Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവാക്സിനേക്കാൾ ഫലപ്രദമെന്ന് വിലയിരുത്തുന്ന ഫൈസർ വാക്സിൻ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ മാത്രം തളക്കില്ല; എങ്കിലും, വാക്സിൻ കിടിലൻ; വാക്സിനുകളുടെ ഫലശേഷിയെ കുറിച്ചുള്ള ഇസ്രയേൽ ഗവേഷണ ഫലം ഇങ്ങനെ

കോവാക്സിനേക്കാൾ ഫലപ്രദമെന്ന് വിലയിരുത്തുന്ന ഫൈസർ വാക്സിൻ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ മാത്രം തളക്കില്ല; എങ്കിലും, വാക്സിൻ കിടിലൻ; വാക്സിനുകളുടെ ഫലശേഷിയെ കുറിച്ചുള്ള ഇസ്രയേൽ ഗവേഷണ ഫലം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വാക്സിനേഷനിലൂടെ കോവിഡിനെ കീഴടക്കി മാസ്‌ക് ധരിക്കണമെന്ന നിയമം എടുത്തുകളഞ്ഞ രാജ്യമാണ് ഇസ്രയേൽ. അതുകൊണ്ടുതന്നെ ഇസ്രയേൽ ഗവേഷകർ, സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി നടത്തുന്ന ഗവേഷണങ്ങളുടെ ഫലങ്ങൾക്ക് കൃത്യത ഏറും. ഫൈസർ വാക്സിൻ നൽകുന്ന സംരക്ഷവലയം ഭേദിച്ചു കടക്കാൻ ദക്ഷിണാഫ്രിക്കൻ ഇനത്തിനാകും എന്നാണ് ഒരു കൂട്ടം ഇസ്രയേലി ഗവേഷകർ കണ്ടെത്തിയത്. എന്നിരുന്നാലും നിലവിലുള്ള വാക്സിനുകളിൽ ഏറ്റവും ഫലക്ഷമതയുള്ളത് ഫൈസർ വാക്സിനാണെന്നും അവർ പറയുന്നു. ഇസ്രയേലിൽ ദക്ഷിണാഫ്രിക്കൻ ഇനത്തിന് കാര്യമായ സാന്നിദ്ധ്യമില്ലാത്തതിനാൽ, ഫൈസർ വാക്സിൻ ഏറെ ഫലപ്രദമായി എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇസ്രയേലിന്റെ മൊത്തം കോവിഡ് കേസുകളിൽ ഒരു ശതമാനം മാത്രമാണ് ദക്ഷിണാഫ്രിക്കൻ ഇനമായ ബി. 1. 351 ഉള്ളതെന്നും അവർ പറയുന്നു. മെഡ്ക്സിവ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിലാണ് അവർ ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചവരിൽ വാക്സിൻ ലഭിക്കാത്തവരെക്കാൾ എട്ടിരട്ടി ഈ ഇനത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായും അവർ വെളിപ്പെടുത്തി. ഇതുതന്നെ ഫൈസർ വാക്സിൻ ദക്ഷിണാഫ്രിക്കൻ ഇനത്തെ തടയുന്നതിൽ പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 16 ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് രണ്ട് ഡോസ് വാക്സിനുകളും എടുത്ത ഗ്രൂപ്പിൽ ഉൾപ്പെടുന്നവരിൽ, (എട്ടുപേർ ഉണ്ടായിരുന്നു ഈ വിഭാഗത്തിൽ) എല്ലാവർക്കും ബി.1.351 ബാധിച്ചത് രണ്ടാം ഡോസ് എടുത്തതിനുശേഷം ഒരാഴ്‌ച്ചയ്ക്കും 13 ദിവസത്തിനും ഇടയിലാണെന്നാണ്. 14 ദിവസം കഴിഞ്ഞവരിൽ ആരിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. വാക്സിൻ എടുക്കാത്ത, രോഗബാധിതരായ 400 പേരുടെയും, പൂർണ്ണമായോ ഭാഗികമായോ വാക്സിനേഷൻ ചെയ്ത ശേഷം രോഗബാധിതരായ 400 പേരുടെയും സ്ഥിതിവിവരക്കണക്കുകൾ താരതമ്യം നടത്തി ടെൽഅവീവ് യൂണിവേഴ്സിറ്റിയാണ് ഈ പഠനം നടത്തിയത്.

വിവിധ വാക്സിനുകൾ തമ്മിൽ താരതമ്യം ചെയ്യാൻ ഉദ്ദേശിച്ചായിരുന്നില്ല പഠനം എന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. മാത്രമല്ല, ജോൺസൺ & ജോൺസൺ, മൊഡേണ, ഒക്സ്ഫോർഡ് തുടങ്ങിയ വാക്സിനുകളെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നുമില്ല. ഫൈസർ വാക്സിൻ എടുത്തവരിൽ മാത്രമായിരുന്നു പഠനം. യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ മറ്റൊരു പഠനത്തിൽ ഫൈസർ വാക്സിന് 90 ശതമാനത്തിലേറെ ഫലസിദ്ധിയുണ്ടെന്ന് തെളിഞ്ഞിരുന്നു. അതേസമയം ഇത് ഒരു പ്രാഥമിക പഠനം മാത്രമാണെന്നും, വളരെ കുറച്ച് സാമ്പിളുകൾ മാത്രമാണ് പഠനത്തിനു വിധേയമാക്കിയിട്ടുള്ളതെന്നും ഗവേഷകർ വെളിപ്പെടുത്തി.

അതേസമയം ഇത് ഒരു പ്രാഥമിക പഠനം മാത്രമാണെന്നും, വളരെ കുറച്ച് സാമ്പിളുകൾ മാത്രമാണ് പഠനത്തിനു വിധേയമാക്കിയിട്ടുള്ളതെന്നും ഗവേഷകർ വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP