Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമേഹം മുതൽ കരൾ രോഗങ്ങൾ വരെ നിങ്ങളുടെ കണ്ണുകളിൽ പ്രതിഫലിക്കും; കൊളസ്ടോളും സമ്മർദ്ദവും കണ്ണുകളിൽ നിന്നും വായിച്ചെടുക്കാനാകും; കണ്ണും കണ്ണും കൈമാറുന്നത് രോഗ വിവരങ്ങളുമെന്ന് പുതിയ പഠന റിപ്പോർട്ട്

പ്രമേഹം മുതൽ കരൾ രോഗങ്ങൾ വരെ നിങ്ങളുടെ കണ്ണുകളിൽ പ്രതിഫലിക്കും; കൊളസ്ടോളും സമ്മർദ്ദവും കണ്ണുകളിൽ നിന്നും വായിച്ചെടുക്കാനാകും; കണ്ണും കണ്ണും കൈമാറുന്നത് രോഗ വിവരങ്ങളുമെന്ന് പുതിയ പഠന റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നാണ് പറയാറ്. ഏറെ സൂക്ഷ്മമായി പറഞ്ഞാൽ, മുഖത്തെ അവയവങ്ങളിൽ കണ്ണുകളാണ് മനസ്സിലെ വികാരം ഏറെക്കുറെ കൃത്യമായി പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടാണല്ലോ മുഖത്ത് നോക്ക് സംസാരിക്കുക എന്ന പ്രയോഗം തന്നെ നിലവിൽ വന്നത്. എന്നാൽ ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത് മനസ്സിന്റെ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യനിലയേയും കണ്ണുകൾ പ്രതിഫലിപ്പിക്കുന്നു എന്നാണ്.

പ്രമേഹം മുതൽ കരൾ രോഗങ്ങൾ വരെ, മരണകാരണമായേക്കാവുന്ന പല ഗുരുതരരോഗങ്ങൾ പോലും കണ്ണുകളുടെപ്രവർത്തനവും, കണ്ണുകളുടെ സ്വഭാവവും സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാൻ കഴിയുമത്രെ! ശ്രദ്ധിക്കപ്പെടാതെ പോകുന്ന, ഒരുപക്ഷെ സാധാരണക്കാർക്ക് അദൃശ്യമായി തുടർന്നേക്കാവുന്ന ഇത്തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ച് നിർവധി നേത്ര രോഗ വിദഗ്ദരും നേത്ര ശസ്ത്രക്രിയാ വിദഗ്ദരും പറയുന്നു.

നമ്മുടെ ശരീരം വളരെയധികം സാമർത്ഥ്യമുള്ള ഒന്നാണ്. എന്തെങ്കിലും പതിവിന് വിപരീതമായി സംഭവിക്കുമ്പോൾ നമുക്ക് ചില സൂചനകൾ അത് നൽകുമെന്ന് ഒപ്ടേഗ്ര ഐ ഹെൽത്ത് കെയറിലെ ഒഫ്താൽമിക് സർജനായ ഷഫീഖ് റഹ്‌മാൻ പറയുന്നു. സമ്മർദ്ദം ഏറുമ്പോൾ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിക്കുന്നതു മുതൽ പുറത്ത് വേദനയേറുമ്പോൾ മാംസപേശികൾ സങ്കോചിക്കുന്നതുവരെ നിരവധി ലക്ഷണങ്ങളിലൂടെയാണ് ശരീരം ഈ സൂചനകൾ നൽകുന്നത്.

കണ്ണുകളും മറ്റ് അവയവങ്ങളിൽ നിന്നും വിഭിന്നമല്ല. അവയും ചില സൂചനകൾ നൽകുന്നുണ്ടെങ്കിലും നമ്മൾ സാധാരണയായി അവ അവഗണിക്കുകയാണ് പതിവ്. കണ്ണിലെ സൂചനകൾ വഴി കണ്ടുപിടിക്കാൻ കഴിയുന്ന 12 ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ആരോഗ്യ പ്രവർത്തകർ പറയുന്നു.

കണ്ണിലേക്കുള്ള ഒരു ഞരമ്പിൽ ഉണ്ടാകുന്ന വീക്കം ഒരുപക്ഷെ സൂചിപ്പിക്കുന്നത് കൂടുതൽ മാരകമായ ബ്രെയിൻ ട്യുമറിനേയാകാമെന്ന് സ്പെക്സേവേഴ്സിലെ ഗിൽസ് എഡ്മണ്ട്സ് പറയുന്നു. കണ്ണിന്റെ പുറകിലെ നിഴലും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ രണ്ടു വർഷം കൂടുമ്പോഴും വിശദമായ കണ്ണുപരിശോധന ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ കാഴ്‌ച്ചയ്ക്ക് മങ്ങലുണ്ടെങ്കിൽ അത് കണ്ണിന്റെ പ്രശ്നം മാത്രമാകണമെന്നില്ല. മറിച്ച്, പ്രമേഹമുണ്ടെന്നുള്ളതിന്റെ സൂചന കൂടിയാകാം.

അതുപോലെ കണ്ണിന്റെ വെള്ളയിൽ മഞ്ഞനിറം പടരുന്നുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ, നിങ്ങൾ ഒരുപക്ഷെ ഗുരുതരമായ കർൾ രോഗത്തിന് അടിപ്പെട്ടിരിക്കാം. ഡോ, എലിസബത്ത് ഹോക്ക്സാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. രക്തത്തിലെ ഓക്സിജൻ വാഹക ഘടകങ്ങൾ ബിലിറുബിൻ ആയി വിഘടിക്കുകയും ശരീരത്തിന് അവ നീക്കംചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. നിരന്തരമായ ക്ഷീണം, വിശപ്പില്ലായ്മ വണ്ണം കുറയൽ എന്നിവയും കരൾ രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.

അതുപോലെ മങ്ങിയ കാഴ്‌ച്ചയും അതോടൊപ്പം പെട്ടെന്ന് കാഴ്‌ച്ച ശക്തി നഷ്ടപ്പെടലും ശർദ്ധിയും റെയിൻബോ സർക്കിലുമ്മ് ഒക്കെ വന്നാൽ അത് ഗ്ലോക്കോമയുടെ ലക്ഷണമാണ്. അതുപോലെ കണ്ണുകൾക്ക് മേൽ സമ്മർദ്ദം അനുഭവപ്പെടുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്താൽ അത് ഹൃദ്രോഗത്തിന്റെ ലക്ഷണമായിരിക്കും. കണ്ണ് വിശദമായി പരിശോധിക്കുകയാണെങ്കിൽ ഹൃദ്രോഗത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഡോ. ഏഡ്മണ്ട്സ് പറയുന്നത്.

കണ്ണിലെ കൃഷ്ണമണിക്ക് ചുറ്റുമായി ചാരനിറത്തിലുള്ള വലയം രൂപപ്പെട്ടാൽ അതുകൊളസ്ട്രോളിന്റെ അളവ് വർദ്ധിച്ചതിന്റെ ലക്ഷണമാണെന്ന് ഡോ. ഹോക്ക്സ് പറയുന്നു. വൃദ്ധരിൽ ഇത് പ്രായാധിക്യത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടാമെങ്കിലും യുവാക്കളിൽ ഇത് കണ്ടാൽ കൊളസ്ട്രോൾ അളവ് കൂടി എന്നുതന്നെയാണ് അർത്ഥമാക്കുന്നത്. അതുപോലെ നടക്കുന്ന സമയത്ത് ദൂരം കണക്കാക്കാനുള്ള കഴിവ് നഷ്ടപ്പെടുകയാണെങ്കിൽ അത് പ്രായാധിക്യത്തിന്റെ ഭാഗമായി സംഭവിക്കുന്ന പേശീ ബലക്ഷയമാകാം. കണ്ണിനു ചുറ്റുമുള്ള ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് അതീവ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP