Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണോ? ഒരു ലക്ഷണവുമില്ലാതെ എങ്ങനെ തിരിച്ചറിയാം? വെറുതെ കാൽ നഖത്തിലേക്ക് സൂക്ഷിച്ചു നോക്കുക; അവിടെയുണ്ട് നിങ്ങളുടെ കൊളസ്ട്രോൾ അവസ്ഥയെ സൂചിപ്പിക്കുന്നതെല്ലാം

നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണോ? ഒരു ലക്ഷണവുമില്ലാതെ എങ്ങനെ തിരിച്ചറിയാം? വെറുതെ കാൽ നഖത്തിലേക്ക് സൂക്ഷിച്ചു നോക്കുക; അവിടെയുണ്ട് നിങ്ങളുടെ കൊളസ്ട്രോൾ അവസ്ഥയെ സൂചിപ്പിക്കുന്നതെല്ലാം

മറുനാടൻ ഡെസ്‌ക്‌

ധുനിക ജീവിതശൈലിയുടെ ഒരു ഉപോദ്പന്നമാണ് കൂടിയ കൊളസ്ട്രോൾ. ഏതാണ്ട് 60 ശതമാനം പേരിലും ഇതുണ്ടാകും എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഒട്ടു മിക്കവരും ഇതേക്കുറിച്ച് ബോധവാന്മാരല്ല. പ്രകടമായ ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല എന്നതു തന്നെയാണ് കാരണം. എന്നാൽ, നിങ്ങളുടെ കാൽ വിരലുകളിൽ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോൾ അളവ് പ്രതിഫലിക്കും എന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്.

നിങ്ങളുടെ രക്തത്തിൽ കൊഴുപ്പു കൂടുമ്പോഴാണ് ഹൈ കൊളസ്ട്രോൾ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് പെരിഫറൽ എയർ ഡിസീസ് (പാഡ്) എന്ന രോഗത്തിനു കാരണമാകും. പാഡ് രോഗം വന്നാൽ, നിങ്ങളുടെ കാൽ വിരലുകളിലെ നഖങ്ങൾ വളരെ സാവധാനം വളരുകയോ എളുപ്പത്തിൽ ഒടിഞ്ഞു പോകുന്ന വിധത്തിൽ ദുർബലമാവുകയോ ചെയ്യും എന്നാണ് ഹാർലി സ്ട്രീറ്റ് ക്ലിനിക്കിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ സാമി ഫിറൂസി പറയുന്നത്.

കൊഴുപ്പിന്റെ അംശം നിങ്ങളുടെ രക്തധമനികളിൽ അടിഞ്ഞു കൂടുമ്പോഴാണ് പാഡ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ, നഖങ്ങൾക്ക് വളരാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാൻ പ്രയാസമാകും. ഈ രോഗം ഏത് രക്തക്കുഴലിലും ഉണ്ടാകാമെങ്കിലും സാധാരണയായി കണ്ടു വരുന്നത് കാലുകളിലാണെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

ഇതിന്റെ മറ്റൊരു ലക്ഷണം കാലുകളിലെയും കാൽപാദങ്ങളിലേയും രോമങ്ങൾ കൊഴിഞ്ഞു പോകുന്നതാണ്. അതുപോലെ കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടുക, മുറിവുകൾ ഉണങ്ങാൻ താമസിക്കുക തുടങ്ങിയവയൊക്കെയും പാഡിന്റെ ലക്ഷണങ്ങളാണ്. മാത്രമല്ല, കാലിന്റെ നിറം കൂടുതൽ വിളറി വെളുക്കുകയും ചെയ്യും.

ശരീരത്തിന്റെ സാധാരണ വളർച്ചയ്ക്കും ഈസ്ട്രോജെൻ, ടെസ്റ്റെറോൺ തുടങ്ങിയ ഹോർമോണുകൾ ഉണ്ടാകുന്നതിനും കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, അത് അമിതമായി ഉണ്ടാകുന്നത് അപകടകരവുമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP