിച്ചുകൊണ്ടാണ് യു എസ് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് പുതിയ യൂണിവേഴ്സൽ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്. എല്ലാ തരം വകഭേദങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനെ ലക്ഷ്യം വച്ചായിരിക്കും ഈ വാക്സിൻ പ്രവർത്തിക്കുക. എന്നാൽ, വരു ഉൽപരിവർത്തനങ്ങളിൽ വൈറസിന്റെ ഘടനക്ക് വീണ്ടും വ്യത്യാസങ്ങൾ വന്നേക്കാം എന്നതിനാൽ, എല്ലാ വർഷവും ഈ വാക്സിൻ അപ്ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.

മനുഷ്യ മനസ്സ് വായിച്ചറിയാൻ നിർമ്മിത ബുദ്ധി

പഴയ ബാലസാഹിത്യങ്ങളിലെവിടെയോ വായിച്ചു മറന്നതാണ് മനസ്സറിയും യന്ത്രത്തിന്റെ കഥ. ഇപ്പോഴിതാ ആ കഥ യാഥാർത്ഥ്യമാവുകയാണ്. മസ്തിഷ്‌കത്തിലെ രക്തചംക്രമണത്തെ വിശകലനം ചെയ്ത് മനുഷ്യന്റെ ചിന്തകൾ അതേപടി, തത്സമയം തന്നെ പകർത്തിയെഴുതാവുന്ന പുതിയ മൈൻഡ് റീഡിങ് സാങ്കേതിക വിദ്യ വരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട ഒരു പഠനത്തിൽ മൂന്ന് വ്യക്തികളെ എം ആർ ഐ മെഷിനുമായി ഘടിപ്പിച്ച് അവർക്ക് ചില കഥകൾ കേൾക്കാനുള്ള അവസരമൊരുക്കുകയായിരുന്നു. ഈ പഠനത്തിൽ അവരുടെ ചിന്തകൾ അപ്പാടെ പകർത്തിയെഴുതാൻ ആയി എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇതിനായി തലച്ചോറിൽ ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ ഇംപ്ലാന്റ് ചെയ്യേണ്ടതായിട്ടും ഇല്ല. ഏതായാലും, ഈ പുതിയ റിപ്പോർട്ട് ഇപ്പോൾ ഉയർത്തിയിരിക്കുന്നത് മാനസിക സ്വകാര്യതയെ കുറിച്ചുള്ള ചോദ്യങ്ങളാണ്.

ഏതാണ്ട് ചാറ്റ് ജി പി ടിയോട് സമാനമായ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യ മനസ്സ് ഏതാണ്ട് 50 ശതമാനത്തിലധികം കൃത്യതയോടെ വായിക്കാം എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് നന്നായി പ്രവർത്തിക്കുന്നു എന്നത് ഞങ്ങൾക്ക് അദ്ഭുതത്തോടൊപ്പം സന്തോഷവും നൽകുന്നു എന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ ഡൊക്ടർ അലക്സാൻഡർ ഹത്ത് പറയുന്നു. കഴിഞ്ഞ ൻ15 വർഷക്കാലമായി താൻ ഇതിനു പുറകിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP