Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സർക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയ ലാൻസെറ്റ് ചൈനയെ രക്ഷിക്കാൻ ശ്രമിച്ചുവോ ? കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൂഴ്‌ത്തിയതായി ആരോപണം; ലാൻസെറ്റ് ഹെൽത്ത് ജേർണൽ പ്രതിക്കൂട്ടിൽ ആകുമ്പോൾ

ഇന്ത്യൻ സർക്കാരിനെ സംശയത്തിന്റെ നിഴലിലാക്കിയ ലാൻസെറ്റ് ചൈനയെ രക്ഷിക്കാൻ ശ്രമിച്ചുവോ ? കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പൂഴ്‌ത്തിയതായി ആരോപണം; ലാൻസെറ്റ് ഹെൽത്ത് ജേർണൽ പ്രതിക്കൂട്ടിൽ ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് വിവാദ പരാമർശങ്ങളുമായി എത്തിയ ജേർണലാണ് ലാൻസെറ്റ്. ഇന്ത്യയ്ക്കെതിരെ പടവാളുയർത്തിയ ജേർണൽ പക്ഷെ ചൈനയ്ക്ക് മുന്നിൽ വിനീത വിധേയനായി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കോവിഡ് ബാധ ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ഈ മഹാമാരി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്നും, വുഹാനിൽ നിന്നും പുറത്തേക്ക് പടരുവാൻ ആരംഭിച്ചെന്നുമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാതെ പൂഴ്‌ത്തി വച്ചു എന്നാണ് ഇപ്പോൾ ലാൻസെറ്റിനെതിരെ ഉയരുന്ന ആരോപണം.

രാജ്യത്തെ കടുത്ത നിയമങ്ങളെ പോലും വെല്ലുവിളിച്ചുകൊണ്ട്, ലോകത്തെ രക്ഷിക്കുവാനായി ചില ചൈനീസ് ശാസ്ത്രജ്ഞർ തന്നെ നൽകിയ തെളിവുകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കാൻ ലാൻസെറ്റ് തയ്യാറായില്ലെന്നും ആരോപണമുയരുന്നു. രോഗലക്ഷണം പ്രദർശിപ്പിക്കാത്തവരും രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് അന്ന് ആ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നുവത്രെ! വെൽകം ട്രസ്റ്റ് ഡയറക്ടർ സർ ജെറെമി ഫരാറാണ് തന്റെ പുതിയ പുസ്തകത്തിലൂടെ ഈ ആരോപണം ഉയർത്തിയിരിക്കുന്നത്.

ലോകത്തെ ഒരു മഹാദുരന്തത്തിൽ നിന്നും രക്ഷപ്പെടുത്തുവാൻ അതിവേഗ ഇടപെടലുകൾ നടത്തേണ്ട സമയത്ത് ലാൻസെറ്റിനെ പോലെ ഒരു ജേർണൽ മൗനം പാലിച്ചത് തന്നെ ഞെട്ടിക്കുന്നുവെന്നാണ് ജെറെമി പറയുന്നത്. ശാസ്ത്ര സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഈ ജേർണൽ ചൈനീസ് ഭരണകൂടത്തെ അനാവശ്യമായി പിന്തുണയ്ക്കുന്നു എന്ന ആരോപണം ഇതിനു മുൻപും ഉയർന്നിരുന്നു. വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത് എന്ന വാദം കൂടുതൽ ചർച്ചചെയ്യപ്പെടാതിരിക്കാൻ ലാൻസെറ്റ് എടുത്ത നിലപാടുകൾ പ്രധാന പങ്കു വഹിച്ചിരുന്നു.

അതിപ്രധാനമായ വിവരങ്ങൾ തെളിവുകൾ സഹിതം ലഭിച്ചിട്ടും, ഏത്രയും പെട്ടെന്ന് അവ പുറത്തുവിട്ട് പൊതുസമൂഹത്തെ മഹാ വിപത്തിൽ നിന്നും രക്ഷിക്കുവാൻ ലാൻസെറ്റ് തുനിഞ്ഞില്ലെന്ന് ടോറി എം പി ബോബ് സീലിയും ആരോപിച്ചു. വിവരങ്ങൾ ലഭിച്ച ഉടനെ തന്നെ ലോകത്തിലെ ശാസ്ത്രജ്ഞരേയും ഡോക്ടർമാരേയും പൊതു ആരോഗ്യ വിദഗ്ദരേയും അറിയിക്കേണ്ടതിനു പകരം വാർത്ത കൂടുതൽ സെൻസേഷണലാകാൻ കാത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞമാസം ചൈനയിലെ ഉയിഗുർ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട ഒരു ഫീച്ചർ പ്രസിദ്ധീകരിക്കാൻ ലാൻസെറ്റ് വിസമ്മതിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചൈനയിൽ ജോലിചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് അത് അപകടകരമാകും എന്നായിരുന്നു അവർ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നത്. അതുപോലെ, കൊറോണ വൈറസ് വുഹാനിലെ ലാബിലാണ് ജന്മം കൊണ്ടതെന്ന വാദം കേവലം ഒരു ഗൂഢാലോചന മാത്രമാണെന്ന് പ്രതിപാദിക്കുന്ന ഒരു കത്തു പ്രസിദ്ധീകരിച്ചതും നേരത്തേ ലാൻസെറ്റിനെ വിവാദത്തിലാക്കിയിരുന്നു.

ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയിലെ അംഗം കൂടിയാണ് വിവാദ പുസ്തകത്തിന്റെ കർത്താവായ സർ ജെറെമി. ലാൻസെറ്റിൽ നിന്നും വിശകലനം ചെയ്യുവാനും വിലയിരുത്തുവാനും വേണ്ടി അയച്ചുകൊടുത്ത ഒരു ഒരു ഗവേഷണ റിപ്പോർട്ടിനെ കുറിച്ച് ഡച്ച് ശാസ്ത്രജ്ഞനായ ദിജിസ് കുക്ക് താനുമായി ബന്ധപ്പെട്ട കാര്യം സർ ജെറെമി പറയുന്നു. വുഹാനിലെ വിവാദസ്ഥലമായ മത്സ്യ മാർക്കറ്റിലോ അല്ലെങ്കിൽ വുഹാനിൽ തന്നെയോ പോകാത്തവർക്കും കോവിഡ് ബാധിച്ച കഥകൾ ആ ഗവേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 2020 ജനുവരി 16 ന് ആയിരുന്നു ആ റിപ്പോർട്ടിനെ കുറിച്ച് ജെറെമി അറിയുന്നത്.

ഗവേഷണ റിപ്പോർട്ട് കുക്കിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു,. ലോകത്തോട് വിളിച്ചുപറയേണ്ടുന്ന സത്യങ്ങളാണ് അതിലുള്ളതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, പരിശോധകൻ എന്ന നിലയിൽ ഏർപ്പെട്ടിരിക്കുന്ന കരാറിന് എതിരാണ് എന്ന് അറിയാവുന്നതിനാൽ അദ്ദേഹം മൗനം പാലിച്ചു. തൊട്ടടുത്ത ദിവസം തന്നെ പരിശോധന കഴിഞ്ഞ് അത് ലാൻസെറ്റിന് അയച്ചുവെന്നും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരും എന്നതിന്റെ ആദ്യ തെളിവായിരുന്നു ആ ഗവേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അതുവരെ ചൈന അക്കാര്യം നിഷേധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അത് എത്രയും വേഗം പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമെന്ന് താൻ ലാൻസെറ്റിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത് പ്രസിദ്ധീകരിക്കപ്പെടാതെ ആയപ്പോൾ കുക്ക് ഇക്കാര്യം സൂചിപ്പിച്ച് സർ ജെറെമിക്ക് ഈമെയിൽ അയയ്ക്കുകയായിരുന്നു.

തൊട്ടടുത്ത ദിവസം തന്നെ ഇക്കാര്യം ലോകാരോഗ്യ സംഘടനയിലെ ഒരു ആരോഗ്യ വിദഗ്ദൻ ജെറെമി കൈമറി. വിവരം പുറത്താകുമെന്ന് ഉറപ്പായപ്പോഴാണ് കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് ചൈന സമ്മതിക്കുന്നത്. ഇത് കോവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ തന്നെ ചൈന ലോകത്തെ അറിയിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഈ ലോകത്ത് കോവിഡ് എന്ന മഹാമാരി ഉണ്ടാകുമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP