Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

സാധാരണ ബാക്ടീരിയയേക്കാൾ 5000 ഇരട്ടി വലുപ്പമുള്ള ബാക്ടീരിയയെ കണ്ടെത്തിയെന്ന് ശസ്ത്രജ്ഞർ; കരീബിയയിലെ ജലസ്രോതസ്സുകളുടെ സമീപത്തുള്ള കണ്ടൽക്കാടുകളുടെ ഇലകളിൽ കണ്ടെത്തിയത് വലിയ ബാക്ടീരിയകളെ; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ബാക്ടീരിയയുടെ കഥ

സാധാരണ ബാക്ടീരിയയേക്കാൾ 5000 ഇരട്ടി വലുപ്പമുള്ള ബാക്ടീരിയയെ കണ്ടെത്തിയെന്ന് ശസ്ത്രജ്ഞർ; കരീബിയയിലെ ജലസ്രോതസ്സുകളുടെ സമീപത്തുള്ള കണ്ടൽക്കാടുകളുടെ ഇലകളിൽ കണ്ടെത്തിയത് വലിയ ബാക്ടീരിയകളെ; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ബാക്ടീരിയയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ബാക്ടീരിയയെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഒരു സെന്റിമീറ്റർ വലിപ്പമുള്ള ഈ ബാക്ടീരിയ ഒരുപക്ഷെ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഒരേയൊരു ബാക്ടീരിയ ആയിരിക്കും. കരീബിയൻ ദ്വീപുകളിലെ, ഗൗഡിലോപ്, ലെസ്സർ ആന്റൈൽസിലെ കണ്ടൽക്കാടുകളിൽ, ജലത്തിലാഴ്ന്ന് കിടക്കുന്ന ഇലകളിന്മേലാണ് തിയോമാർഗാരിറ്റ മാഗ്‌നിഫിക്ക എന്ന ശാസ്ത്രീയ നാമമുള്ള ഈ ബാക്ടീരിയയെ കണ്ടെത്തിയത്.

സേമിയയോട് സമാനമായ രീതിയിൽ കനം കുറഞ്ഞ നാരുപോലെ കാണപ്പെടുന്ന ഇതിനുള്ളി സൾഫറിന്റെ കണികകൾ ഉണ്ട്. സൾഫർ കണികകൾ പ്രകാശം വികിരണം ചെയ്യുന്നതിനാൽ മുത്തുകൾക്ക് സമാനമായ രീതിയിൽ ഈ ബാക്ടീരിയകൾക്ക് തിളക്കവുമുണ്ട്. ഭീമാകാരനായ സൂക്ഷ്മാണു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ബാക്ടീരിയയ്ക്ക് മറ്റു ബാക്ടീരിയകളേക്കാൾ ആയിരക്കണക്കിന് മടങ്ങ് വലിപ്പമുണ്ട്. അതുകൊണ്ടു തന്നെ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണുവാനും സാധിക്കും.

നിലവിലെ ബാക്ടീരിയ കോശത്തിന്റെ വലിപ്പത്തെ സംബന്ധിച്ച ധാരണകൾ തിരുത്തുന്ന തിയോമാർഗരിറ്റ മാഗ്‌നിഫിക്ക, ബാക്ടീരിയ നഗ്‌നനേത്രങ്ങൾകൊണ്ട് കാണാൻ ആകാത്ത ജീവിയാണ് എന്ന ധാരണയേയും മാറ്റി മറിക്കുന്നു. ഒരു ശരാശരി ബാക്ടീരിയയുടെ 5000 ഇരട്ടി വലിപ്പം ഇതിനുണ്ടെന്ന് കാലിഫോർണിയ, ബെർക്കിലി നാഷണൽ ലബോറട്ടറിയിലെ മറൈൻ ബയോളജിസ്റ്റായ ജീൻ മാരീ വോളന്റ് പറയുന്നു. മറ്റു ബാക്ടീരിയകൾ ഇതിനെ കണ്ടാൽ ഒരു സാധാരണ മനുഷ്യൻ എവറസ്റ്റിന്റെ ഉയരമുള്ള മറ്റൊരു മനുഷ്യനെ കണ്ടുമുട്ടുന്നതുപോലെ ഇരിക്കുമെന്നും അവർ പറഞ്ഞു.

സസ്യങ്ങളിലെ പ്രകാശ സംശ്ലേഷണത്തിനോട് സമാനമായ കീമോസിന്തെസിസ് എന്ന പ്രക്രിയയാണ് ഇതിന്റെ മെറ്റബോളിക് പ്രവർത്തനം. 2009-ൽ യൂണിവേഴ്സിറ്റി ഓഫ് ഫ്രഞ്ച് ആന്റൈൽസിലെ ഒലിവർ ഗ്രോസായിരുന്നു ഈ അത്ഭുത ബാക്ടീരിയയെ ആദ്യമായി കണ്ടെത്തിയറ്റ്. എന്നാൽ, അന്ന് ഇത് അത്രയ്ക്ക് ശ്രദ്ധയാകർഷിച്ചില്ല. മാത്രമല്ല, ഗ്രോസ് കരുതിയത് ഇതൊരു ഫംഗസ് ആയിരിക്കുമെന്നായിരുന്നു. പിന്നീട് അഞ്ചു വർഷത്തെ പഠന-ഗവേഷണങ്ങൾക്കൊടുവിലാണ് ഗ്രോസികുൻ മറ്റു ഗവേഷകർക്കും ഇത് ഒരു ബാക്ടീരിയ ആണെന്ന് കണ്ടെത്താനായത്.

സൂക്ഷ്മദർശിനിയാൽ മാത്രം കാണാൻ കഴിയുന്ന, ഏകകോശ ജീവികൾ എന്നാണ് പൊതുവെ ബാക്ടീരിയയ്ക്കുള്ള നിർവ്വചനം. മാത്രമല്ല അവയ്ക്ക് വ്യക്തമായ ഒരു ന്യുക്ലിയസ്സും ഇല്ല. അതിനാൽ അവ പ്രോകാര്യോട്ട് എന്ന വിഭാഗത്തിൽ പെടുന്നു. ഇപ്പോൾ കണ്ടെത്തിയ തിയോമാർഗരിറ്റ മാഗ്‌നിഫിക്ക എന്ന ഭീമൻ ബാക്ടിരിയ സൾഫർ ഓക്സീകരണത്തിന് കെൽപ്പുള്ളവയാണ് സൾഫർ സംയുക്തങ്ങളുടെ ഓക്സീകരണത്തിലൂടെയാണ് അവ ജീവിക്കാൻ ആവശ്യമായ ഊർജ്ജം കണ്ടെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP