Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

നിയന്ത്രണങ്ങൾ എല്ലാം മാറിയെന്നു കരുതി തോന്നിയതുപോലെ നടക്കല്ലെ; ഇന്നലെ മാത്രം യു കെയിൽ ഒരു ലക്ഷത്തിലധികം പുതിയ രോഗികൾ; അഞ്ചാംപനിക്ക് തുല്യമായ ഓമിക്രോൺ വകഭേദവും കണ്ടെത്തി; ജാഗ്രത കാട്ടിയില്ലെങ്കിൽ പണി ചോദിച്ചു വാങ്ങും

നിയന്ത്രണങ്ങൾ എല്ലാം മാറിയെന്നു കരുതി തോന്നിയതുപോലെ നടക്കല്ലെ; ഇന്നലെ മാത്രം യു കെയിൽ ഒരു ലക്ഷത്തിലധികം പുതിയ രോഗികൾ; അഞ്ചാംപനിക്ക് തുല്യമായ ഓമിക്രോൺ വകഭേദവും കണ്ടെത്തി; ജാഗ്രത കാട്ടിയില്ലെങ്കിൽ പണി ചോദിച്ചു വാങ്ങും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചതോടെ ബ്രിട്ടനിൽ കോവിഡ് തരംഗം വീണ്ടും ആഞ്ഞടിക്കാൻ തുടങ്ങി. ഇന്നലെ 1,09,802 പേർക്കാണ് പുതിയതായി കോവിഡ് രേഖപ്പെടുത്തിയത്. അഞ്ചാം പനിക്ക് കാരണമായ വൈറസിനോട് സമാനമായ ഓമിക്രോണിന്റെ മറ്റൊരു വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിനു പുറകിൽ അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൽപുതിയ രോഗികളുടെ എണ്ണത്തിൽ ഇന്നലെ 77.4 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായത്.

അതേസമയം മരണ നിരക്ക് ചെറിയ തോതിലാണെങ്കിലും കുറഞ്ഞുവരികയാണ്. പുതിയ വകഭേദത്തിനും അതിവ്യാപന ശേഷി ഉണ്ടെങ്കിലും പ്രഹരശേഷി കുറവാണ് എന്നതുതന്നെയാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ബി. എ. 2 എന്ന് വിളിക്കുന്ന ഈ പുതിയ വകഭേദം തന്റെ മുൻഗാമിയേക്കാൾ 40 ശതമാനം കൂടുതൽ വ്യാപനശേഷി ഉള്ളതാണെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. അതുകൊണ്ടു തന്നെ അഞ്ചാം പനിയൊക്കെ പോലെ ഇത് വളരെ വേഗത്തിൽ പടരും.

മരണനിരക്കിൽ കുറവുണ്ടെങ്കിലും ഗുരുതരമായ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ലഭ്യമായ ഏറ്റവും അവസാനത്തെ കണക്കുകൾ അനുസരിച്ച് മാർച്ച് 10 ൻ' 1560 പേരെയാന് ഗുരുതര കോവിഡുമായി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുന്നത്. തൊട്ടുമുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 12.7 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരി 24 ന് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനു ശേഷം കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ബ്രിട്ടനിൽ രോഗവ്യാപനം വർദ്ധിച്ചു വരികയാണ്. ഇംഗ്ലണ്ടിൽ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞപ്പോൾ നോർത്തേൺ അയർലൻഡും അതേ വഴി സ്വീകരിച്ചു. എന്നാൽ, സ്‌കോട്ട്ലാൻഡും വെയിൽസും കുറച്ചുകൂടി കരുതലോടെയാണ് നീങ്ങുന്നത്. പൊതുഗതഗതാ സംവിധാനങ്ങളിലും കടകളിലും മാസ്‌ക് നിർബന്ധമായും ധരിക്കണം എന്ന നിയമം, ഏപ്രിൽ 4 വരെയെങ്കിലും തുടരുമെന്നാണ് സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞത്.

വെയിൽസിൽ വേനൽക്കാലമെത്തുന്നതോടെ മാസ്‌ക് ഉൾപ്പടെയുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റും. ഇരു രാജ്യങ്ങളിലും ഇംഗ്ലണ്ടിന്റെ മാതൃക പിന്തുടർന്ന് എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റാൻ സമ്മർദ്ദം ഏറുകയാണ്. എന്നാൽ, മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച കാര്യത്തിൽ ഈസ്റ്റർ ഒഴിവുകാലത്തിനു മുൻപായി മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്ന നിലപാടിൽ ഉറച്ചു നിൽകുകയാണ് നിക്കോള സ്റ്റർജൻ.

അതേസമയം മുൻ ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥനും പ്രമുഖ ആസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ദനുമായ പ്രൊഫസർ ആഡ്രിയാൻ എസ്റ്റർമാനും, ബി എ 2 വകഭേദത്തിന് മ്യുൻഗാമിയേക്കാൾ 40 ശതമാനം കൂടുതൽ വ്യാപനശേഷി ഉണ്ട് എന്ന വസ്തുത ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല ഈ ഇനത്തിന്റെ അടിസ്ഥാനപരമായ പ്രത്യൂദ്പാദന നിരക്ക് ( ആർ നിരക്ക്) 12 ആയിരീക്കുമെന്നും അദ്ദേഹം പറഞ്ഞു. അതായത്, ഒരാൾക്ക് ഈ വൈറസ് ബാധയുണ്ടായാൽ അയാളിൽ നിന്നും ചുരുങ്ങിയത് 12 പേരിലേക്ക് അത് പടരും.

വുഹാനിൽ കണ്ടെത്തിയ അദിമ കൊറോണയുടെ അടിസ്ഥാന പ്രത്യൂദ്പാദന നിരക്ക് 2.5 ആയിരുന്നു. ഇന്ന് അറിയപ്പെടുന്നതിൽ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന രോഗമായ അഞ്ചാം പനിക്ക് കാരണമാകുന്ന വൈറസിന്റേത് 12 നും 18 നും ഇടയിലാണ്. ഏതാണ്ട് ആ തലത്തിലേക്കാണ് ഇപ്പോൾ ഓമിക്രോണിന്റെ പുതിയ വകഭേദവും എത്തുന്നത്. അതായത്, ഇനിയും കരുതലുകൾ ഒഴിവാക്കുവാനുള്ള സമയമായിട്ടില്ല എന്നർത്ഥം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP