Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202117Sunday

വാക്സിൻ എടുക്കുന്ന സ്ത്രീകളുടെ ആർത്തവചക്രം താറുമാറാവുമോ ? പരാതിയുമായി 30,000 ബ്രിട്ടീഷ് സ്ത്രീകൾ; കോവിഡ് വാക്സിന്റെ മറ്റൊരു പാർശ്വഫലത്തിന്റെ കാരണങ്ങൾ തേടി മെഡിക്കൽ സംഘം

വാക്സിൻ എടുക്കുന്ന സ്ത്രീകളുടെ ആർത്തവചക്രം താറുമാറാവുമോ ? പരാതിയുമായി 30,000 ബ്രിട്ടീഷ് സ്ത്രീകൾ; കോവിഡ് വാക്സിന്റെ മറ്റൊരു പാർശ്വഫലത്തിന്റെ കാരണങ്ങൾ തേടി മെഡിക്കൽ സംഘം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വാക്സിൻ എടുത്തശേഷം തങ്ങളുടെ ആർത്തവചക്രം ക്രമരഹിതമായി എന്നവകാശപ്പെട്ട് 30,000 ബ്രിട്ടീഷ് വനിതകൾ രംഗത്തെത്തിയതായി റിപ്പോർട്ടുകൾ വരുന്നു. ക്രമരഹിതമായ ആർത്തവ ചക്രത്തോടൊപ്പം ആർത്തവ സമയത്ത് കഠിനമായ വേദനയും അനുഭവപ്പെടുന്നു എന്നാണ് ഇവർ പരാതിപ്പെടുന്നത്. സെപ്റ്റംബർ 2 വരെ 30,000 സ്ത്രീകളാണ് ഇത്തരത്തിലുള്ള പരാതി ഉന്നയിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇവരിൽ പലരിലും ആദ്യ ആർത്തവത്തിനുശേഷം ആർത്തവചക്രം സാധാരണ നിലയിലെത്തിയതായും പറയുന്നു.

ഫൈസർ, അസ്ട്രസെനെക, മൊഡേണ എന്നീ മൂന്നു വാക്സിനുകളിലും ഈ പാർശ്വഫലം ദൃശ്യമായിട്ടുണ്ട്. എന്നാൽ, പ്രത്യൂദ്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ദർ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നാണ് ഇംപീരിയൽ കോളേജ് ലണ്ടനിലെ റീപ്രൊഡക്ടീവ് ഇമ്മ്യുണോളജി ലക്ചറർ ഡോ. വിക്ടോറിയ മെയിൽ പറയുന്നത്. എന്നാൽ, ആർത്തവചക്രത്തിലെ ക്രമരാഹിത്യവും കോവിഡ് വാക്സിനും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന കാര്യം മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അഥോറിറ്റി ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ഇതുവരെ നടത്തിയ വിലയിരുത്തലുകളും പഠനങ്ങളും ഇവ തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തെളിയിച്ചിട്ടില്ല എന്നാണ് അഥോറിറ്റി പറയുന്നത്. എന്നാൽ, വാക്സിൻ നൽകുന്നതോടെ ശരീരത്തിലുണ്ടാകുന്ന പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം ആർത്തവചക്രത്തേ ബാധിച്ചേക്കാം എന്നാണ് ഡോ. മെയിൽ പറയുന്നത്. നേരത്തേ എച്ച് പി വി വാക്സിൻ എടുത്തവർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സാധാരണ ഉണ്ടാകുന്നതിൽ കവിഞ്ഞ് കൂടുതലായൊന്നും ആർത്തവചക്രത്തിലെ ക്രമരാഹിത്യത്തിന്റെ കാര്യത്തിൽ കാണുന്നില്ലെന്ന് നേരത്തേ ഈ രംഗത്തെ ചില വിദഗ്ദർ വ്യക്തമാക്കിയിരുന്നു. എന്നാൽ, 30,000സ്ത്രീകൾ സമാനമായ പരാതികളുമായി വന്നിരിക്കുന്നത് വീണ്ടും ചിലസംശയങ്ങൾ ബാക്കിവയ്ക്കുകയാണ്. പ്രൈമറി കെയർ ക്ലിനിഷ്യന്മാരുടെ അടുത്തും അതുപോലെ റീപ്രൊഡക്ടീവ് ഹെല്ത്ത് കെയർ മേഖലയിലെ ഡോക്ടമാരുടെ അടുത്തും ഇത്തരത്തിലുള്ള പരാതികളുമായി നിരവധി സ്ത്രീകൾ എത്തുന്നു എന്നും ഡോ. മെയിൽ പറയുന്നു.

ഇവരിൽ അധികം പേർക്കും വാക്സിനേഷൻ കഴിഞ്ഞ ആദ്യ ആർത്തവചക്രത്തിന്റെ കാര്യത്തിലാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. പലർക്കും പിന്നീട് ആർത്തവം സാധാരണപോലെ ആവുകയും ചെയ്തിട്ടുണ്ട്. ഇത് ആശങ്കയുണർത്തുന്നുണ്ടെങ്കിലും കോവിഡ് വാക്സിൻ പ്രത്യൂദ്പാദന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നില്ല എന്ന് പരീക്ഷണങ്ങളിൽ ബോദ്ധ്യപ്പെട്ടതിനാൽ അമിത ഭയത്തിന് കാരണമില്ലെന്ന് മേഡിക്കൽ രംഗത്തെ പ്രമുഖർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP