Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തെ അസൂയപ്പെടുത്തി വാക്സിനേഷനിൽ ഒന്നാമതെത്തി; മറ്റു രാജ്യങ്ങൾ ചിന്തിക്കും മുൻപ് മൂന്നാം ഡോസും പൂർത്തിയാക്കി; എന്നിട്ടും ഇതാ ഇപ്പോൾ ഇസ്രയേലിൽ മറ്റൊരു കോവിഡ് കൊടുങ്കാറ്റ്; അപ്പോൾ എന്തായിരുന്നു ഈ വാക്സിനേഷൻ ?

ലോകത്തെ അസൂയപ്പെടുത്തി വാക്സിനേഷനിൽ ഒന്നാമതെത്തി; മറ്റു രാജ്യങ്ങൾ ചിന്തിക്കും മുൻപ് മൂന്നാം ഡോസും പൂർത്തിയാക്കി; എന്നിട്ടും ഇതാ ഇപ്പോൾ ഇസ്രയേലിൽ മറ്റൊരു കോവിഡ് കൊടുങ്കാറ്റ്; അപ്പോൾ എന്തായിരുന്നു ഈ വാക്സിനേഷൻ ?

മറുനാടൻ മലയാളി ബ്യൂറോ

ന്തിനോടും, യുദ്ധമായാലും സമാധാനമായാലും പെട്ടെന്ന് പ്രതികരിക്കുക എന്നത് ഇസ്രയേൽ ജനതയുടെ സ്വഭാവസവിശേഷതയാണ്. ഒന്നു വെച്ച് വൈകിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. കോവിഡ് വാക്സിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. മറ്റു രാജ്യങ്ങളെക്കാൾ വേഗത്തിൽ തന്നെ അവർ വാക്സിനേഷൻ പദ്ധതി പൂർത്തിയാക്കി. മറ്റു രാജ്യങ്ങൾ ചിന്തിച്ചു തുടങ്ങുന്നതിനും വളരെ മുൻപേ അവർ മൂന്നാം ഡോസും നൽകി എന്നിട്ടും ഇപ്പോൾ ഇസ്രയേലിൽ കോവിഡ് കൊടുങ്കാറ്റ് ആഞ്ഞു വീശുകയാണ്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയുള്ള അവർ വേൽഡ് ഇൻ ഡാറ്റ എന്ന ഗവേഷക സംഘത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ ഇസ്രയേലിൽ പത്ത് ലക്ഷം പേരിൽ 1,892 കോവിഡ് രോഗികൾ എന്നതായിരുന്നു കണക്ക്. അതായത്, മൊത്തം ജനസംഖ്യയുടെ 0.2 ശതമാനം പേർക്ക് ഒരൊറ്റ ദിവസം കോവിഡ് ബാധിക്കുന്നു. കോവിഡ് ബാധയിൽ രണ്ടാമതു നിൽക്കുന്ന മംഗോളിയയിൽ പത്തുലക്ഷം പേരിൽ 1,119പേർ രോഗബാധിതർ എന്നതാണ് കണക്ക്. അതായത്, ജനസംഖ്യാടിസ്ഥാന രോഗനിരക്കിൽ ഇസ്രയേൽ മംഗോളിയയേയും കടത്തിവെട്ടിയിരിക്കുന്നു.

ഇത് ഒരു ദിവസത്തെ പരിശോധനയുടെ ഫലത്തെ ആശ്രയിച്ചുള്ള റിപ്പോർട്ടാണ്. സ്‌കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി വ്യാപകമായ രീതിയിൽ പരിശോധനകൾ നടത്തിയതാണ് ഇത്രയധികം രോഗികളെ കണ്ടെത്താൻ കാരണം എന്നാണ് കരുതുന്നത്. എന്നിരുന്നാൽ കൂടി ഓഗസ്റ്റ് പകുതി മുതൽ ചില ദിവസങ്ങളിൽ ഉയർന്ന രോഗവ്യാപനം ഇവിടെ ദൃശ്യമായിട്ടുണ്ട് എന്നതും ഒരു വാസ്തവമാണ്. വാക്സിൻ പദ്ധതി പൂർണ്ണ വിജയമായിട്ടും ഇവിടെ ഒരു മൂന്നാം തരംഗം പ്രത്യക്ഷപ്പെട്ടു എന്നതും ഒരു വസ്തുതയാണ്.

ഇസ്രയേലിൽ നാലാം തരംഗം ആഞ്ഞടിക്കുമ്പോഴും രോഗം മൂർച്ഛിക്കാതെ വാക്സിൻ സംരക്ഷിക്കുന്നു എന്നത് ഒരു ആശ്വാസദായകമായ കാര്യമാണ്. രണ്ടാം തരംഗകാലത്ത് ഉണ്ടായിരുന്നതിന്റെ പകുതി മാത്രമാണ് ഇപ്പോഴത്തെ മരണനിരക്ക് എന്നത് വാക്സിന്റെ ഫലസിദ്ധിയെതന്നെയാണ് കാണിക്കുന്നത്. ജൂലായ് മുതൽ തന്നെ ഇസ്രയേലിൽ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുവാൻ തുടങ്ങിയിരുന്നു.

60 വയസ്സു കഴിഞ്ഞവർക്കാണ് ഇത് നൽകി തുടങ്ങിയത്. മൂന്നാം ഡോസ് ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടേ എണ്ണം കുറയ്ക്കാൻ സഹായിച്ചു എന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP