Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

80 വർഷം കൂടി കഴിഞ്ഞാൽ മനുഷ്യന്റെ ശരാശരി ആയുസ്സ് 130 വയസ്സാകും; ഭാഗ്യമുള്ളവർക്ക് 180 വയസ്സു വരെ ജീവിച്ചിരിക്കാം; അടുത്ത തലമുറയെ മരണം ഉപേക്ഷിക്കും; കാലനില്ലാത്ത കാലം ഇങ്ങെത്തുമ്പോൾ

80 വർഷം കൂടി കഴിഞ്ഞാൽ മനുഷ്യന്റെ ശരാശരി ആയുസ്സ് 130 വയസ്സാകും; ഭാഗ്യമുള്ളവർക്ക് 180 വയസ്സു വരെ ജീവിച്ചിരിക്കാം; അടുത്ത തലമുറയെ മരണം ഉപേക്ഷിക്കും; കാലനില്ലാത്ത കാലം ഇങ്ങെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

''മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു

മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല'' - പഞ്ചേന്ദ്രോപാഖ്യാനം എന്ന കൃതിയിൽ മലയാളത്തിലെ ആക്ഷേപഹാസ്യത്തിന്റെ ചക്രവർത്തിയായ സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെ ഭാവനയിൽ വിരിഞ്ഞ കാലനില്ലാത്ത കാലം ഇങ്ങെത്താൻ പോകുന്നുവത്രെ! 80 വർഷം കഴിയുമ്പോഴേക്കും മനുഷ്യന്റെ ശരാശരി വയസ്സ് 130 ആയി ഉയരുമെന്നാണ് ചില ഗവേഷകർ പറയുന്നത്. മാത്രമല്ല, ഭാഗ്യം ചെയ്തവർക്ക് 180 വയസ്സ് വരെ ജീവിക്കാനും കഴിയുമെന്ന് മോൺട്രിയലിലെ എച്ച് ഇ സിയിലുള്ള ഗവേഷകർ പറയുന്നു.

അസിസ്റ്റന്റ് പ്രൊഫസറായ ലിയോ ബെൽസിൽ പറയുന്നത് 2100-ാ0 ആണ്ടാകുമ്പോഴേക്കും ഏറ്റവും കൂടുതൽ കാലം ജീവിത്തിരുന്ന വ്യക്തിയുടെ റെക്കൊർഡ് തകർക്കപ്പെടുമെന്നാണ്. 1997-ൽ തന്റെ 122-ാ0 വയസ്സിൽ മരണമടഞ്ഞ ഫ്രഞ്ച് വനിതയായ ജീൻ കാൽമെന്റിനാണ് ഇപ്പോൾ ഏറ്റവും അധികകാലം ജീവിച്ചിരുന്ന വ്യക്തി എന്ന റെക്കോർഡുള്ളത്. സത്യത്തിൽ മനുഷ്യവംശത്തിന് ഏറ്റവും കൂടിയ ഒരു ആയുസ്സ് എന്നൊരു പരിധി ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതുവരെ ജീവിച്ചിരുന്ന ഏതൊരു വ്യക്തിയുടെയും കാലാവധിക്കും അപ്പുറം മനുഷ്യർ ജീവിച്ചിരിക്കും എന്നും അദ്ദേഹം പറയുന്നു.

കൂടുതൽ കൂടുതൽ ആളുകൾ നിലവിലെ ആയുസ്സ് പരിധിക്ക് അപ്പുറത്തേക്ക് ജീവിതം നീട്ടുന്നത് സമൂഹത്തിൽ അതീവ സങ്കീർണ്ണത സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രായമേറും തോറും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സ ചെലവ് കുതിച്ചുയരുന്നതായിരിക്കും ഏറ്റവും വലിയ പ്രത്യാഘാതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ കെയർ, പെൻഷൻ, മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയും കനത്ത പ്രതിസന്ധി നേരിടും. നികുതി കൊടുക്കുന്ന പൗരന്മാരേക്കാൾ കൂടുതൽ അവരുടെ നികുതി പണത്തെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങളുടെ എണ്ണം വർദ്ധിക്കും, അദ്ദേഹം പറയുന്നു.

''പത്തുനൂറു പറവച്ചാൽ മുതുക്കന്മാർക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടു പറ്റു വിളമ്പുപോളെത്തുമെല്ലാം
പത്തുകോടി ജനമുണ്ട് പല്ലുപോയിട്ടൊരു വീട്ടിൽ
കുത്തിവച്ച പാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു''

മൂന്ന് നൂറ്റാണ്ടുകൾക്ക് മുൻപ് നമ്പ്യാരാശാന്റെ ഭാവനയിൽ വിരിഞ്ഞ കഷ്ടപ്പാടുകളും ഇവിടമാകെ നടമാടുമെന്നാണ് ഇപ്പോൾ ശാസ്ത്രം പറയുന്നത്. പാർപ്പിടക്ഷാമവും ഭക്ഷ്യക്ഷാമവുമെല്ലാം വർദ്ധിക്കും. ചികിത്സാ ചെലവുകൾ അസാധാരണമാം വിധം വർദ്ധിക്കും. പല സന്ദർഭങ്ങളിലായി പല അവയവങ്ങളും മാറ്റിവെയ്ക്കേണ്ടതായി വരും. എന്നാൽ അത് സാധ്യമാവുകയും ചെയ്യും. ഒരു പഴയ കാർ കേടുപാടുകൾ തീർത്ത് ഓടിച്ചു നടക്കുന്നതുപോലെയാകും മനുഷ്യ ജീവിതമെന്നാണ് പ്രൊഫസർ എയ്ലീൻ ക്രിമ്മിൻസ് പറയുന്നത്.

ദീർഘായുസ്സുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര വിവരസമാഹാരത്തിൽ പറയുന്നത്. 50 വയസ്സു കഴിയുമ്പോൾ മരണ സാദ്ധ്യത വർദ്ധിച്ചു വരുന്നു എന്നാണ്. എന്നാൽ ഇത് 80 വയസ്സായും പിന്നീട് 110 വയസ്സായും വർദ്ധിക്കുമെന്നും വിദഗ്ദർ പറയുന്നു. ഒരു വ്യക്തി 110 വയസ്സാകുമ്പോൾ അടുത്ത വർഷം മരണമടയാനുള്ള സാദ്ധ്യത 50 ശതമാനമായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP