Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചികിത്സയെ പ്രതിരോധിക്കുകയും വളർന്ന് പരുകുകയും ചെയ്യുന്നു; പ്രധാനമായും രോഗകാരികളാകുന്ന ഫംഗസുകളുടെ പേരു വിവരങ്ങൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന; ഈസ്റ്റും പൂപ്പലും മാരക അപകടകാരികൾ

ചികിത്സയെ പ്രതിരോധിക്കുകയും വളർന്ന് പരുകുകയും ചെയ്യുന്നു; പ്രധാനമായും രോഗകാരികളാകുന്ന ഫംഗസുകളുടെ പേരു വിവരങ്ങൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന; ഈസ്റ്റും പൂപ്പലും മാരക അപകടകാരികൾ

സ്വന്തം ലേഖകൻ

നങ്ങളുടെ ആരോഗ്യത്തിന് അത്യന്തം ഭീഷണിയാകുന്ന 19 ഫംഗസുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. വളരുകയും ചികിത്സയെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു ഡസനിലധികം ഫംഗസുകളുടെ വിവരങ്ങളാണ് ഗ്ലോബൽ ഹെൽത്ത് ഏജൻസിയായ ഡബ്ല്യുഎച്ച്ഒ പുറത്ത് വിട്ടത്. ഈസ്റ്റും പൂപ്പലും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഫംഗൽ ഇൻഫെക്ഷൻ മൂലം ലോകത്ത് ഓരോ വർഷവും 1.7 ദശലക്ഷം ജനങ്ങൾ മരിക്കുകയും 150 ദശലക്ഷം ആളുകൾക്ക് ഗുരുതര അണുബാധയുണ്ടാവുകയും ചെയ്യുന്നു.

ആശുപത്രികൾ കേന്ദ്രീകരിച്ച് ഫംഗസ് അണുബാധ പടരുന്നുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി ഇല്ലാത്തവരിൽ മരണ കാരണമാവുകയും ചെയ്യുന്നു. കോവിഡിനു ശേഷം ഇത്തരം സാഹചര്യം കൂടുകയാണ്. കോവിഡ് 19 ബാധിച്ച് പ്രതിരോധ ശേഷി കുറഞ്ഞവരിലും മറ്റും ഈ രോഗകാരികളായ ഫംഗസ് മരണം വിതയ്ക്കുന്നുണ്ട്. കോവിഡ് ചികിത്സയും സ്റ്റിറോയ്ഡുകളും മറ്റും വീണ്ടും ഫംഗസുകൾക്കെതിരെ ശരീരത്തിന്റെ പ്രവർത്തനം ക്ഷയിപ്പിക്കുന്നു.

ഫംഗസ് രോഗകാരികളെ കുറിച്ചുള്ള ഗവേഷണത്തിന്റെ ചരിത്രപരമായ ദൗർലഭ്യം രോഗ നിർണ്ണയത്തേയും പ്രായോഗിക ചികിത്സകളേയും കുറിച്ചുള്ള അറിവിന്റെ ദൗർലഭ്യത ഗവേഷണങ്ങൾക്ക് തടസ്സമാകുന്നു. ഫംഗൽ ഇൻഷെക്ഷനുകൾ വർദ്ധിക്കുകയാണെന്നും ചികിത്സകളോട് ഇവ പ്രതികരിക്കുന്നില്ലെന്നതും ലോകത്തെവിടെയും പൊതുജനാരോഗ്യത്തിലെ ആശങ്കയ്ക്ക് കാരണമാകുന്നതായി ഡബ്ല്യുഎച്ച്ഒയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോക്ടർ ഹനാൻ ബാൽക്കി വ്യക്തമാക്കി. കടുത്ത ഫംഗൽ ഇൻഫെക്‌നുകൾ ബാധിച്ചവർ രോഗബാധിതരായി മാറുകയാണ്.

Critical' priority:

1. Cryptococcus neoformans

2. Candida auris

3. Aspergillus fumigatus

4. Candida albicans

'High' priority:

1. Histoplasma

2. Eumycetoma

3. Mucorales

4. Candida tropicalis

5. Nakaseomyces

6. Candida parapsilosis

'Medium' priority:

1. Scedosporium

2. Lomentospora prolificans

3. Coccidioides

4. Pichia kudriavzeveii

5. Cryptococcus gattii

6. Talaromyces marneffei

7. Pneumocystis jirovecii

8. Paracoccidioides

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP