Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർക്കിൻസണും ഡിമ്നേഷ്യയും വന്നു മരിക്കേണ്ട ഗതികേടിൽ നിന്നും മാനവരാശി രക്ഷപ്പെട്ടോ? ന്യുറോ രോഗങ്ങൾക്ക് കാരണക്കാരനായ വില്ലനെ കണ്ടെത്തിയതായി ശാസ്ത്രലോകം; ആയുസ്സ് നീട്ടുന്ന കണ്ടെത്തൽ മെഡിക്കൽ ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നെന്ന് സൂചന

പാർക്കിൻസണും ഡിമ്നേഷ്യയും വന്നു മരിക്കേണ്ട ഗതികേടിൽ നിന്നും മാനവരാശി രക്ഷപ്പെട്ടോ? ന്യുറോ രോഗങ്ങൾക്ക് കാരണക്കാരനായ വില്ലനെ കണ്ടെത്തിയതായി ശാസ്ത്രലോകം; ആയുസ്സ് നീട്ടുന്ന കണ്ടെത്തൽ മെഡിക്കൽ ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ശാസ്ത്രലോകത്തെ മറ്റൊരു കുതിപ്പിന്റെ വാർത്തകൾ പുറത്തുവരുന്നു. ഒട്ടുമിക്ക ന്യുറോളജിക്കൽ രോഗങ്ങൾക്കും കാരണമായ വില്ലനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിക്കുന്നു. ലോകമാകമാനം ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസകരമായ വാർത്ത ഇന്നലെയാണ് പുറത്തുവന്നത്.

ന്യുറോൺസ് എന്നറിയപ്പെടുന്ന കീ കോശങ്ങളാണ് ഡൈമെൻഷ്യ, പാർക്കിൻസൺസ്, നിരവധി മറ്റു മസ്തിഷ്‌ക സംബന്ധിയായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നത്. ആസ്ട്രോസൈറ്റുകൾ എന്നറിയപ്പെടുന്ന മറ്റൊരുതരം മസ്തിഷ്‌ക കോശങ്ങൾ, ഇവയുടെ മരണത്തിന് കാരണമാകുന്നു എന്നാണ് ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

നക്ഷത്രാകൃതിയിലുള്ള ആസ്ട്രോസൈറ്റുകളുടെ പ്രധാന ധർമ്മം, സ്വാഭാവികമായോ, ബാഹ്യമായ ഏതെങ്കിലും പരിക്കുകൾ മൂലമോ തലച്ചോറിൽ അടിഞ്ഞുകൂടുന്ന വിഷ കണങ്ങൾ നീക്കം ചെയ്യുകയും ന്യുറോണുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുക എന്നതാണ്. എന്നാൽ, ലബോറട്ടറിയിൽ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞത് ആസ്ട്രോസൈറ്റുകൾ ഒരുതരം വിഷാംശമുള്ള ഫാറ്റി ആസിഡുകൾ പുറത്തുവിടുന്നു എന്നാണ്. ഇത് ദുർബലമായ ന്യുറോണുകളെ പ്രവർത്തനരഹിതമാക്കും.

ഈയൊരു സാധ്യത വർഷങ്ങളായി അനുമാനിക്കപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്. ന്യുയോർക്ക് യൂണിവേഴ്സിറ്റിയിൽ നടന്ന ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഷെയ്ൻ ലിഡ്ലോ പറഞ്ഞത് മസ്തിഷ്‌ക്ക കോശങ്ങളുടെ മരണത്തിൽ ആസ്ട്രോസൈറ്റുകൾ പുറത്തുവിടുന്ന വിഷകണങ്ങൾ പ്രധാന പങ്കുവഹിക്കുന്നു എന്നാണ്. നിരവധി ന്യുറോളജിക്കൻ രോഗങ്ങളുടെ ചികിത്സയിലും ഒരു പരിധിവരെ അവ വരാതെ തടയുന്നതിലും ഈ കണ്ടെത്തൽ വലിയൊരളവിൽ സഹായകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടൻ ഉൾപ്പടെയുള്ള വികസിത രാജ്യങ്ങളിൽ വലിയൊരളവിൽ മരണകാരണമാകുന്ന ഒന്നാണ് ഡൈമെൻഷ്യ. ആധുനിക ജീവിതശൈലിയും ഒപ്പം മനുഷ്യന്റെ ആയുസ്സിൽ ഉണ്ടായ വർദ്ധനയുമാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. ഓരോ വർഷവും ഏകദേശം 66,000 ബ്രിട്ടീഷുകാർ ഡൈമെൻഷ്യ മൂലം മരണമടയുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്,പത്ത് മിനിറ്റിൽ ഒരാൾ വീതം ഈ രോഗത്തിന് അടിപ്പെട്ട് മരണം വരിക്കുന്നു എന്നർത്ഥം.

ഇതിന് ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, രോഗത്തെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങൾ ഇനിയും അറിയാത്തത് അതിന് പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ന്യുറോണുകൾക്ക് ആവശ്യമായ പോഷണം എത്തിക്കുകയും അവയിലേക്കുള്ള രക്തചംക്രമണം നിയന്ത്രിക്കുകയും ചെയ്യുന്ന അസ്ട്രോസൈറ്റുകൾ ചില സമയങ്ങളിൽ അപകടവും വരുത്തുമെന്ന കണ്ടെത്തൽ ഈ ദിശയിൽ ഒരു വൻ കുതിച്ചുകയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.

രണ്ട് പ്രത്യേക ഫാറ്റി ആസിഡുകളാണ് ഇതിനു കാരണമെന്ന സിദ്ധാന്തം ഉയർന്നതോടെ അവ എലികളുടെ മസ്തിഷ്‌കത്തിലേക്ക് ബാഹ്യമായ പരിക്കുകൾ ഉണ്ടാക്കി കടത്തിവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP