Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓമിക്രോൺ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ താഴ്ന്ന മരണനിരക്ക് ലോകത്തിന് ആശ്വാസമാകുന്നു; മാരകമല്ലെങ്കിലും അതിവേഗം പടരുന്നതുമാത്രം ആശങ്ക; ഫ്രാൻസിൽ സർവ്വകല റെക്കോർഡിട്ട് പുതിയ കോവിഡ് രോഗികൾ; ഓമിക്രോൺ സുനാമിയെ എങ്ങനെ നേരിടും ?

ഓമിക്രോൺ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ താഴ്ന്ന മരണനിരക്ക് ലോകത്തിന് ആശ്വാസമാകുന്നു; മാരകമല്ലെങ്കിലും അതിവേഗം പടരുന്നതുമാത്രം ആശങ്ക; ഫ്രാൻസിൽ സർവ്വകല റെക്കോർഡിട്ട് പുതിയ കോവിഡ് രോഗികൾ; ഓമിക്രോൺ സുനാമിയെ എങ്ങനെ നേരിടും ?

മറുനാടൻ മലയാളി ബ്യൂറോ

മിക്രോണിന്റെ എപ്പിസെന്ററായി കണക്കാക്കുന്ന ദക്ഷിണാഫ്രിക്കയിൽ നിന്നും പുറത്തുവരുന്നത് ഏറെ ആശ്വാസദായകമായ വാർത്തകളാണ്. മുൻകാല തരംഗങ്ങളിൽ സംഭവിച്ച കോവിഡ് മരണങ്ങളുടെ കാൽ ഭാഗം മാത്രമാണ് ഓമിക്രോൺ തരംഗകാലത്ത് ഉണ്ടായിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻകാല തരംഗങ്ങളുടെ കാലത്ത് രോഗബാധിതരിൽ 21.3 ശതമാനം പേർ മരണത്തെ പുൽകിയപ്പോൾ ഓമിക്രോൺ ബാധിതരിൽ 4.5 ശതമാനം മാത്രമാണ് മരണപ്പെട്ടതെന്ന് പഠനത്തിൽ വ്യക്തമാകുന്നു.

ഇന്റർനാഷണൽ ജേർണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച് പഠന റിപ്പോർട്ടിൽ പറയുന്നത് ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും ഓമിക്രോൺ കാലത്ത് മുൻ കാലങ്ങളേക്കാൽ കാൽ ഭാഗം മാത്രമാണെന്നാണ്. വലിയൊരു മഹാമാരി ഒഴിഞ്ഞുപോകുന്നതിന്റെ സൂചനയായി എത്തിയതാകാം ഓമിക്രോൺ എന്നാണ് ഇപ്പോൾ വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും പ്രഹര ശേഷി അത്രയില്ലാത്തതിനാൽ ഇതിനെ ഒരു മാരക വൈറസായി കാണേണ്ടതില്ല എന്നും അവർ പറയുന്നു.

എന്നാൽ, ഇവിടെയും ചില തർക്കങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിന് ആധാരമായ പഠനത്തിൽ ഉൾപ്പെട്ടിരുന്ന രോഗികൾ എല്ലാവരും തന്നെ താരതമ്യേന ചെറുപ്പക്കാരായിരുന്നു. അത് ഫലത്തെ കാര്യമായി സ്വാധീനിച്ചിരിക്കാം. എന്നാൽ, ഈ ഒരു പഠനം മാത്രമല്ല, ഓമിക്രോൺ താരതമ്യേന ദുർബലമാണെന്ന് തെളിയിച്ചിട്ടുള്ളത്. യഥാർത്ഥ സാഹചര്യങ്ങളിൽ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും നടത്തിയ മറ്റു ചില പഠനങ്ങളിലും ഇത് കണ്ടെത്തിയിരുന്നു. എന്നാൽ, ഈ പുതിയ പഠനത്തിലാണ് ഓമിക്രോണുമായി ബന്ധപ്പെട്ട മരണങ്ങൾ സമഗ്രമായി പഠനവിധേയമാക്കിയത്.

മുൻകാല തരംഗങ്ങളിൽ രോഗബാധിതരുടെ 43.3 ശതമാനത്തിന്റെ അതിതീവ്ര ചികിത്സ ആവശ്യമയി വന്നെങ്കിൽ, ഓമിക്രോൺ ബാധിതരിൽ ഇത് വെറും ഒരു ശതമാനത്തിനു മാത്രമാണ് അവശ്യമായി വന്നത്. ഇതും ഓമിക്രോൺ അപകടകാരിയല്ല എന്നതിനു തെളിവായി ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, മുൻ വകഭേദങ്ങളുടെ കാലത്ത് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് ഏറ്റവും ചുരുങ്ങിയത് ഒമ്പത് ദിവസങ്ങളെങ്കിലും വേണ്ടിവന്നു, രോഗം ഭേദമായി ആശുപത്രി വിട്ടുപോകാൻ. എന്നാൽ ഓമിക്രോൺ ബാധിതർ നാലു ദിവസം കൊണ്ട് സുഖപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇനി മറ്റൊരുകാര്യം, ഓമിക്രോൺ ബാധിച്ച് ആശുപത്രിയിൽ ആയവരിൽ മൂന്നിൽ ഒന്നുപേർ മാത്രമാണ് ഓമിക്രോൺ സ്ഥിരീകരിച്ചതിനുശേഷം ആശുപത്രികളിൽ എത്തിയത്. ബാക്കി മൂന്നിൽ രണ്ടു പേരും മറ്റ് രോഗങ്ങൾക്ക് ചികിത്സതേടി ആശുപത്രികളിൽ എത്തിയവരാണ്. ആശ്യപത്രി പ്രവേശനത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായ കോവിഡ് പരിശോധനയിൽ മാത്രമാണ് ഇവർ രോഗികളാണെന്ന് തിരിച്ചറിഞ്ഞത്. അതായത് മൂന്നിൽ രണ്ട് ഭാഗം ഓമിക്രോൺ ബാധിതരും ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നില്ല എന്ന് ചുരുക്കം. ഇതും ഈ വകഭേദത്തെ അത്രയ്ക്ക് ഭയക്കെണ്ടതില്ല എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP