Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ

എന്തുകൊണ്ട് ബോത്സ്വാന വകഭേദം ഇത്രയേറെ മാരകമായി? ഇതുവരെ ലോകം കണ്ടെത്തിയ എല്ലാ വൈറസുകളും ഒരുമിച്ച് കൂട്ടിയാൽ കിട്ടുന്നതിനേക്കാൾ കരുത്തേറിയ വകഭേദം; ബ്രിട്ടന്റെ പുതിയ വാക്സിൻ ചിലപ്പോൾ പൊരുതിയേക്കും; ഓമിക്രോൺ വൈറസിനെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്? ലോകം വീണ്ടും ജാഗ്രതയിൽ; ഒരിക്കൽ കൂടി കോവിഡ് ആശങ്ക എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണ വൈറസിന് ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളിൽ വെച്ച് ഏറ്റവും ഭീകരമായ വകഭേദമാണ് ഇപ്പോൾ ബോത്സ്വാനയിൽ കണ്ടെത്തിയ വകഭേദം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതിനു മുൻപ് ഉണ്ടായിരുന്ന വകഭേദങ്ങൾക്ക് ഉണ്ടായിരുന്ന മ്യുട്ടേഷനുകൾ അഥവാ ജനിതകമാറ്റങ്ങൾ എല്ലാം തന്നെ ഈ പുതിയ വകഭേദത്തിനുള്ളപ്പോൾ, അതുകൂടാതെ മറ്റ് പല പുതിയ മ്യുട്ടേഷനുകളും ഇതിനു സംഭവിച്ചിട്ടുണ്ട്. അതാണ് ഈ വകഭേദത്തെകൂടുതൽ മാരകമാക്കുന്നത്.

ഈ അതിഭീകര വകഭേദം, ഇപ്പോൾ ലോകമാകമാനം വ്യാപിച്ച ഡെല്റ്റ വകഭേദത്തിലെ മ്യുട്ടേഷനുകൾ സ്വായത്തമാക്കിയതിനാൽ, ഇതിനും അതിവ്യാപനശേഷി കൈവന്നിട്ടുണ്ട് അതുപോലെ വാക്സിനെ പ്രതിരോധിക്കുന്ന ബീറ്റ വകഭേദത്തിനുള്ള മ്യുട്ടേഷനുകളും ഇതിൽ ദൃശ്യമാകുന്നുണ്ട്. അതോടൊപ്പം കഴിഞ്ഞ ശീതകാലത്ത് ബ്രിട്ടനിൽ ഭീതി വിതറിയ ആൽഫ വകഭേദത്തിന്റെ മ്യുട്ടേഷനുകളും ഇതിനുണ്ട്. ഇതിനൊക്കെ പുറമേയാണ് മനുഷ്യകോശങ്ങളിൽ കയറുവാനും അവിടെ പറ്റിപ്പിടിച്ച് കിടക്കുവാനും വൈറസിനെ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനിൽ വന്ന ഒട്ടനവധി മ്യുട്ടേഷനുകൾ.

ലോകരോഗ്യ സംഘടന ഓമിക്രോൺ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദത്തിന് മൊത്തം 32 മ്യുട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. അത് സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്ന മ്യുട്ടേഷനുകളാണ്. നിലവിൽ ഏറ്റവുമധികം ഭീതിയുണർത്തുന്ന ഡെൽറ്റാ വകഭേദത്തിന്റെ ഇരട്ടി മ്യുട്ടേഷനുകളാണ് ഇതിനുള്ളത്. അതിനാൽ തന്നെ വാക്സിന്റെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാൻ ഇതിനാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതിനുള്ള പ്രധാനകാരണം, ഈ ജനിതകമറ്റങ്ങൾ എല്ലാം തന്നെ സംഭവിച്ചിരിക്കുന്നത് ബി. 1.1.529 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനാണ് എന്നതുതന്നെയാണ്.

നിലവിലെ വാക്സിൻ ശരീരത്തെ പരിശീലിപ്പിക്കുന്നത് പഴയ വകഭേദങ്ങളുടെ സ്പൈക്ക് പ്രോട്ടീനെ തിരിച്ചറിയുവാനാണ്. എന്നാൽ, ഓമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീന് ഇത്രയധികം ജനിതകമാറ്റങ്ങൾ സംഭവിച്ചതിനാൽ അതിന് തീർത്തും വ്യത്യസ്തമായ ഒരു രൂപമാണുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യ പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. തിരിച്ചറിയാത്തിടത്തോളം കാലം പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെതിരെ പോരാടുവാനും കഴിയില്ല.

മൊത്തം 50 ൽ അധികം മ്യുട്ടേഷനുകളാണ് ഓമിക്രോണിന് സംഭവിച്ചിരിക്കുന്നത്. അതിൽ 32 എണ്ണം സ്പൈക്ക് പ്രോട്ടീനിലാണ് ഉള്ളത്. മാത്രമല്ല, വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള പി 681 എച്ച്, എൻ 679 കെ എന്നീ മ്യുട്ടേഷനുകൾ ഒരുമിച്ച് ഇവിടെ സംഭവിച്ചിരിക്കുന്നു. അതിനാൽ തന്നെ വാക്സിനുകളെ പ്രതിരോധിക്കുവാനുള്ള ശക്തി വളരെയേറെ വർദ്ധിക്കും. ഈ രണ്ട് മ്യുട്ടേഷനുകൾക്കൊപ്പം എച്ച് 655 വൈ എന്ന മ്യുട്ടേഷനും കൂടി ചേരുമ്പോൾ വൈറസുകൾക്ക് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുവാൻ എളുപ്പമാകും.

അതേപോലെ എൻ 501 വൈ എന്ന മ്യുട്ടേഷൻ വൈറസുകളുടെ വ്യാപന ശേഷി വർദ്ധിപ്പിക്കുന്നതാണ്. അതും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വൈറസുകളുടെ വ്യാപനശേഷി വർദ്ധിപ്പിക്കുന്ന മറ്റു രണ്ട് മ്യുട്ടേഷനുകളായ ആർ 203കെ, ജി 204ആർ എന്നിവയും ഇവിടെ ഒരുമിച്ച് സംഭവിച്ചിരിക്കുന്നു. ഒപ്പം എൻ എസ് പി 6 എന്ന മ്യുട്ടേഷന്റെ അഭാവം കൂടി ആകുമ്പോൾ വ്യാപനശേഷി വളരെയധികം വർദ്ധിക്കും.

ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് വാക്സിനെ പ്രതിരോധിക്കാൻ ഏറെ സഹായകരമായ കെ 417എൻ, ഇ484എ എന്നീീ ജനിതകമാറ്റങ്ങളും ഓമിക്രോണിൽ സംഭവിച്ചിട്ടുണ്ട്. അതിനൊപ്പം ഡെൽറ്റയിൽ കണ്ടെത്തിയ എൻ 440 കെ എന്ന മ്യുട്ടേഷനും ന്യുയോർക്ക് വകഭേദത്തിൽ കണ്ട എസ് 477എൻ എന്ന മ്യുട്ടേഷനും ഇതിൽ ദൃശ്യമാണ്. ജി446എസ്, ടി478കെ,ക്യു493കെ, ജി496എസ്, ക്യു498ആർ, വൈ505എച്ച് എന്നീ മ്യുട്ടേഷനുകളും ഓമിക്രോണിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

അതേസമയം ബ്രിട്ടനിൽ വികസിപ്പിച്ച പുതിയ വാക്സിന് ഈ വകഭേദത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്ന അവകാശവാദവും ഉയർന്നിട്ടുണ്ട്. ഇത് അവസാന പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഓക്സ്ഫോർഡ്/ അസ്ട്രസെനെക വാക്സിൻ വികസിപ്പിച്ച അതേ ഗവേഷകർ തന്നെയാണ് ഇതിനു പുറകിലുമുള്ളത്. ഫോർമുലയിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തുവരും.

ബോത്സ്വാനയിൽ ഉദ്ഭവിച്ച ഈ രാക്ഷസ വൈറസ് വകഭേദത്തെ തടയുവാൻ ഇപ്പോൾ തന്നെ വൈകി എന്നാണ് ഇമ്മ്യുണളോജിസ്റ്റായ പ്രൊഫസർ സർ ജോൺ ബെൽ പറയുന്നത്. സർക്കാർ ഏർപ്പെടുത്തീയ യാത്രാ നിരോധനമൊന്നും അതിനെ തടയുവാൻ ഫലപ്രദമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ പുതിയ വകഭേദം പടർന്നാൽ പിന്നെ രൂപമാറ്റം വരുത്തിയ വാക്സിനുകൾ മാത്രമായിരിക്കും പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലൊന്ന് ബ്രിട്ടനിൽ വികസിപ്പിച്ചു എന്നത് ആശ്വാസകരമായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ പടർന്നുപിടിച്ച, വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ള വകഭേദത്തിനെതിരെയായിരുന്നു പുതിയ ഫോർമുല രൂപീകരിച്ചത്. ആവശ്യമെങ്കിൽ അത് നിലവിൽ ഉപയോഗിക്കുന്ന വാക്സിനുമായി സംയോജിപ്പിച്ച് മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഗവേഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP