Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു; രണ്ട് അമ്മമാരുടെ ജനിതക ഘടനകളോടെ പിറന്നത് ഐ വി എഫ് ചികിത്സയുടെ നൂതന പരീക്ഷണത്തിൽ; മനുഷ്യ വംശത്തിന്റെ നിയത സങ്കൽപങ്ങളെയും ശാസ്ത്രം മാറ്റുന്നു

മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു; രണ്ട് അമ്മമാരുടെ ജനിതക ഘടനകളോടെ പിറന്നത് ഐ വി എഫ് ചികിത്സയുടെ നൂതന പരീക്ഷണത്തിൽ; മനുഷ്യ വംശത്തിന്റെ നിയത സങ്കൽപങ്ങളെയും ശാസ്ത്രം മാറ്റുന്നു

മറുനാടൻ ഡെസ്‌ക്‌

ല തന്തക്ക് പിറന്നവൻ എന്നൊരു ശൈലി മലയാളത്തിൽ ഉണ്ട്. ഏതാണ്ട് അതേ അർത്ഥം വരുന്ന വാക്കുകളും പദ സഞ്ചയങ്ങളുമൊക്കെ ഒട്ടുമിക്ക ഭാഷകളിലും ഉണ്ട്. എന്നാൽ, പല തള്ളക്ക് പിറന്നവൻ എന്നൊന്നില്ല. കാരണം അത് തികച്ചും അസാദ്ധ്യമായതു കൊണ്ട് തന്നെ. എന്നാൽ, പല പതിവുകളും പാരമ്പര്യ രീതികളും ഇല്ലാതെയാക്കിയ ആധുനിക ശാസ്ത്രം ഇതും സാധ്യമാക്കിയിരിക്കുന്നു. ബ്രിട്ടനിൽ ഒരു ശിശു പിറന്നത് ഒരു അച്ഛനും രണ്ട് അമ്മമാരുമായിട്ടാണ്.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ വി എഫ്) എന്ന കൃത്രിമ ഗർഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഐ വി എഫി സാങ്കേതിക വിദ്യ നിലവിൽ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോൺട്രിയൽ ഡൊണേഷൻ ട്രീറ്റ്മെന്റ് (എം ഡി ടി) എന്ന ഈ ആധുനിക രീതി. മൈറ്റോകോൺട്രിയയുടെ വൈകല്യങ്ങൾ കാരണം കുട്ടികളിൽ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങൾക്കും രോഗാവസ്ഥകൾക്കും ഈ പുതിയ രീതി ഒരു പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്.

ഇത്തരം കേസുകളിൽ, അമ്മയുടെ മൈറ്റോകോൺട്രിയ വഴിയാണ് രോഗങ്ങളും മറ്റും കുഞ്ഞിലേക്ക് പകരുക. ശരീര കോശങ്ങൾക്ക് ഊർജ്ജം പകരുന്ന കുഞ്ഞൻ പവർഹൗസുകൾ എന്നാണ് മൈറ്റോകോൺട്രിയ അറിയപ്പെടുന്നത്. അത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള വൈകല്യമുള്ള മറ്റോകോൺട്രിയയ്ക്ക് പകരം മറ്റൊരു സ്ത്രീയുടെ മൈറ്റോകോൺട്രിയ ഉപയോഗിക്കാൻ വഴിയൊരുക്കുന്നതാണ് ഈ പുതിയ എം ഡി ടി രീതി. അത്തരത്തിൽ രണ്ട് സ്ത്രീകളുടെ ജനിതക ഘടകങ്ങളും, ഒരു പുരുഷന്റെ ഘടകങ്ങളും ഉപയോഗിച്ചുള്ള ഐ വി എഫിലാണ് മൂന്ന് മാതാപിതാക്കളുമായിഈ കുട്ടി ജനിച്ചു വീണത്.

ബ്രിട്ടനിലെ ഫെർട്ടിലിറ്റി റെഗുലേറ്റർ ആയ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അഥോറിറ്റിയാണ് ഇക്കാര്യം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ഗാർഡിയൻ പത്രത്തിന് നൽകിയത്. സാങ്കേതികമായി പറഞ്ഞാൽ ഈ കുട്ടിക്ക് രണ്ട് അമ്മമാർ ഉണ്ടായിരിക്കും. എന്നാൽ, രണ്ടാമത്തെ അമ്മയുമായി പൂർണ്ണമായ ജനിതക ബന്ധം ഉണ്ടായിരിക്കില്ല. കാരണം രണ്ടാമത്തെ അമ്മയുടെ ഡി എൻ എയുടെ 0.1 ശതമാനം മാത്രമായിരിക്കും കുട്ടിയിൽ ഉണ്ടാവുക.

ഈ വാർത്ത പുറത്ത് വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകളും ചൂടുപിടിക്കുകയാണ്. മൈറ്റോകോൺട്രിയൽ വൈകല്യങ്ങൾ ഉള്ള സ്ത്രീകൾ അത് അടുത്ത തലമുറയിലേക്ക് പകർന്ന് നൽകുന്നത് ഇല്ലാതെയാക്കാൻ പറ്റും എന്ന്ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, ശാസ്ത്രത്തിന്റെ ഈ വളർച്ച എത്തി നിൽക്കുക ഡിസൈനർ ബേബികളെ സൃഷ്ടിക്കുന്നതിലായിരിക്കും എന്ന് ഇതിനെ എതിർക്കുന്നവർ മുന്നറിയിപ്പ് നൽകുന്നു. ആദ്യ എം ഡി ടി വിജയിച്ചതിനു ശേഷം പിന്നെയും ഒന്നു രണ്ട് കുഞ്ഞുങ്ങൾ കൂടി ഇത്തരത്തിൽ ജനിച്ചിട്ടുണ്ടെന്നും എച്ച് എഫ് ഇ എ സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP