Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരച്ചീനി ഇല അർബുദത്തെ തടയുമോ? കാൻസറിനെ തടയാനുള്ള അപൂർവ്വ ഘടകങ്ങൾ മരച്ചീനി ഇലയിലുണ്ടെന്ന് കണ്ടെത്തൽ: സംയുക്ത ഗവേഷണത്തിനൊരുങ്ങി ഇസ്രയേൽ

മരച്ചീനി ഇല അർബുദത്തെ തടയുമോ? കാൻസറിനെ തടയാനുള്ള അപൂർവ്വ ഘടകങ്ങൾ മരച്ചീനി ഇലയിലുണ്ടെന്ന് കണ്ടെത്തൽ: സംയുക്ത ഗവേഷണത്തിനൊരുങ്ങി ഇസ്രയേൽ

സ്വന്തം ലേഖകൻ

മലപ്പുറം: മരച്ചീനി ഇല അർബുദത്തെ തടയുമോ? ഒരു പക്ഷേ കാൻസറിനെ തടയാനുള്ള അപൂർവ്വ മരുന്ന് മരച്ചീനി ഇലയിൽ നിന്നും ലഭിച്ചേക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മരച്ചീനിയുടെ ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന് തിരുവനന്തപുരം സെൻട്രൽ ട്ഊബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ.) പ്രിൻസിപ്പൽ സയന്റിസ്റ്റ് പൊന്നാനി ഗ്രാമം സ്വദേശി സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ കണ്ടെത്തി.

മരച്ചീനി ഇലയിലെ സയനോജൻ എന്ന ഘടകത്തിനാണ് അർബുദത്തെ തടയാനുള്ള ശേഷിയുള്ളത്. ലിനാമറിൻ, ലോട്ടോസ്ട്രാലിൻ എന്നീ ഘടകങ്ങളുടെ സംയുക്തമാണ് സയനോജൻ. ഇത് അർബുദ കോശത്തിന്റെ വളർച്ച തടഞ്ഞ് രോഗത്തെ തടയുമെന്നാണ് കണ്ടെത്തൽ. അന്താരാഷ്ട്ര ഗവേഷണ ജേണലായ 'ടോക്‌സിക്കോളജി'യിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു. ടി. ജോസഫ്., എസ്. ശ്രീജിത്ത് എന്നീ വിദ്യാർത്ഥികളാണ് ഗവേഷണത്തിലെ പങ്കാളികൾ. പൂജപ്പുരയിലുള്ള ശ്രീ ചിത്തിര ഗവേഷണ സ്ഥാപനത്തിൽ ഡോ. മോഹനനാണ് ഗവേഷണത്തിന് മേൽനോട്ടം വഹിച്ചത്.

മരച്ചീനി ഇലയുടെ കയ്പ് രസത്തിനു കാരണം സയനോജൻ ആണെന്ന് ഡോ. ജയപ്രകാശ് പറഞ്ഞു. ഇസ്രയേലിലെ ശാസ്ത്രജ്ഞരും നേരത്തേ ഈ നിഗമനത്തിലെത്തിയിരുന്നു. എന്നാൽ സയനോജനെ മരച്ചീനി ഇലയിൽനിന്ന് വേർതിരിക്കുന്ന സാങ്കേതികത്വം വികസിപ്പിച്ചിരുന്നില്ല. ഇസ്രയേൽ സംഘം സി.ടി.സി. ആറുമായി ധാരണാപത്രത്തിൽ ഒപ്പിടാൻ താത്പര്യം പ്രകടിപ്പിച്ചതായി ഡയറക്ടർ ഡോ. എം.എൻ. ഷീല പറഞ്ഞു. ഇതിന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ.) അംഗീകാരം വേണം.

മരച്ചീനി ഇലയിൽനിന്ന് വേർതിരിച്ച സയനോജൻ തന്മാത്ര ഉപയോഗിച്ച് ഡോ. ജയപ്രകാശ് നേരത്തേ ജൈവകീടനാശിനി കണ്ടുപിടിച്ചിരുന്നു. വിക്രം സാരാഭായി സ്‌പേസ് റിസർച്ച് സെന്ററിന്റെ (വി എസ്.എസ്.സി.) സഹായത്തോടെ ഇതിനുള്ള യന്ത്രവും സി.ടി.സി.ആർ.ഐ.യിൽ സ്ഥാപിച്ചു. ഈ കണ്ടുപിടിത്തിന് അദ്ദേഹത്തിന് പേറ്റന്റ് ഉണ്ട്. തുടർഗവേഷണമാണ് മരച്ചീനി ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന അനുമാനത്തിലേക്ക് നയിച്ചത്.

മരച്ചീനിയിലയ്ക്ക് അദ്ഭുതകരമായ സാധ്യതകളുണ്ടെന്ന് ഡോ. ജയപ്രകാശ് പറയുന്നത്. ജൈവ കീടനാശിനിക്കും അർബുദ മരുന്നിനുള്ള സാധ്യതയ്ക്കും പുറമേ, ഇതിൽനിന്ന് കൊതുകിനെ തടയുന്ന ജൈവ കീടനാശിനി കൂടി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP