Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇളകിയുള്ള മലശോധന... ചില അവ്യക്ത ശബ്ദങ്ങൾ കേൾക്കുക... അമിതമായി വിയർക്കുക തുടങ്ങിയ ആറോളം ലക്ഷണങ്ങൾ ഒരു പക്ഷെ അർബുദത്തിന്റേതാകാം; ലക്ഷക്കണക്കിന് പേരെ കീഴടക്കുന്ന കാൻസറിന്റെ പുതിയ ലക്ഷ്യങ്ങൾ അറിയാം

ഇളകിയുള്ള മലശോധന... ചില അവ്യക്ത ശബ്ദങ്ങൾ കേൾക്കുക... അമിതമായി വിയർക്കുക തുടങ്ങിയ ആറോളം ലക്ഷണങ്ങൾ ഒരു പക്ഷെ അർബുദത്തിന്റേതാകാം; ലക്ഷക്കണക്കിന് പേരെ കീഴടക്കുന്ന കാൻസറിന്റെ പുതിയ ലക്ഷ്യങ്ങൾ അറിയാം

മറുനാടൻ മലയാളി ബ്യൂറോ

സാധാരണമായ മുഴകൾ, നീണ്ടു നിൽക്കുന്ന ചുമയും തലവേദയും ഒക്കെ ഒരുപക്ഷെ കാൻസറിന്റെ ലക്ഷണങ്ങൾ ആകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, ഈ മാരക രോഗം നൽകുന്ന ചില സൂചനകളിൽ വിചിത്രങ്ങളായ ചിലവയും ഉണ്ട്. ഇളകിയുള്ള മലശോധന, അമിതമായ വിയർപ്പ്, ചില അപരിചിത ശബ്ദങ്ങൾ കേൾക്കുക തുടങ്ങിയവയൊക്കെ കാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാം. ഇവയിൽ പലതും സാധാരണ രോഗ ലക്ഷണങ്ങളാണ്, മറ്റ് പല രോഗങ്ങളും ഇതേ ലക്ഷണം കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ തെറ്റിദ്ധരിക്കപ്പെടാനും ഇടയുണ്ട്.

എന്നിരുന്നാലും, ലക്ഷണങ്ങൾ മനസ്സിലാക്കി നേരത്തേ പരിശോധനകളിലൂടെ രോഗം കണ്ടെത്തിയാൽ, കാൻസറിന്റെ ചികിത്സ കൂടുതൽ എളുപ്പമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാൻസർ റിസർച്ച് യു കെയിലെ ഹെൽത്ത് ഇൻഫർമേഷൻ മാനേജരായ കാരിസ് ബെറ്റ്സ് പറയുന്നത് 200ൽ അധികം കാൻസർ ഉണ്ടെന്നും അതുകൊണ്ടു തന്നെ വൈവിധ്യങ്ങളായ നിരവധി ലക്ഷണങ്ങൾ കാണപ്പെടുമെന്നുമാണ്. അതെല്ലാം തിരിച്ചറിയാൻ ഒരുപക്ഷെ സാധിച്ചെന്നു വരില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം സ്വീകരിക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.

ലക്ഷണങ്ങൾ പ്രദർശിപ്പിച്ചാലും, എപ്പോഴും അത് കാൻസർ തന്നെയാകണമെന്നില്ല. എന്നാൽ, കാൻസർ ആണെങ്കിൽ, നേരത്തേ കണ്ടുപിടിക്കുന്നത് ഭാവിയിൽ ഏറെ ഉപകാരപ്രദമായി മാറും. ഇളകിയുള്ള മലശോധന ഒരുപക്ഷെ പാൻക്രിയാസ് കാൻസറിന്റെ ലക്ഷണമാകാം എന്നാണ് വിദഗ്ദ്ധർ പറഹ്യൂന്നത്. വളരെ വിചിത്രമായി തോന്നാമെങ്കിലും, പാൻക്രിയാസിലെ ട്യുമറുകൾക്ക് അവയവത്തിന്റെ നാളികളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന് വിദഗ്ദ്ധർ പറയുന്നു. അതുകൊഴുപ്പിനെ വിഭജിക്കുന്നതിനു സഹായിക്കുന്ന എൻസൈമുകളുടേയും ബൈലിന്റെയും പുറത്തേക്കുള്ള വരവിനെ തടയും.

എന്നാൽ, സിസ്റ്റിക് ഫൈബ്രോസിസ്, സീലിക് രോഗം എന്നിവയിലും സമാനമായ സാഹചര്യം ഉണ്ടാകാം. അതുകൊണ്ടു തന്നെ ഈ ലക്ഷനം കണ്ടേത്തിയാൽ അത് കാൻസർ ആണെന്ന് എപ്പോഴും കരുതാനാകില്ല. കൂടുതൽ പരിശോധനകൾക്ക് വിധേയമാകുന്നതായിരിക്കും നല്ലത്. അതുപോലെ വിചിത്രങ്ങളായ ശബ്ദങ്ങൾ കേൾക്കുക എന്നത് സാധാരണയായി മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു ലക്ഷണമായി ആണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, അത് കാൻസർ ആകാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.

ഓഡിറ്ററി ഹാലുസിനേഷൻസ് എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ മസ്തിഷ്‌കത്തിലെ കാൻസർ മൂലവും ഉണ്ടാകാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ടെമ്പൊറൽ ലോബിൽ ട്യുമർ വരുമ്പോഴാണ് സാധാരണയായി ഇത് ഉണ്ടാവുക. അതുപോലെ നിങ്ങളുടെ നഖത്തിന്റെ ആകൃതിയിലും നിറത്തിലും മാറ്റങ്ങൾ ഉണ്ടായാലും അത് ഒരുപക്ഷെ കാൻസർ മൂലമാകാം എന്ന് വിദഗ്ദ്ധർ പറയുന്നു. നഖത്തിനടിയിലായി നീല, ബ്രൗൺ, കറുപ്പ് നിറങ്ങളിലുള്ള വരകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ അത് ഒരു പക്ഷെ ത്വക്കിലെ അർബുദമാകാം. നഖത്തിന്റെ ആകൃതിയിൽ മാറ്റമുണ്ടാവുകയാണെങ്കിൽ അത് ശ്വാസകോശത്തിലെ കാൻസറും, നഖം വിളറുകയാണെങ്കിൽ അത് കരളിലെ കാൻസറും ആകാമെന്നുംഅവർ പറയുന്നു.

നിങ്ങളുടെ ബാലൻസ് നഷ്ടപ്പെടുക മസ്തിഷ്‌കത്തിലെ കാൻസറിനുള്ള മറ്റൊരു ലക്ഷണമാണ്. സാധാരണയായി ഇത് ഡിമെൻഷ്യയുമായി ബന്ധപ്പെട്ടതാണ്. അമിതമായ വിയർപ്പ്, അതുവരെ നിങ്ങൾ ഏറെ താത്പര്യത്തോടെ ചെയ്തിരുന്ന കാര്യങ്ങളിൽ വിരക്തി തോന്നുക എന്നിവയൊക്കെ കാൻസറിന്റെ ലക്ഷണങ്ങൾ ആകാമെന്നും വിദഗ്ദ്ധർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP