Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡിപ്രഷൻ മുതൽ ആസ്ത്മയും ആർത്രൈറ്റീസും വരെ ഉള്ളവർക്ക് നല്ലത്; സൂപ്പർ ഫുഡുമായി സായിപ്പന്മാർക്കിടയിൽ ക്ലച്ച് പിടിച്ച് നമ്മുടെ മഞ്ഞൾ; ഉപയോഗം കൂടിയവർക്ക് വേറെ പ്രശ്നങ്ങൾ; മഞ്ഞളിന്റെ ഗുണങ്ങളും ദോഷങ്ങളും

ഡിപ്രഷൻ മുതൽ ആസ്ത്മയും ആർത്രൈറ്റീസും വരെ ഉള്ളവർക്ക് നല്ലത്; സൂപ്പർ ഫുഡുമായി സായിപ്പന്മാർക്കിടയിൽ ക്ലച്ച് പിടിച്ച് നമ്മുടെ മഞ്ഞൾ; ഉപയോഗം കൂടിയവർക്ക് വേറെ പ്രശ്നങ്ങൾ; മഞ്ഞളിന്റെ ഗുണങ്ങളും ദോഷങ്ങളും

മറുനാടൻ ഡെസ്‌ക്‌

ലയാളികളെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന്റെ പ്രതീകമാണ് മഞ്ഞൾ. വയനാടൻ മഞ്ഞൾ മുറിച്ചപോലുള്ള വടക്കൻ പാട്ടിലെ നായികമാരുടെയും മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തിയെത്തുന്ന ആധുനിക മലയാള മങ്കയുടെയുമൊക്കെ സൗന്ദര്യം കവിതകളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയുമൊക്കെ നിരവധി തവണ കേട്ടവരാണ് നമ്മൾ. സൗന്ദര്യ സംരക്ഷണത്തിനായി മലയാള മങ്കമാർ എന്നും മഞ്ഞളരച്ച് പുരട്ടിയിരുന്നു എന്നതും മുത്തശ്ശിമാരുടെവാക്കുകൾലിൽ നിന്നും നാം അരിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണല്ലോ ഭാസ്‌കരൻ മാഷിന്റെ മഞ്ഞണി പൂനിലാവ് വരെ പേരാറ്റിൻ കടവിങ്കൽ നീരാടാൻ എത്തുമ്പോൾ മഞ്ഞളരച്ച് വെച്ചതും.

എന്നാൽ, കേവലം സൗന്ദര്യ സംരക്ഷണം മാത്രമല്ല മഞ്ഞളിന്റെ ധർമ്മം എന്നാണ് ഇപ്പോൾ സായിപ്പന്മാർ പറയുന്നത്. എയ്ഡ്സ് മുതൽ വിഷാദരോഗം വരെ എന്തിനുമുള്ള ഒരു ഒറ്റമൂലിയാണത്രെ ഇത്. ഗുളികയായും പൊടിയായുമൊക്കെ നിരവധി രോഗങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ, ഇതിന്റെ അമിത ഉപയോഗം നിമിത്തം ഒരു വ്യക്തിയുടെ ഗോൾ ബ്ലാഡർ പൊട്ടി എന്ന വാർത്ത പരന്നതോടെ ഇപ്പോൾ മഞ്ഞളിന്റെ ദൂഷ്യ വശങ്ങളും ചർച്ചാ വിഷയമായിരിക്കുകയാണ്.

സസ്യങ്ങളിൽ നിന്നും എടുക്കുന്ന ഔഷധഗുണമുള്ള നീരും, കായും പൂക്കളുമൊക്കെ ചേർത്ത് നിരവധി തരത്തിലുള്ള കൃത്രിമ സമീകൃതാഹാരങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയുടെ അമിതോപയോഗം ശരീരത്തെ അപകടകരമായി ബാധിക്കും എന്നാണ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യുയോർക്കിൽ വൈദ്യശാസ്ത്രജ്ഞർ പറയുന്നത്.

ഇപ്പോൾ ഗോൾ ബ്ലാഡർ തകർന്ന വ്യക്തി, പ്രതിദിനം പരമാവധി 300 മുതൽ 2000 മില്ലിഗ്രാം വരെ മാത്രമെ ഉപയോഗിക്കാവു എന്ന് നിർദ്ദേശിക്കപ്പെട്ടിരുന്ന ഇത്തരത്തിലുള്ള സമീകൃതാഹാരം 1500 മുതൽ 3000 മില്ലിഗ്രാം വരെ ഉപയോഗിച്ചിരുന്നുവത്രെ. സൂപ്പർ ഫുഡ് എന്നപേരിൽ എത്തുന്ന ഇത്തരം ഉദ്പന്നങ്ങൾ സാധാരണയായി ഡ്രഗ് റെഗുലേറ്ററി ഏജൻസികളുടെ പരിശോധനകൾക്ക് വിധേയമാകാറില്ല. എന്നാൽ, അവയിൽ പലതും പാർശ്വഫലം ഉണ്ടാക്കുന്നതാണെന്നും അവർ പറയുന്നു.

ഈ വ്യക്തിക്ക് നെഞ്ചു വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോൾ ബ്ലാഡർ തകർന്നതായി കണ്ടെത്തിയത്. നെഞ്ചു വേദനയുള്ളതിനാൽ ആദ്യം ഹൃദയവും പിന്നീട് ശ്വാസകോശവുമായിരുന്നു പരിശോധനക്ക് വിധേയമാക്കിയത്. അതിലൊന്നും ഒരു തകരാറും കാണാനാകാഞ്ഞതിനെ തുടർന്ന് സി ടി സ്‌കാനിന് വിധേയമാക്കുകയായിരുന്നു. അപ്പോഴാണ് ഗോൾ ബ്ലാഡർ തകർന്നതായി കണ്ടെത്തിയത്.

ഏകദേശം 1 സെ. മീ വലിപ്പത്തിലുള്ള ഒരു ഗോൾസ്റ്റോൺ ഇയാളുടെ ഗോൾ ബ്ലാഡറിന്റെ കഴുത്തിലായി ഉണ്ടായിരുന്നു. ഇത് ഗോൾ ബ്ലാഡരിൽ നിന്നും ചെറുകുടലിലെക്കുള്ള ബൈലിന്റെ ഒഴുക്കിനെ തടയുകയും അതുവഴി കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. ഗോൾ സ്്‌റ്റോൺ ഉള്ളവർക്ക് മഞ്ഞൾ ഒരിക്കലും നിർദ്ദേശിക്കപ്പെടരുത് എന്ന് ഈ ശാസ്ത്രജ്ഞർ പറയുന്നു., ബൈൽ സ്രവത്തെ പുറത്തേക്ക് നീക്കാനുള്ള ഗോൾ ബ്ലാഡറിന്റെ കഴിവിനെ മഞ്ഞൾ വർദ്ധിപ്പിക്കും എന്നതിനാലാണിത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP