Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉറങ്ങുന്നതിന് മുൻപ് പ്രകൃതിയുടെ ശബ്ദങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞത് അരമണിക്കൂർ കൂടുതൽ ഉറക്കം കിട്ടും; മൊബൈലിലെ സ്ലീപ് ആപ്പുകളും ഉറക്കം വർദ്ധിപ്പിക്കും; സുഖമായി ഉറങ്ങാൻ അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെ

ഉറങ്ങുന്നതിന് മുൻപ് പ്രകൃതിയുടെ ശബ്ദങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞത് അരമണിക്കൂർ കൂടുതൽ ഉറക്കം കിട്ടും; മൊബൈലിലെ സ്ലീപ് ആപ്പുകളും ഉറക്കം വർദ്ധിപ്പിക്കും; സുഖമായി ഉറങ്ങാൻ അറിയേണ്ട കാര്യങ്ങൾ ഇവയൊക്കെ

മറുനാടൻ ഡെസ്‌ക്‌

വീടിന്റെ മേൽക്കൂരയുടെ അരികിൽ പിടിപ്പിച്ച തകരപാത്തിയിൽ മഴവെള്ളം വീണുണ്ടാകുന്ന താളം കേട്ടുറങ്ങിയ ബാല്യകാലം പലർക്കും ഉണ്ടാകും. അത്തരത്തിൽ ഉള്ള പ്രകൃതിയിലെ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് ഉറങ്ങാൻ കിടക്കുമ്പോൾ നല്ല ഉറക്കം ലഭിക്കുമെന്ന് പുതിയ റിപ്പോർട്ട്. പ്രകൃതി സ്വരങ്ങൾ റെക്കോർഡ് ചെയ്ത് കേട്ടാൽ കുറഞ്ഞത് 30 മിനിറ്റ് നേരത്തെ അധിക സുഖ നിദ്ര ലഭിക്കും എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

അതുപോലെ സ്മാർട്ട്ഫോണുകളിലെ സ്ലീപ് ആപ്പ് ഉപയോഗിക്കുന്നവർ ആഴ്‌ച്ചയിൽ മൂന്ന് ദിവസം അത് ഉപയോഗിച്ചാൽ മൂന്നര മണിക്കൂർ നേരത്തെ അധിക സുഖ നിദ്ര ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഉത്കണ്ഠ, വിഷാദരോഗം എന്നിവ ഇത്തരക്കാരിൽ വരാനുള്ള സാധ്യതയും തുലോം കുറവായിരിക്കും. സ്ലീപ്പ് ആപ്പുകൾ ആധിയും സമ്മർദ്ദവും അകറ്റുകയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം കുറക്കുകയും ചെയ്യും. ഇതാണ് സുഖ നിദ്ര പ്രദാനം ചെയ്യുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിശ്വസിക്കുന്നു.

അമിത ജോലി, ഉയർന്ന സമ്മർദ്ദം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയൊക്കെ നമ്മളിൽ പലരുടെ ഉറക്കം കളഞ്ഞിട്ടുണ്ട്. ഓരോ രാത്രിയും ഏഴ് മണിക്കൂറിനും ഒൻപത് മണിക്കൂരിനും ഇടയിൽ ഉറങ്ങണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ, അഞ്ചിൽ ഒരാൾക്ക് വീതം ഇന്നത്തെ കാലത്ത് മതിയായ ഉറക്കം ലഭിക്കുന്നില്ല.ൽ അതു തന്നെയാണ് അടുത്ത കാലത്ത് സ്ലീപ് ആപ്പുകളുടെ ജനപ്രീതി കുത്തനെ ഉയരാൻ കാരണമായത്. എൻ എച്ച് എസും ഇത്തരത്തിലുള്ള ചില ആപ്പുകൾ നിർദ്ദേശിക്കുന്നുണ്ട്.

അവയിൽ തന്നെ ഏറ്റവും അധികം ജനപ്രീതിയുള്ളവ പതിഞ്ഞ സ്വരത്തിൽ പ്രകൃതിയുടെ ശബ്ദം കേൾപ്പിച്ചാണ് മനുഷ്യനെ ഉറക്കുന്നത്. മറ്റു ചിലതിൽ താരാട്ട് പാട്ടുകളും, ഉറക്ക സമയത്ത് പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥകളുമാണ് കേൾപ്പിക്കുക. ഇവയെല്ലാം തന്നെ സുഖ നിദ്ര പ്രദാനം ചെയ്യുന്നതിൽ കാര്യക്ഷമമാണെന്നാണ് 300 പേരിൽ നടത്തിയ പഠനം തെളിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP