Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൃദ്രോഗികൾക്ക് മുന്നറിയിപ്പ് നൽകുന്ന പേനത്തുമ്പിന്റെ വലിപ്പമുള്ള ഉപകരണം ആദ്യമായി മനുഷ്യനിൽ വച്ചു പിടിപ്പിച്ചു; സൗത്താംപ്ടൺ ആശുപത്രിയിലെ പരീക്ഷണ വിജയം ഹൃദ്രോഗികളുടെ ജീവൻ കാക്കാൻ ആവശ്യമുള്ളപ്പോൾ മുന്നറിയിപ്പ് നൽകും

ഹൃദ്രോഗികൾക്ക് മുന്നറിയിപ്പ് നൽകുന്ന പേനത്തുമ്പിന്റെ വലിപ്പമുള്ള ഉപകരണം ആദ്യമായി മനുഷ്യനിൽ വച്ചു പിടിപ്പിച്ചു; സൗത്താംപ്ടൺ ആശുപത്രിയിലെ പരീക്ഷണ വിജയം ഹൃദ്രോഗികളുടെ ജീവൻ കാക്കാൻ ആവശ്യമുള്ളപ്പോൾ മുന്നറിയിപ്പ് നൽകും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഏറ്റവും അപ്രതീക്ഷിതമായി എത്തുന്നതാണ് ഹൃദയാഘാതവും സ്തംഭവനവുമെല്ലാം. അൽപം നേരത്തേ അതിനെ കുറിച്ച് സൂചന ലഭിക്കുമായിരുന്നെങ്കിൽ വലിയൊരു അളവു വരെ ഹൃദ്രോഗം മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ ആകും എന്നാണ് ആധുനിക വൈദ്യശാസ്ത്രം വിശ്വസിക്കുന്നത്. ഇപ്പോഴിത ഹൃദ്രോഗിയുടെ നില വഷളാകാൻ തുടങ്ങുമ്പോൾ, നേരത്തേ തന്നെ അതിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സെൻസർ രംഗത്തെത്തിയിരിക്കുന്നു.

പേനത്തുമ്പിന്റെ വലിപ്പം മാത്രമുള്ള ഈ സെൻസർ ഇപ്പോൽ യു കെയിൽ ആദ്യമായി ഒരു ഹൃദ്രോഗിയിൽ ഘടിപ്പിച്ചിരിക്കുന്നു. പെട്ടെന്നുള്ള ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന ഈ സെൻസർ, ഹൃദ്രോഗികളെ ദീർഘകാലം പ്രശ്നങ്ങൾ ഇല്ലാതെ ജീവിക്കാൻ സഹായിക്കും. മാത്രമല്ല, ചെലവേറിയ ആശുപത്രി അഡ്‌മിഷനുകൾ ഒഴിവാക്കാനും അതുവഴി എൻ എച്ച് എസിന്റെ മേലുള്ള സമ്മർദ്ദം കുറംക്കാനും സഹായിക്കും.

ഹാംപ്ഷയറിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസൗത്താംപടണിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റുമാരായ ഡോ. ആൻഡ്രൂ ഫ്ളെറ്റ്, ഡോ. പീറ്റർ കൗബേൺ എന്നിവരാണ് ഫയർ 1 എന്ന് വിളിക്കുന്ന ഈ സെൻസർ മനുഷ്യ ശരീരത്തിൽ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ആദ്യമായി തയ്യാറാക്കിയത്.

ശരീരത്തിലെ ദ്രവ നില ഈ സെൻസർ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കും. അത് വർദ്ധിക്കുന്നത് അനുസരിച്ച് ഹൃദയാഘാതത്തിനുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഒരു കത്തീറ്റർ ഉപയോഗിച്ചുള്ള 45 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയായിരുന്നു ഇത് മനുഷ്യശരീരത്തിൽ ഘടിപ്പിഛ്കത്. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതോടെ ഇത് ചുരുങ്ങും എന്നതിനാൽ ഇതിനെ ശരീരത്തിലെ ഏറ്റവും വലിയ രക്തനാളിയായ ഇൻഫീരിയർ വീന കാവയിലേക്ക് കടത്തിവിടാൻ കഴിയും. ഉദരത്തിൽ സ്ഥിതി ചെയ്യുന്ന ഈ രക്തനാളിയാണ് അശുദ്ധരക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇൻഫീരിയ വീൻ കാവയിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ ഇതിനെ അതിരെ പൂർണ്ണ വലിപ്പത്തിലേക്ക് വികസിപ്പിക്കും. അങ്ങനെ ഇതിന് ശരീരത്തിലെ ദ്രവനില നിരീക്ഷിക്കാൻ കഴിയും. ദ്രവ നില കൂടുതലായാൽ അത് ശ്വസനത്തിന് പ്രയാസങ്ങൾ ഉണ്ടാക്കിയേക്കും. മാത്രമല്ല, ശ്വാസകോശത്തിലേക്ക് ദ്രവം പ്രവേശിക്കുന്നത് വഴി കൂടുതൽ ഗുരുതരമായ രോഗാവസ്ഥക്കും കാരണമായേക്കാം.

ഈ ഉപകരണം ഘടിപ്പിച്ചു കഴിഞ്ഞാൽ രോഗികൾക്ക് വയറിനു കുറുകെ ധരിക്കാനുള്ള ഒരു ബെൽറ്റ് നൽകും ദിവസവും രണ്ട് മിനിറ്റ് ഇത് ധരിക്കണം. ഇതാണ് അകത്തുള്ള സെൻസറിനെ റേഡിയോ ഫ്രീക്വെൻസി ഊർജ്ജം ഉപയോഗിച്ച് റീചാർജ്ജ് ചെയ്യുന്നത്. സെൻസർ ശേഖരിക്കുന്ന വിവരങ്ങൾ രോഗിയുടെ വീട്ടിൽ നിന്നും യു എച്ച് എസിലെ ഗവേഷക സംഘടത്തിന് കൈമാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP